വിദേശീയർക്ക് പണി കൊടുത്ത് സ്വയം പണി വാങ്ങിവെക്കുമോ യുകെ: വിദഗ്ധർ പറയുന്നത്
കാനഡയും യുകെയും ഉള്‍പ്പെടേയുള്ള പശ്ചാത്യ രാജ്യങ്ങള്‍ അടുത്തിടെ വിദേശ വിദ്യാർത്ഥികള്‍ക്കായി ശക്തമായ നിയന്ത്രണങ്ങളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ തദ്ദേശീയ വികാരം കൂടി കണക്കിലെടുത്താണ് സർക്കാറുകള്‍ ഇത്തരം നയം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ തീരുമാനങ്ങള്‍ യുകെയ്ക്ക് തന്നെ തിരിച്ചടിയാകുമെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധർ പറയുന്നത്.
വിദേശ വിദ്യാർത്ഥികള്‍ക്കെതിരായ ഈ നയം യുകെയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുകയും ശാസ്ത്ര-സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പ്രധാന ഇടമാകാനുള്ള സ്വപ്നങ്ങളെ പിന്നോട്ട് അടിക്കുകയും ചെയ്യും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമെ തൊഴിലുടമകൾക്ക് കഴിവുള്ള തൊഴിലാളികളെ ലഭിക്കാതാവുന്ന സാഹചര്യവും ഉണ്ടാകുമെന്നും ക്വാണ്ടിറ്റേറ്റീവ് ഹെഡ്ജ് ഫണ്ട് കാൻ്റാബ് ക്യാപിറ്റൽ പാർട്‌ണേഴ്‌സിൻ്റെ സ്ഥാപകനും മുൻ സംരംഭകനുമായ ഇവാൻ കിർക്ക് പറയുന്നു.

ബയോടെക്‌നോളജി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തുടങ്ങിയ ഉയർന്ന വളർച്ചാ വ്യവസായങ്ങളുടെ കേന്ദ്രമായി ബ്രിട്ടനെ മാറ്റാനുള്ള പ്രധാനമന്ത്രിയുടെ അഭിലാഷത്തെ ഈ നടപടികൾ തടസ്സപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഏത് രംഗത്ത് ആയാലും മികച്ച തൊഴിലാളികളം വിദഗ്ധരും രാജ്യത്തിന് ആവശ്യമാണ്. എന്നാല്‍ ഇത് പൂർണ്ണമായും രാജ്യത്തിന് അകത്ത് നിന്ന് ലഭ്യമായെന്ന് വരില്ല. അതിന് വിദേശ രാജ്യങ്ങളേയും ആശ്രയിക്കേണ്ടി വരും. എന്നാല്‍ പുതിയ നിയന്ത്രണങ്ങള്‍ വിദേശികളുടെ കാര്യത്തില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
2022-ൽ യുകെയിലേക്കുള്ള മൊത്തം കുടിയേറ്റം 745,000 ആയി ഉയർന്നതിന് ശേഷം നിയമപരവും നിയമവിരുദ്ധവുമായ കുടിയേറ്റം തടയാൻ പ്രധാനമന്ത്രിക്ക് തൻ്റെ ഭരണകക്ഷിയില്‍ നിന്നും വലിയ സമ്മർദ്ദമാണ് നേരിടേണ്ടി വന്നത്. ഇതോടെ സുനക്കിൻ്റെ സർക്കാർ കഴിഞ്ഞ വർഷം മുതല്‍ മൈഗ്രേഷൻ വെട്ടിക്കുറയ്ക്കൽ നടപടികൾ പ്രഖ്യാപിക്കുകയായിരുന്നു.
വിദേശ വിദ്യാർത്ഥികൾക്ക് അവരുടെ ആശ്രിതരെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനുള്ള നിയന്ത്രണം ഉള്‍പ്പെടെയാണ് യുകെ പ്രഖ്യാപിച്ചത്. സർക്കാർ ഇപ്പോൾ "വിദ്യാർത്ഥി വിസകള്‍ അവർക്ക് കഴിയുന്നത്ര ആകർഷകമല്ലാത്തതും ഇഷ്ടപ്പെടാത്തതുമാക്കി മാറ്റുകയാണ്," യൂണിവേഴ്സിറ്റിയിൽ ആയിരിക്കുമ്പോൾ ഒരു സോഫ്റ്റ്വെയർ കമ്പനി സ്ഥാപിച്ച കിർക്ക് പറഞ്ഞു.
യുകെയില്‍ വിദേശ വിദ്യാർത്ഥികളാണ് നിരവധി മേഖലയില്‍ പാർട് ടൈം വർക്കുകള്‍ ചെയ്യുന്നത്. വിദ്യാർത്ഥികളുടെ വരവ് കുറയുന്നതോടെ ഇവിടങ്ങളില്‍ ആവശ്യത്തിന് ജോലിക്കാരെ കിട്ടാതാകുന്ന അവസ്ഥയുണ്ടാകും. അത് സാധാരണ ബിസിനസുകാരെ പ്രതികൂലമായി ബാധിക്കും. ലഭ്യമായവർക്ക് മികച്ച ശമ്പളം ആവശ്യപ്പെടാമെങ്കിലും അത് ബിസിനസിനെ മോശമായി ബാധിക്കുമെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
യുകെ വിദ്യാഭ്യാസ മേഖലയുടെ നട്ടെല്ല് വിദേശ വിദാർത്ഥികളാണ്. തദ്ദേശീയ വിദ്യാർത്ഥികളേക്കാള്‍ മൂന്നും നാലും ഇരട്ടി ഫീസാണ് വിദേശ വിദ്യാർത്ഥികളില്‍ നിന്നും ഈടാക്കുന്നത്. ഇത് സമ്പദ് വ്യവസ്ഥയിലേക്ക് വലിയ രീതിയില്‍ സംഭാവന ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ കടുത്ത നിയന്ത്രണങ്ങള്‍ രാജ്യത്തിന് തുടരാന്‍ സാധിക്കില്ലെന്നും വിദഗ്ധർ പറയുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications