യുകെ ജോലി: കൊച്ചിയില്‍ ആദ്യം ദിനം തിരഞ്ഞെടുക്കപ്പെട്ടത് 30 പേർ, ഇനിയുമുണ്ട് അവസരം
കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയില്‍ തുടക്കമായ നോര്‍ക്ക റൂട്ട്സ്- യുകെ റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ ആദ്യദിനത്തില്‍ വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്ക് 30 നഴ്സുമാര്‍ക്ക് നിയമനം. യു കെ യിലെ വിവിധ എന്‍ എച്ച് എസ്സ് (NHS) ട്രസ്റ്റുകളിലേയ്ക്ക് നഴ്സുമാര്‍ക്ക് അവസരങ്ങളൊരുക്കുന്നതാണ് റിക്രൂട്ട്മെന്റ്. ഒക്ടോബര്‍ 10, 11, 13, 20, 21 തീയ്യതികളിലായി ഹോട്ടല്‍ ലേ-മെറിഡിയനിലാണ് കൊച്ചിയിലെ റിക്രൂട്ട്മെന്റ് നടക്കുന്നത്. ഒക്ടോബര്‍ 17, 18 ന് കര്‍ണ്ണാടകയിലെ മംഗളൂരുവിലും (ഹോട്ടല്‍ താജ് വിവാന്ത) റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നുണ്ട്. യു കെ യില്‍ നിന്നുളള എന്‍ എച്ച് എസ് പ്രതിനിധികള്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘമാണ് അഭിമുഖങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം തെളിയിക്കുന്ന ഐ ഇ എല്‍ ടി എസ് / ഒ ഇ ടി യു കെ സ്കോറും ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നിലവില്‍ ഐ ഇ എല്‍ ടി എസ് / ഒ ഇ ടി യോഗ്യത ഇല്ലാത്തവര്‍ക്കും പ്രസ്തുത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും ഉപാധികളോടെ പങ്കെടുക്കാവുന്നതാണ്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന ഇമെയിൽ വിലാസത്തിൽ അവരുടെ ബയോഡാറ്റ, ഐ ഇ എല്‍ ടി എസ് / ഒ ഇ ടി സ്കോർ കാര്‍ഡ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്സ്പോർട്ടിന്റെ പകർപ്പ് , എന്നിവ സഹിതം അപേക്ഷിക്കുക. അല്ലെങ്കില്‍ നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജിന്റെ വെബ്ബ്സൈറ്റ് (www.nifl.norkaroots.org) സന്ദര്‍ശിച്ചും അപേക്ഷ നല്‍കാവുന്നതാണ്. റിക്രൂട്ട്മെന്റ് പൂര്‍ണ്ണമായും സൗജന്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറിൽ (ENGLISH, MALAYALAM) 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകളിലും വിവരങ്ങൾ ലഭ്യമാണ്.
അതേസമയം, നോർക്ക സർട്ടിഫിക്കേഷന്‍ വാരാചാരണം ഇന്ന് അവസാനിക്കും. വിദേശരാജ്യങ്ങളില്‍ ജോലിയ്ക്കോ പഠനത്തിനോ പോകുന്നവര്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളും (Non-Educational) സക്ഷ്യപ്പെടുത്തേണ്ടതുണ്ട്. കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ (MHRD) മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുതിന് കേന്ദ്ര-കേരള ഗവണ്‍മെന്റുകള്‍ അധികാരപ്പെടുത്തിയിട്ടുള്ള സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമാണ് നോര്‍ക്ക റൂട്ട്‌സ്.
പൊതുജനസൗകര്യാര്‍ത്ഥം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന മൂന്ന് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സെന്ററുകള്‍ (Certificate Attestation Centres- CAC) മുഖേനയാണ് നോര്‍ക്ക റൂട്ട്‌സ് ഈ കര്‍ത്തവ്യം നിര്‍വ്വഹിച്ചു വരുന്നത്. ഇതോടൊപ്പം ഇന്ത്യയിലെ പ്രവാസികേരളീയരുടെ സൗകര്യാര്‍ത്ഥം ചെന്നൈ, ബംഗലൂരു, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ നോര്‍ക്ക റൂട്ട്സ് എന്‍.ആര്‍.കെ ഡലലപ്മെന്റ് ഓഫീസുകള്‍ വഴിയും സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്ക് സമീപിക്കാവുന്നതാണ്.
ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി വിദ്യാഭ്യാസം (Education) വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തല്‍, ഹോം അറ്റസ്‌റ്റേഷന്‍, എം ഇ എ (മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേഴ്‌സ്) സാക്ഷ്യപ്പെടുത്തല്‍, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവ നോര്‍ക്ക റൂട്ട്‌സ് വഴി ലഭ്യമാണ്. യു എ ഇ, ഖത്തര്‍, ബഹറൈന്‍, കുവൈറ്റ്, സൗദി അറേബ്യ എന്നീ എംബസി സാക്ഷ്യപ്പെടുത്തലുകള്‍ക്കും 90 ല്‍ അധികം രാജ്യങ്ങളില്‍ അംഗീകാരമുളള അപ്പോസ്റ്റില്‍ അറ്റസ്റ്റേഷനു വേണ്ടിയും നോര്‍ക്ക റൂട്ട്‌സ് വഴി സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാവുതാണ്.












Click it and Unblock the Notifications