Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്ക് വമ്പന്‍ ഓഫറുമായി യുകെ: 74 ലക്ഷം രൂപയുടെ ഗ്രാന്റ്, ഇപ്പോള്‍ അപേക്ഷിക്കാം

കാനഡയും യുകെയും ഉള്‍പ്പെടേയുള്ള വിദേശ രാജ്യങ്ങളിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നവരെ സംബന്ധിച്ച് അത്ര സുഖകരമായ വാർത്തകളല്ല അടുത്തകാലത്തായി പുറത്ത് വരുന്നത്. വിദേശീയരുടെ എണ്ണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളാണ് കാനഡയും യുകെയുമൊക്കെ നിരന്തരം പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്.

പുതിയ നിയന്ത്രണങ്ങള്‍ വിദേശത്തെ ചിലവുകള്‍ വലിയ തോതില്‍ ഉയർത്തുകയും ചെയ്യുന്നു. എന്നാല്‍ ഇതിന് ഇടയിലാണ് വിദേശ പഠനം ലക്ഷ്യം ഇടുന്നവർക്കായുള്ള വമ്പന്‍ ഗ്രാന്റുകള്‍ യുകെ പ്രഖ്യാപിച്ചിരിക്കുന്നത്. യുകെയും ഇന്ത്യയും തമ്മിലുള്ള നൂതനമായ കലാ-സാംസ്‌കാരിക സഹകരണം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു മില്യൺ പൗണ്ടിന്റെ ഗ്രാന്റിനുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയതായി ബ്രിട്ടീഷ് കൗൺസിൽ അറിയിച്ചു.

uk-student-

ഇന്ത്യൻ ഉദ്യോഗാർത്ഥികൾക്ക് 75000 പൗണ്ട് (7412500 രൂപ) വരെ ഗ്രാൻ്റിന് അപേക്ഷിക്കാം. യുകെയും പങ്കാളി രാജ്യങ്ങളും തമ്മിലുള്ള അന്തർദേശീയ സഹകരണം സാധ്യമാക്കുന്ന പദ്ധതികൾക്കാണ് ഈ ഗ്രാൻ്റ്. അപേക്ഷകന്റെ താല്‍പര്യത്തിന് അനുസരിച്ചുള്ള വിഷയങ്ങള്‍ പ്രോജക്റ്റുകൾക്കായി തിരഞ്ഞെടുക്കാവുന്നതാണ്.

"കലാരംഗത്ത് സംവാദവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പദ്ധതികളില്‍ ഈ ഗ്രാൻ്റുകൾ ഒരു സുപ്രധാന നാഴികക്കല്ലാണ്. ഇത്തരം പിന്തുണ നൽകുന്നതിലൂടെ, കലാകാരന്മാർക്ക് അവരുടെ കഴിവുകൾ അന്താരാഷ്ട്ര വേദിയിൽ പ്രദർശിപ്പിക്കുന്നതിനുള്ള പുതിയ അവസരങ്ങളിലേക്കുള്ള വാതിലുകൾ തുറക്കുകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഈ സംരംഭം ധനസഹായം മാത്രമല്ല, അർത്ഥവത്തായ കലാപരമായ കൈമാറ്റങ്ങളും ആഗോള സർഗ്ഗാത്മക ഭൂപ്രകൃതിയെ സമ്പുഷ്ടമാക്കൽ എന്നിവയ്‌ക്ക് ചലനാത്മകമായ ഇടം സൃഷ്‌ടിക്കുന്നതിനും മുന്‍തൂക്കം നല്‍കും" ബ്രിട്ടീഷ് കൗൺസിൽ ഇന്ത്യ ഡയറക്ടർ അലിസൺ ബാരറ്റ് എംബിഇ പറഞ്ഞു.

അപേക്ഷാ നടപടികൾ ജനുവരി 31 ന് ആരംഭിച്ചിട്ടുണ്ട്. ഇൻഫർമേഷൻ സെഷൻ ഫെബ്രുവരി 13, 14 തീയതികളിൽ നടക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 30 ആണ്. അപേക്ഷകർക്ക് https://www.britishcouncil.org/arts/international-collaboration-grants എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ നല്‍കാവുന്നതാണ്.

അതേസമയം, ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്കായി ബർമിംഗ്ഹാം സർവകലാശാല നേരത്തെ 10.52 കോടി രൂപയുടെ സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ചിരിന്നു. യുകെയിലുള്ളവർക്കും വിദേശ പഠനത്തിന് ഓഫർ ലെറ്റർ ലഭിച്ചവർക്കും ഈ സ്കോളർഷിപ്പുകള്‍ക്ക് അപേക്ഷിക്കാം. ട്യൂഷന്‍ ഫീ മുഴുവനായി വഹിക്കുന്നത് ഉള്‍പ്പെടേയുള്ള ആനുകൂല്യങ്ങള്‍ സ്കോളർഷിപ്പിലൂടെ ലഭിക്കും.

2024 സെപ്റ്റംബറിലാണ് സ്കോളർഷിപ്പികള്‍ അനുവദിക്കുകയെങ്കിലും ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്ക് ഇപ്പോള്‍ തന്നെ അപേക്ഷകള്‍ നല്‍കാം. ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഒരു മില്യൺ പൗണ്ടിലധികം വിലമതിക്കുന്ന സ്‌കോളർഷിപ്പുകളാണ് ബിർമിംഗ്ഹാം യൂണിവേഴ്സിറ്റി (UoB) പ്രഖ്യാപിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+