Get Updates
Get notified of breaking news, exclusive insights, and must-see stories!

പഠനം കഴിഞ്ഞാല്‍ ഇനി യുകെയില്‍ നിന്നും മടങ്ങിക്കോണം: വർക്ക് വിസകള്‍ നിർത്തലാക്കുന്നു, വന്‍ തിരിച്ചടി

ഉപരിപഠനത്തിനായി യുകെയിലേക്ക് പോകാൻ ഒരുങ്ങുന്ന ഇന്ത്യന്‍ വിദ്യാർത്ഥികളെ ആശങ്കപ്പെടുത്തി പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റില്‍ നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന വാർത്ത. യുകെ മൈഗ്രേഷൻ അഡൈ്വസറി കമ്മിറ്റി (എംഎസി) പോസ്റ്റ് സ്റ്റഡി വർക്ക് (പിഎസ്ഡബ്ല്യു) വിസ റദ്ദാക്കുമെന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കമ്മിറ്റിയുടെ അവലോകന റിപ്പോർട്ട് പ്രകാരം അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പോസ്റ്റ് സ്റ്റഡി വർക്ക് വിസ അനുവദിക്കുന്നത് നിർത്തിവെക്കുമെന്ന തരത്തിലാണ് അഭ്യൂഹം.

അന്താരാഷ്ട്ര വിദ്യാർത്ഥികൾ യുകെയിൽ പഠിനത്തിന് എത്തുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് തന്നെ രണ്ട് വർഷത്തെ പോസ്റ്റ് സ്റ്റഡി വർക്ക് വിസയായിരുന്നു. എംഎസി എന്നത് പോസ്റ്റ് സ്റ്റഡി വർക്ക് വിസകൾ അവലോകനം ചെയ്യുന്ന ജോലിയുമായി നിയോഗിക്കപ്പെട്ട മൈഗ്രേഷൻ ഉപദേശക സമിതിയാണ്. ഈ വിസ റദ്ദാക്കിയാൽ, ഇന്ത്യയിൽ നിന്നും മറ്റിടങ്ങളിൽ നിന്നുമുള്ള അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് അവരുടെ പഠനം പൂർത്തിയാക്കിയതിന് ശേഷവും യുകെയിൽ തുടരാന്‍ സാധിക്കില്ല.

uk-student

പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റ് ഇല്ലെങ്കില്‍ വിദ്യാർത്ഥികള്‍ പഠനം പൂർത്തിയാക്കിയ ഉടന്‍ തന്നെ രാജ്യം വിടേണ്ടി വരും. ഇത്തരമൊരു നടപടി ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകും എന്നതില്‍ സംശയമില്ല. റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 14 ആണ്. ഈ വർഷം മാർച്ച് 11 നായിരുന്നു ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവർലി കമ്മിറ്റിയെ നിയോഗിച്ചത്.

ക്ലെവർലി എഴുതിയ കത്തിൽ, 2023 ൽ വർക്ക് റൂട്ടുകളിലേക്ക് മാറുന്ന അന്താരാഷ്ട്ര ബിരുദധാരികളിൽ 32 ശതമാനം പേർ മാത്രമാണ് പൊതു പരിധിക്ക് മുകളിലുള്ള ശമ്പളം നേടിയത്. വെറും 16 ശതമാനം പേർ 30,000 പൗണ്ടിൽ കൂടുതൽ സമ്പാദിച്ചു. അതായത് ബിരുദ പഠനം പൂർത്തിയാക്കുന്നവരിൽ ഭൂരിഭാഗവും ബിരുദധാരികളുടെ ശരാശരി വേതനത്തേക്കാൾ കുറവാണ് സമ്പാദിക്കുന്നത്.

എന്താണ് പോസ്റ്റ് സ്റ്റഡി വർക്ക് വിസ?

ഏകദേശം 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2021 ജൂലൈയിൽ അവതരിപ്പിച്ച വിസയാണ് പോസ്റ്റ് സ്റ്റഡി വർക്ക് വിസ. തൊഴിലുടമയിൽ നിന്ന് സ്പോൺസർഷിപ്പോ വർക്ക് പെർമിറ്റോ ആവശ്യമില്ലാതെ തന്നെ വിദേശ വിദ്യാർത്ഥികള്‍ക്ക് പഠനവുമാി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ ഏത് ജോലിയിലും പ്രവർത്തിക്കാൻ അനുവദിക്കുന്നു. ഇതിനർത്ഥം ഒരു പൗരനെപ്പോലെ ഒരു നിയന്ത്രണവുമില്ലാതെ ഒരാൾക്ക് ഏത് ജോലിയിലും തിരയാനും പ്രവർത്തിക്കാനും കഴിയും. രണ്ട് വർഷമാണ് ഈ വിസയുടെ കാലാവധി.

ഇന്ത്യൻ വിദ്യാർത്ഥികളെ എങ്ങനെ ബാധിക്കുന്നു?

2023-ൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 1.20 ലക്ഷം സ്റ്റുഡൻ്റ് വിസകൾ അനുവദിച്ചു (എല്ലാ രാജ്യങ്ങളിലായി ആകെ അനുവദിച്ചത് 4.57 ലക്ഷം വിസകളായിരുന്നു). 2023-ൽ ഇഷ്യൂ ചെയ്ത വിസകളുടെ എണ്ണം 2019-നേക്കാൾ 250 ശതമാനം കൂടുതലായിരുന്നു. അതായത് പോസ്റ്റ് സ്റ്റഡി വിസകള്‍ അനുവദിച്ച് കുടിയേറ്റം കൂടുതല്‍ ശക്തമായി. പുതിയ നിയന്ത്രണം വരികയാണെങ്കില്‍ യുകെയിലേക്ക് പഠനത്തിന് വേണ്ടി മാത്രം വരേണ്ടി വരും.

യുകെയില്‍ വർദ്ധിച്ചുവരുന്ന കുടിയേറ്റം കുറയ്ക്കുന്നതിനുള്ള വലിയ പദ്ധതിയുടെ ഭാഗമാണ് പുതിയ നിയന്ത്രണവും. കുടിയേറ്റ തൊഴിലാളികളുടെ കുതിച്ചുചാട്ടം തടയാനായി ഋഷി സുനക്കിൻ്റെ നേതൃത്വത്തിലുള്ള വലതുപക്ഷ സർക്കാർ തുടർച്ചയായി വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. 2023 ജനുവരിയിൽ, ബ്രിട്ടീഷ് സർക്കാർ വിദ്യാർത്ഥികൾക്കുള്ള ആശ്രിത വിസ ഘട്ടം ഘട്ടമായി നിർത്തലാക്കിയിരുന്നു. ഇതോടെ ഇപ്പോൾ അന്തർദ്ദേശീയ വിദ്യാർത്ഥികള്‍ക്ക് കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ സാധിക്കില്ല. പിഎച്ച്ഡി അല്ലെങ്കിൽ പോസ്റ്റ്-ഡോക്ടറൽ പഠനങ്ങൾ പോലുള്ള ഒരു ഗവേഷണ പ്രോഗ്രാമിനായി പഠിക്കുന്ന വിദ്യാർത്ഥികൾ മാത്രമാണ് ഇതില്‍ ഇളവുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+