ലക്ഷങ്ങള്‍ ശമ്പളത്തില്‍ യുകെയില്‍ ജോലി നേടാം: അതും കൊച്ചിയിലെ ഫ്രീ റിക്രൂട്ട്മെന്റിലൂടെ
കൊച്ചി: യുകെയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരുമായി നോർക്കയുടെ ആഭിമുഖ്യത്തില്‍ റിക്രൂട്ട്മെന്റ്. ഡോക്ടർമാർക്കാണ് ഇത്തവണത്തെ അവസരം. യുകെ വെയില്‍സില്‍ (NHS) വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്കുളള റിക്രൂട്ട്മെന്റ് 2024 ജൂണ്‍ 06 മുതല്‍ 08 വരെ എറണാകുളത്ത് നടക്കുമെന്നാണ് നോര്‍ക്ക റൂട്ട്സ് അറിയിക്കുന്നത്.
ഒഴിവുകള്‍
ജെസിഎഫ്: ജൂനിയർ ആൻഡ് ക്ലിനിക്കൽ ഫെലോസ് : എമർജൻസി മെഡിസിൻ -03
എസ്സിഎഫ്: സീനിയർ ക്ലിനിക്കൽ ഫെലോസ്: എമർജൻസി മെഡിസിൻ-03, അനസ്തേഷ്യ-02, ജനറൽ മെഡിസിൻ-02.
സ്‌പെഷ്യാലിറ്റി ഡോക്ടർമാർ : സൈക്യാട്രി-ഓൾഡ് ഏജ് -02 & ജനറൽ അഡൽറ്റ് -04

ആർക്കൊക്കെ അപേക്ഷിക്കാം
ഫുള്‍ ജിഎംസി രജിസ്ട്രേഷൻ അല്ലെങ്കിൽ യുകെ ജനറൽ മെഡിക്കൽ കൗൺസിൽ അംഗീകരിച്ച മെഡിക്കൽ യോഗ്യതയുള്ളവര്‍.
ജെസിഎഫ് ഗ്രേഡുകൾ: പാർട്ട് 1 എംആർസിപി/എഫ്ആർസിഎശ് അല്ലെങ്കിൽ മറ്റ് ഉചിതമായ യോഗ്യത.
സീനിയർ ഗ്രേഡുകൾ: സ്‌പെഷ്യാലിറ്റിക്ക് ബാധകമായ പോസ്റ്റ് ഗ്രാജ്വേറ്റ് മെമ്പർഷിപ്പ് അല്ലെങ്കിൽ ഫെലോഷിപ്പ് പരീക്ഷകളുടെ ഭാഗം 1 പൂർത്തിയാക്കണം. കഴിഞ്ഞ 5 വർഷത്തിനിടെ (കഴിഞ്ഞ 12 മാസങ്ങൾ ഉൾപ്പെടെ) 3 വർഷത്തെ പ്രവൃത്തിപരിചയം. ഐഇഎല്‍ടിഎസ്-7.5 (ഓരോ കാറ്റഗറിയ്ക്കും കുറഞ്ഞത് 7) അല്ലെങ്കില്‍ ഒഇടി ഓരോ മോഡ്യൂളിനും കുറഞ്ഞത് ബി.
ശമ്പളം
പ്രവൃത്തിപരിചയം കണക്കിലെടുത്ത് ജെസിഎഫ് വിഭാഗത്തില്‍ £37777 - £49,925, SCF: £37,737 - £59,336 ഉം സ്‌പെഷ്യാലിറ്റി ഡോക്ടർ വിഭാഗത്തില്‍ £52542 - £82418 വരെയും ലഭിക്കും. ഇതിനോടൊപ്പം പൂർണ്ണ ജിഎംസി രജിസ്ട്രേഷൻ സ്‌പോൺസർഷിപ്പ് ഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ സി.വി യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്സ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം [email protected] എന്ന ഇ-മെയില്‍ ഐ.ഡി യിലേയ്ക്ക് മെയ് 27 നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു.
വിശദവിവരങ്ങള്‍ www.nifl.norkaroots.org വെബ്ബ്സൈറ്റില്‍ ലഭ്യമാണ്. അല്ലെങ്കില്‍ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.












Click it and Unblock the Notifications