യുകെയിൽ വൻ അവസരം; ഇനി യോഗ്യത പരീക്ഷ എഴുതേണ്ടി വരില്ല..മലയാളികൾ അടക്കമുള്ളവർക്ക് കോളടിച്ചു
ലണ്ടൻ; മലയാളികൾ അടക്കമുള്ള വിദേശ ദന്ത ഡോക്ടർമാർക്ക് യുകെയിൽ ജോലി നേടാൻ വഴിയൊരുക്കി സർക്കാർ. വിദേശത്ത് നിന്നുള്ള ദന്തഡോക്ടർമാർക്ക് യുകെയിൽ പ്രാക്ടീസ് ചെയ്യുന്നതിന് നേരത്തേ യോഗ്യത പരീക്ഷ പാസാകണമായിരുന്നു. എന്നാൽ യോഗ്യത പരീക്ഷ ഇല്ലാതെ തന്നെ ജോലി ചെയ്യാൻ അനുമതി നൽകാനുള്ള തീരുമാനമാണ് സർക്കാർ ഇപ്പോൾ പരിശോധിക്കുന്നത്.
രാജ്യത്തെ എൻ എച്ച് എസ് ആശുപത്രികളിലും മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലും ദന്തഡോക്ടർമാരുടെ വലിയ കുറവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ യുകെയുടെ പുതിയ നീക്കം. എൻ എച്ച് എസുകളിൽ ദന്തഡോക്ടർമാരുടെ ക്ഷാമം വലിയ പ്രതിസന്ധിയാണ് രാജ്യത്ത് സൃഷ്ടിച്ചത്. നിരവധി രോഗികൾക്ക് കൃത്യമായ ചികിത്സ ലഭിക്കാത്ത സാഹചര്യം രാജ്യത്ത് ഉണ്ടായിരുന്നു. പല ആശുപത്രികളിലും കുട്ടികൾ അടക്കമുള്ള പുതിയ രോഗികൾക്ക് അഡ്മിമിഷൻ നൽകിയിരുന്നില്ല. തുടർന്ന് ദന്തഡോക്ടർമാരുടെ യൂണിയൻ സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. യഥാർത്ഥ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ തയ്യാറാവുന്നില്ലെന്നായിരുന്നു യൂണിയനുകളുടെ ആക്ഷേപം.

ഇതിന് പിന്നാലെയാണ് ഈ മാസം ആദ്യം ഇംഗ്ലന്റിനായുള്ള സർക്കാരിന്റെ 200 ബില്ല്യൺ പൗണ്ടിന്റെ എൻ എച്ച് എസ് ഡെന്റൽ റിക്കവറി പ്ലാനിന്റെ ഭാഗമായി പുതിയ നിർദ്ദേശം അവതരിപ്പിച്ചത്. പുതിയ തീരുമാന പ്രകാരം യോഗ്യത പരീക്ഷകൾ വേണ്ടി വരില്ല. അല്ലാതെ തന്നെ ഡോക്ടർമാരെ നിയമിക്കാനുള്ള അധികാരം ജനറൽ ഡെൻ്റൽ കൗൺസിൽ (ജിഡിസി)ന് ലഭിക്കും. ഉയർന്ന ശമ്പളം, പ്രത്യേക ബോണസ്, ദന്തഡോക്ടർമാർക്കപള്ള ഇൻസെന്റീവ് എന്നിവ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പദ്ധതിയിൽ ലഭിക്കും. മൂന്ന് മാസത്തെ പൊതുജനാഭിപ്രായത്തിന് ശേഷമായിരിക്കും പുതിയ പദ്ധതി നടപ്പാക്കുക. പദ്ധതി നടപ്പാക്കുന്നതോടെ നിലവിലെ ക്ഷാമം മറികടക്കാൻ സാധിക്കുമെന്ന് തന്നെയാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. മാത്രമല്ല രോഗികളുടെ സുരക്ഷയും പരിചരണത്തിൻ്റെ ഗുണനിലവാരവും ഉറപ്പാക്കുമെന്നും ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു.
അതേസമയം ഇപ്പോഴത്തെ നിർദ്ദേശം പ്രതിസന്ധി പരിഹരിക്കില്ലെന്ന ആശങ്കയാണ് രോഗികൾ മുന്നോട്ട് വെയ്ക്കുന്നത്. വിദേശ ഡോക്ടർമാർ രാജ്യത്ത് ധാരാളമായി എത്തുകയും ഇവർ സ്വകാര്യ ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.ബ്രിട്ടീഷ് ഡെൻ്റൽ അസോസിയേഷനും (ബിഡിഎ) സമാന ആശങ്കയാണ് പങ്കുവെയ്ക്കുന്നത്. യുകെയിൽ ഇപ്പോൾ ഉള്ളവരെക്കാൾ ഇനി വരാനിരിക്കുന്ന വിദേശ ദന്തിസ്റ്റുമാർ എൻ എച്ച് എസിൽ ജോലിയെടുക്കാൻ തയ്യാറാകുമെന്ന് കരുതുന്നില്ലെന്നാണ് ഇവർ പറയുന്നത്.വിദേശ ദന്തഡോക്ടർമാർ തങ്ങളുടെ യുകെയിലെ സഹപ്രവർത്തകരെ അപേക്ഷിച്ച് പരാജയപ്പെട്ട ഒരു സംവിധാനത്തിൽ പ്രവർത്തിക്കാൻ തയ്യാറാകില്ലെന്നും ഇവർ പറയുന്നു.












Click it and Unblock the Notifications