Get Updates
Get notified of breaking news, exclusive insights, and must-see stories!

യുകെയിൽ നിന്നും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത;10.41 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ്, അപേക്ഷിക്കാം

യുകെയിൽ വിദേശ പഠനം ചെലവേറിയതാണെന്ന കാര്യത്തിൽ തർക്കമൊന്നുമല്ല. പലപ്പോഴും പഠന ചെലവ് കണ്ടെത്താൻ വലിയ തുക തന്നെ ആളുകൾ വായ്പയെടുക്കാറുണ്ട്. എന്നാൽ അധികം പണം മുടക്കാതെ തന്നെ വിദേശ പഠനമെന്ന മോഹം സാധ്യമായാലോ?

സ്കോളർഷിപ്പുകളിലൂടെ പഠനചെലവ് കണ്ടെത്താൻ അവസരമൊരുക്കുകയാണ് ബ്രിട്ടീഷ് കൗൺസിൽ.ഗ്രേറ്റ് സ്കോളർഷിപ്പ് 2024' എന്ന സ്കോളർഷിപ്പിന് കീഴിൽ ഇന്ത്യക്കാർക്ക് 10.41 ലക്ഷം രൂപയുടെ സ്കോളർഷിപ്പാണ് ബ്രിട്ടീഷ് കൗൺസിൽ പ്രഖ്യാപിച്ചിരിക്കുന്നത്. സ്കോൾഷിപ്പിനെ കുറിച്ച് വിശദമായി അറിയാം.

uk-17

വിദ്യാഭ്യാസ അവസരങ്ങൾക്കും സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയുടെ യുകെയുടെ അന്താരാഷ്ട്ര സംഘടനയാണ് ബ്രിട്ടീഷ് കൗൺസിൽ.
യുകെ സർക്കാരിൻ്റെ ഗ്രേറ്റ് ബ്രിട്ടൻ കാമ്പെയ്‌നുമായി സഹകരിച്ചാണ് സ്കോളർഷിപ്പ് നടപ്പാക്കുന്നത്. 2024 ലെ ശരത്കാല ഇൻടെയ്ക്ക് സമയത്ത് ബിരുദാനന്തര ബിരുദ പഠനത്തിനായി എത്തുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ഉപയോഗപ്പെടുത്താനാകും.

ഈ വർഷം 25 യുകെ സർവകലാശാലകൾ പ്രോഗ്രാമിൻ്റെ ഭാഗമായി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 26 ബിരുദാനന്തര ഗ്രേറ്റ് സ്കോളർഷിപ്പുകളാണ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫിനാൻസ്, മാർക്കറ്റിംഗ്, ബിസിനസ്സ്, സൈക്കോളജി ഡിസൈൻ, ഹ്യുമാനിറ്റീസ്, ഡാൻസ് എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് സ്കോളർഷിപ്പ് ലഭിക്കും. ഓരോ ഗ്രേറ്റ് സ്കോളർഷിപ്പിനും കുറഞ്ഞത് 10,000 പൗണ്ട് മൂല്യമുള്ളതാണ്. 2024-2025 അധ്യയന വർഷത്തെ ഒരു വർഷം നീണ്ടുനിൽക്കുന്ന ബിരുദാനന്തര കോഴ്സിനുള്ള ട്യൂഷൻ ഫീസായി ഈ സ്കോളർഷിപ്പ് ഉപയോഗപ്പെടുത്താം

നീതിന്യായ മന്ത്രാലയത്തിൻ്റെ പങ്കാളിത്തത്തോടെ നീതി, നിയമ പഠനങ്ങൾക്കായി രണ്ട് സ്കോളർഷിപ്പുകളും ബ്രിട്ടീഷ് കൗൺസിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.മനുഷ്യാവകാശം, സ്വത്ത് നിയമം, ക്രിമിനൽ നീതി, വാണിജ്യ നിയമം തുടങ്ങി വിവിധ കോഴ്സുകൾ പഠിക്കാൻ താൽപ്പര്യമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം.

കൂടാതെ, 2024-25 അധ്യയന വർഷത്തേക്ക്, നാല് യുകെ സർവകലാശാലകളിൽ സയൻസ് ആൻഡ് ടെക്നോളജി വിഭാഗത്തിലും സ്കോളർഷിപ്പുകൾ ലഭ്യമക്കിയിട്ടുണ്ട്.ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, സുസ്ഥിര എഞ്ചിനീയറിംഗ്, സൈക്കോളജി തുടങ്ങിയ വിവിധ ശാസ്ത്ര സാങ്കേതിക സംബന്ധമായ വിഷയങ്ങൾ ഉൾക്കൊള്ളുന്ന കോഴ്‌സുകളിൽ പങ്കെടുക്കുന്ന ഏതെങ്കിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ അപേക്ഷിക്കാൻ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അവസരമുണ്ട്.

സ്കോളർഷിപ്പിന് അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രോഗ്രാമിന് കീഴിൽ വരുന്ന സർവ്വകലാശാലകളിൽ നിന്ന് പ്രവേശന ഓഫർ ലഭിച്ചിരിക്കണം. കൂടാതെ അതത് യൂണിവേഴ്സിറ്റികൾ നിർദ്ദേശിക്കുന്ന യോഗ്യതകൾ ഉണ്ടായിരിക്കുകയും വേണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+