യുകെ: കഴിഞ്ഞ വർഷം മാത്രം എത്തിയ ഇന്ത്യന്‍ വിദ്യാർത്ഥികള്‍ എത്രയെന്ന് അറിയുമോ? ഞെട്ടിക്കുന്ന വർധനവ്
യുകെയിലെ ഇന്ത്യന്‍ വിദ്യാർത്ഥികളുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരു വർഷം കൊണ്ട് ഉണ്ടായത് സമാനതകളില്ലാത്ത വർധനവ്. മുൻവർഷത്തെ അപേക്ഷിച്ച് ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്ക് വീസ അനുവദിക്കുന്നതില്‍ 54% വർധനവുണ്ടായിട്ടുണ്ടെന്നാണ് യുകെ ഹോം ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കുന്നത്. 2019-നെ അപേക്ഷിച്ച് ഏകദേശം ഏഴിരട്ടി പഠന വിസകളാണ് ഇപ്പോൾ ഇന്ത്യക്കാർക്കായിട്ട് ആകെ നല്‍കിയരിക്കുന്നത്.
ഇതുവരെ യുകെ 500000 പഠന വിസകൾ അനുവദിച്ചു. അതിൽ ഏകദേശം മൂന്നിലൊന്ന് ഇന്ത്യക്കാരാണ് എന്നതാണ് ശ്രദ്ധേയം. 2022 ജൂണിൽ അവസാനിച്ച വിദ്യാഭ്യാസ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 49,883 (54%) വിസകള്‍ അധികമായി അനുവദിച്ചു. ഇതോടെ ഇന്ത്യക്കാർക്ക് ആകെ 142,848 സ്പോൺസർ ചെയ്ത പഠന വിസകൾ അനുവദിച്ചതായും യുകെ ആഭ്യന്തര വകുപ്പ് ഓഫീസില്‍ നിന്നുള്ള റിപ്പോർട്ടുകള്‍ പറയുന്നു.

ഇന്ത്യക്കാർക്കുള്ള ഗ്രാന്റുകൾ 2019 ലേതിനേക്കാള്‍ ഏഴിരട്ടി കൂടുതലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. 2023 ജൂണിൽ യുകെ 500,000 യുകെ പഠന വിസകൾ ഇഷ്യൂ ചെയ്‌തു. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 23 ശതമാനം കൂടുതലാണ്. ഇതില്‍ ഇന്ത്യക്കാർ ഏകദേശം മൂന്നിലൊന്ന് വരും. പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം സ്‌പോൺസർ ചെയ്‌ത പഠനവുമായി ബന്ധപ്പെട്ട 154,000 വിസകളും വിദ്യാർത്ഥികളുടെ ആശ്രിതർക്കായും അനുവദിച്ചിട്ടുണ്ട്.
ജൂൺ വരെ മൊത്തം 98,394 ഗ്രാജ്വേറ്റ് റൂട്ട് എക്സ്റ്റൻഷനുകൾ അനുവദിച്ചതായും കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇതിലും ഇന്ത്യക്കാരാണ് അഞ്ചിൽ രണ്ടും (42 ശതമാനം). 2022-ൽ 20 ശതമാനം വിദ്യാർത്ഥികളും പഠനത്തിന് ശേഷം ഗ്രാജ്വേറ്റ് റൂട്ടിലേക്ക് മാറിയതായി കണക്കില്‍ വ്യക്തമാക്കുന്നു. അടുത്ത വർഷം മുതൽ ആശ്രിതരെ കൊണ്ടുവരാൻ ബിരുദ വിദ്യാർത്ഥികളെ അനുവദിക്കില്ലെന്ന് ഈ വർഷം ആദ്യം യുകെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം, ബിരുദ, ബിരുദാനന്തര, മാസ്റ്റേഴ്സ് പ്രോഗ്രാമുകളിൽ 10-15% വളർച്ചയുമുണ്ടായി.
യുകെയിലേക്കുള്ള കുടിയേറ്റം വർധിക്കുന്ന സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് കടക്കാൻ രാജ്യം ഒരുങ്ങുന്നത്. തീരുമാനം ഇന്ത്യക്കാരെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നിരുന്നാലും, ബിരുദാനന്തര ഗവേഷണ കോഴ്‌സ് വിദ്യാർത്ഥികൾക്ക് 2024 ന് ശേഷവും ആശ്രിതരെ കൊണ്ടുവരാൻ സാധിക്കും.
പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡി വർക്കിന് കീഴിൽ 2022 ൽ ഏറ്റവും കൂടുതൽ പേർ യുകെയിൽ എത്തിയത് ഇന്ത്യയിൽ നിന്നാണ്, അതായത് 42 ശതമാനം പേർ. ഇന്ത്യൻ പൗരൻമാർക്ക് അനുവദിച്ച സ്കിൽഡ് വർക്കർ വിസകളുടെ എണ്ണത്തിലും 63 ശതമാനം വർധനവാണ് ഉണ്ടായതെന്നാണ് കണക്കുകൾ. അതേസമയം ആശ്രിതരെ കൊണ്ടുവരുന്നതിൽ ഏറ്റവും മുന്നിൽ നൈജീരിയ ആണ്. തൊട്ട് പിന്നാലെയാണ് ഇന്ത്യയും പാക്കിസ്ഥാനും.












Click it and Unblock the Notifications