Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലി നായയെ പരിചരിക്കല്‍: മാസ ശമ്പളം എട്ട് ലക്ഷത്തിലേറെ: ഇതുപോലൊരു ഓഫർ ഇതാദ്യം

തങ്ങളുടെ പൊന്നോമനകളായ വളർത്തു നായ്കള്‍ക്ക് വേണ്ടി വലിയ തുക ചിലവഴിക്കുന്നവരായിരിക്കും നമ്മളില്‍ ചിലരെങ്കിലും. എന്നാല്‍ സ്വന്തം നായയെ നോക്കാന്‍ ഒരു ജോലിക്കാരനെ നിർത്തുന്നവർ വളരെ കുറവായിരിക്കും. തീർത്തും ഇല്ലെന്നല്ല, വലിയ സമ്പന്നുരുടെ വീടുകളിലൊക്കെ നായ ഉള്‍പ്പടേയുള്ള വളർത്തു മൃഗങ്ങളെ നോക്കാന്‍ ആളെ നിർത്തുന്ന രീതി നമ്മുടെ നാട്ടിലുമുണ്ട്. ഇവർക്കൊക്കെ പരമാവധി ലഭിക്കുന്ന ശമ്പളം മുപ്പതിനായിരമായിരിക്കും. ഏറിപ്പോയാല്‍ അമ്പതിനായിരം വരെ ലഭിക്കുമെന്നും പ്രതീക്ഷിക്കാം.

എന്നാല്‍ സ്വന്തം നായയെ നോക്കാന്‍ നിയമിക്കപ്പെടുന്ന ജീവനക്കാരന് 1,00,000 യൂറോ, അതായത് ഒരു കോടിയിലേറെ ഇന്ത്യന്‍ രൂപ ഒരു വർഷം (മാസം എട്ട് ലക്ഷത്തിലേറ രൂപ) നല്‍കാന്‍ തയ്യാറായ കുടുംബത്തെക്കുറിച്ചുള്ള വാർത്തകള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. യുകെയിലെ കെൻസിംഗ്ടണിലെ ഒരു കുടുംബമാണ് ഇത്തരമൊരു വാഗ്ദാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

dog

സ്വകാര്യ തൊഴില്‍ ഏജന്‍സിയായ എസ്കേപ്‌തെസിറ്റി(escapethecity.org.)വഴിയാണ് കുടുംബം ഒരു കോടിയിലേറെ നല്‍കാന്‍ തയ്യാറായിക്കൊണ്ട് ജീവനക്കാരെ തേടിയിരിക്കുന്നത്. "ഞങ്ങളുടെ ഒരു ക്ലയന്റ് അവരുടെ പ്രിയപ്പെട്ട രണ്ട് നായ്ക്കൾക്ക് മികച്ച പരിചരണം നൽകുന്നതിന് അസാധാരണവും പരിചയസമ്പന്നരുമായ ഡോഗ് നാനിയെ തേടുന്നു. അവരുടെ നായ്ക്കളുടെ, സന്തോഷവും സുരക്ഷിതത്വവും ഉറപ്പാക്കാൻ കഴിയുന്ന ഒരാളെയാണ് അവർ തിരയുന്നത്. " ജോലിയെക്കുറിച്ചുള്ള വിവരണം വ്യക്തമാക്കുന്നു.

നായ്ക്കൾക്ക് സമാനതകളില്ലാത്ത പരിചരണവും ശ്രദ്ധയും നൽകുക, അവരെ കുടുംബത്തിലെ അംഗങ്ങളായി പരിഗണിക്കുക. ഭക്ഷണം നൽകൽ, അവർക്ക് കൃത്യമായ വ്യായാമവും കളിസമയവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ എന്നിവയും ഈ ജോലിയുടെ ഉത്തരവാദിത്തങ്ങളായിരിക്കും. എല്ലാ വെറ്റിനറി അപ്പോയിന്റ്‌മെന്റുകളും വാക്‌സിനേഷനുകളും ആരോഗ്യ പരിശോധനകളും കൃത്യസമയത്ത് പൂർത്തീകരിക്കണമെന്നും ഏജന്‍സി വ്യക്തമാക്കുന്നു.

ഓരോ നായയ്‌ക്കും അനുയോജ്യമായ ശാരീരികവും മാനസികവുമായ ഉത്തേജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് വ്യക്തിഗതമായ ഒരു വ്യായാമ സമ്പ്രദായം സൃഷ്ടിച്ചെടുക്കു. മറ്റ് നായ്ക്കളുമായി ഇടപഴകുന്ന തീയതികൾ, ഡോഗ് പാർക്കുകൾ സന്ദർശിക്കൽ, നായ സൗഹൃദ ഇവന്റുകളിൽ പങ്കെടുക്കൽ എന്നിവ ഉൾപ്പെടെ നായ്ക്കൾക്കായി സാമൂഹികവൽക്കരണ അവസരങ്ങൾ ആസൂത്രണം ചെയ്യുകയും സംഘടിപ്പിക്കലും ഈ ജോലിയുടെ ഉത്തരവാദിത്തമാണ്.

ആഭ്യന്തര, അന്തർദേശീയ യാത്രകളിൽ നായ്ക്കളെ അനുഗമിക്കുക, യാത്രയിലുടനീളം അവരുടെ സുഖവും സുരക്ഷിതത്വവും ഉറപ്പാക്കുക, ലോജിസ്റ്റിക്‌സ് ഏകോപിപ്പിക്കൽ, വളർത്തുമൃഗങ്ങൾക്ക് അനുയോജ്യമായ താമസസൗകര്യം ക്രമീകരിക്കൽ, പ്രത്യേക യാത്രാ ചട്ടങ്ങൾ പാലിക്കൽ എന്നിവയും ജോലിയുടെ ചുമതലകളായി ഉൾപ്പെട്ടേക്കാം.

ഇത് ആദ്യമായാണ് വളർത്തുനായ്ക്കളെ പരിചരിക്കുന്ന ജോലിക്കായി ഏജന്‍സി ഉദ്യഗാർത്ഥികളെ തേടുന്നതെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ച് ഒരാഴ്ചയ്ക്ക് ശേഷം നാനൂറിലേറെ ആളുകളാണ് അപേക്ഷയുമായി എത്തിയത്. ഇതോടെ ഇനി അപേക്ഷകള്‍ സ്വീകരിക്കില്ലെന്ന് ഏജന്‍സി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+