യുകെ ഇത് എന്ത് ഭാവിച്ചാണ്, അടുത്ത എട്ടിന്റെ പണി;ആ വരുമാന പരിധി ഉയർത്തി..കുടിയേറ്റക്കാർ പെട്ടു
ലണ്ടൻ: ഫാമിലി വിസ സ്പോൺസർ ചെയ്യുന്നതിനുള്ള വരുമാന പരിധി വർധിപ്പിച്ച് യുകെ. 55 ശതമാനം വർധനവാണ് വരുത്തിയത്. ഇതോടെ കുടുംബാംഗത്തിന് വിസ സ്പോൺസർ ചെയ്യുന്നതിന് വരുമാന പരിധി 18,600 പൗണ്ടിൽ നിന്ന് 29,000 പൗണ്ടായി. അടുത്ത വർഷം ആദ്യം വീണ്ടും ഈ പരിധി ഉയർത്തും. 38,700 പൗണ്ടായാണ് ഉയർത്തുക. കുടിയേറ്റം കുറയ്ക്കാനുള്ള പ്രധാനമന്ത്രി ഋഷി സുനകിന്റെ പദ്ധതികളുടെ ഭാഗമായാണ് നടപടി.
യുകെയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. പൊതുതിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനരാഷ്ട്രീയ വിഷയമാണ് കുടിയേറ്റം. സുനകിന്റെ പാർട്ടിയായ കൺസർവേറ്റീവ് പാർട്ടി തിരഞ്ഞെടുപ്പിൽ കനത്ത പരാജയം രുചിച്ചേക്കുമെന്നുള്ള സർവ്വേകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് തീരുമാനം. അനധികൃത കുടിയേറ്റങ്ങൾ കുറയ്ക്കുക, കുടിയേറന്നവർക്ക് നികുതിദായകർക്ക് ഭാരമാകുന്നില്ലെന്ന് ഉറപ്പാക്കുക തുടങ്ങിയ പദ്ധതികളുടെ ഭാഗാമായാണ് പുതിയ നിയന്ത്രണങ്ങൾ ഋഷി സുനക് സർക്കാർ അവതരിപ്പിക്കുന്നത്. കുടിയേറ്റം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കേണ്ടത് പ്രധാനമാണെന്ന് യുകെ ഇന്റീരിയർ മന്ത്രി ജെയിംസ് ക്ലവേർലി പറഞ്ഞു.

'കുടിയേറ്റം അതിരുവിടുന്നൊരു ഘട്ടത്തിലെത്തി നിൽക്കുകയാണ് രാജ്യം. ബ്രിട്ടീഷ് ജനതയ്ക്ക് സ്വീകാര്യമായ തലത്തിലേക്ക് സംഖ്യ കുറക്കുന്നതിന് എളുപ്പവഴികളോ ലളിതമായോ നിർദ്ദേശങ്ങളോ ഇല്ല', അദ്ദേഹം പറഞ്ഞു. 'നടപടി സ്വീകരിക്കുമെന്ന വാഗ്ദാനം നൽകി, അത് വളരെ പെട്ടെന്ന് തന്നെ നടപ്പാക്കി.ബ്രിട്ടീഷ് തൊഴിലാളികളെയും അവരുടെ വേതനത്തെയും സംരക്ഷിക്കാൻ അനധികൃത കുടിയേറ്റം അവസാനിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു, യുകെയിലേക്ക് കുടിയേറുന്നവർ ഇവിടുത്തെ നികുതി ദായകർക്ക് ഒരു ഭാരമാകാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചു. മാത്രമല്ല ഭാവിയിലേക്ക് യോജിച്ച കുടിയേറ്റ നയം ഞങ്ങൾ നടപ്പാക്കി', ക്ലവേർലി പറഞ്ഞു.
അടുത്തിടെ യുകെയിൽ വിദഗ്ദ തൊഴിലാളി വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ശമ്പള പരിധി സർക്കാർ ഉയർത്തിയിരുന്നു. 38,700 ആയാണ് ഈ പരിധി ഉയർത്തിയത്. അതായത് നാട്ടിലെ 40 ലക്ഷത്തോളം രൂപ. ഇതുകൂടാതെ വിദ്യാർത്ഥി വിസകളിലും സർക്കാർ നിയന്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ദേശീയ ആരോഗ്യ സേവനത്തിന് (NHS) വിദേശ പൗരൻമാർക്കുള്ള സർചാർജ് 66 ശതമാനം വർധിപ്പിച്ചിരുന്നു.
അതേസമയം പുതിയ നിയന്ത്രണങ്ങളോടെ യുകെയിലേക്കുള്ള ഇന്ത്യൻ കുടിയേറ്റത്തിൽ വലിയ കുറവ് രേഖപ്പെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തേ കാനഡയും കുടിയേറ്റം നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications