കാനഡയ്ക്ക് പിന്നാലെ യുകെയുടേയും 'എട്ടിന്റെ പണി': വിദേശ വിദ്യാർത്ഥികള്‍ വിയർക്കും, നിയന്ത്രണം ഇങ്ങനെ
ലണ്ടന്‍: കാനഡയ്ക്ക് പിന്നാലെ വിദേശ വിദ്യാർത്ഥികളുടെ കാര്യത്തില്‍ പുതിയ നിയന്ത്രണവുമായി യുകെയും. വിദേശത്ത് നിന്നും വരുന്ന വിദ്യാർത്ഥികളുടെ ഗുണനിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. പ്രത്യക്ഷത്തില്‍ ഈ നീക്കം ഗുണപരമാണെങ്കിലും ഇന്ത്യ ഉള്‍പ്പെടേയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തില്‍ നിയന്ത്രണം ഇളവ് വരുത്തിയേക്കും.
ഉയർന്ന ട്യൂഷൻ ഫീസ് നൽകുന്ന വിദേശ വിദേശ വിദ്യാർത്ഥികളുടെ പ്രവേശന നിലവാരം സർവകലാശാലകൾ വലിയ തോതില്‍ താഴ്ത്തുന്നുവെന്ന ആരോപണം യുകെയില്‍ അടുത്തിടെ ശക്തമായിരുന്നു. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് സർവ്വകലാശാലകള്‍ നടത്തുന്ന ഇത്തരം നീക്കം രാജ്യത്തെ വിദ്യാഭ്യാസ നിലവാരത്തെ തകർക്കുമെന്നായിരുന്നു പ്രധാന ആരോപണം. ഇതോടെയാണ് അന്താരാഷ്‌ട്ര വിദ്യാർത്ഥി പ്രവേശന നടപടികൾ പുനഃപരിശോധിക്കാൻ യുകെ തീരുമാനിച്ചതെന്നാണ് ഗാർഡിയന്‍ റിപ്പോർട്ട് ചെയ്യുന്നത്.

140 യൂണിവേഴ്‌സിറ്റികളെ പ്രതിനിധീകരിക്കുന്ന യുകെ യൂണിവേഴ്‌സിറ്റീസ് അന്താരാഷ്ട്ര ഫൗണ്ടേഷൻ പ്രോഗ്രാമുകളും വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാൻ റിക്രൂട്ട്‌മെൻ്റ് ഏജൻ്റുമാരുടെ ആവശ്യകതയും അവലോകനം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചെന്നാണ് റിപ്പോർട്ട്. നിലവിലെ സാഹചര്യം കൃത്യമായി പഠിച്ചതിന് ശേഷം വിദേശ വിദ്യാർത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിന് നിയന്ത്രണം കൊണ്ടുവരാനാണ് നീക്കം. അതായത് ഫലത്തില്‍ ഉന്നത ഗുണനിലവാരമുള്ള വിദ്യാർത്ഥികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം ലഭിക്കുക.
"ഏജൻറുമാരുടെ പ്രവർത്തനങ്ങള്‍ പലപ്പോഴും തൃപ്തികരമല്ല. അനാരോഗ്യകരമായ പല ഇടപെടലുകളും നടത്തുന്നുണ്ട്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. ഇതില്‍ താന്‍ വളരെ അധികം അസ്വസ്ഥനാണ്" എന്നായിരുന്നു കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി റോബർട്ട് ഹാൽഫോൺ ഹൗസ് ഓഫ് കോമൺസിൽ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് വിദേശ വിദ്യാർത്ഥികളെ പ്രവേശനം പരിശോധിക്കാനുള്ള നീക്കം.
"ഞാൻ അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ ശക്തമായി പിന്തുണയ്ക്കുന്നുവെങ്കിലും, വരുന്ന എല്ലാ വിദ്യാർത്ഥികള്‍ക്കും നിശ്ചിതമായ ഒരു യോഗ്യത വേണം" കഴിഞ്ഞ ആഴ്ച എംപിമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു..
മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഏജൻ്റുമാരുടെ ഉപയോഗം അവലോകനം ചെയ്യുന്നതിനും മികച്ച നിലവാരം പുലർത്തുന്നതിനും മോശം സമ്പ്രദായം തിരിച്ചറിയുന്നതിനും മാറ്റങ്ങൾ വരുത്താനുമായി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് സർവ്വകലാശാല വൈസ് ചാൻസലർമാരും അറിയിച്ചു.
മോശം ഗ്രേഡുകളുള്ള അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര ഫൗണ്ടേഷൻ കോഴ്‌സുകൾ വഴി എളുപ്പത്തിൽ പ്രവേശനം നേടാനാകുമെന്ന് അവകാശപ്പെടുന്ന ഡർഹാം, എക്‌സെറ്റർ തുടങ്ങിയ സർവകലാശാലകൾക്കായി പ്രവർത്തിക്കുന്ന ഏജൻ്റുമാരെ സംബന്ധിച്ച റിപ്പോർട്ടുകളും അടുത്തിടെ പുറത്ത് വന്നിരുന്നു.
അതേസമയം ഡർഹാം യൂണിവേഴ്സിറ്റി തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് രംഗത്ത് വന്നു. "അന്താരാഷ്ട്ര അടിസ്ഥാന വർഷങ്ങൾ പൂർത്തിയാക്കിയ അന്തർദ്ദേശീയ വിദ്യാർത്ഥികൾക്കുള്ള പ്രവേശന യോഗ്യത എ-ലെവലിൽ പ്രവേശിക്കുന്ന തദ്ദേശീയ വിദ്യാർത്ഥികൾക്ക് തുല്യമാണെന്ന് ഉറപ്പാക്കുന്നുണ്ട്". എന്നാണ് സർവ്വകലാശാല പ്രതികരിച്ചത്. യുകെ ഉള്‍പ്പെടേയുള്ള പല രാജ്യങ്ങളിലും തദ്ദേശീയ വിദ്യാർത്ഥികളേക്കാള്‍ ഉയർന്ന നിരക്കിലുള്ള ഫീസാണ് ഇടാക്കുന്നത്. അതുകൊണ്ട് തന്നെ യോഗ്യത കുറഞ്ഞവരാണെങ്കിലും കൂടുതല്‍ അന്തർദേശീയ വിദ്യാർത്ഥികളെ കൊണ്ടുവരാന്‍ സർവ്വകലാശാലകള്‍ ശ്രമിക്കാറുണ്ടായിരുന്നു.
-
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്












Click it and Unblock the Notifications