Get Updates
Get notified of breaking news, exclusive insights, and must-see stories!

യുകെയില്‍ താമസമാണോ പ്രശ്നം: ചിലവ് കുറഞ്ഞ സൗകര്യം കണ്ടെത്താന്‍ പലവഴികളുണ്ട്, അറിയാം

യുകെയിലേക്കുള്ള ഇന്ത്യന്‍ വിദ്യാർത്ഥികളുടെ കുടിയേറ്റം ഈ അടുത്ത കാലത്തൊന്നും ആരംഭിച്ചത്, ഗാന്ധിജിയും നെഹ്‌റുവും അംബേദ്കറുമൊക്കെ ബ്രിട്ടണില്‍ നിന്നും വിദേശ വിദ്യാഭ്യാസ നേടിയവരാണ്. അവർക്ക് മുമ്പും പഠനത്തിനായി ഇന്ത്യയില്‍ നിന്നും ബ്രിട്ടണില്‍ പോയി വന്നവരുണ്ട്. എന്നാല്‍ സ്ഥിര കുടിയേറ്റം എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികള്‍ വലിയ കൂട്ടമായി യുകെയിലേക്ക് വിമാനം കയറാന്‍ തുടങ്ങിയത് അടുത്ത കാലത്താണ്.

വിദേശ വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചതോടെ യുകെ ഉള്‍പ്പെടേയും പാശ്ചാത്യ രാജ്യങ്ങള്‍ പലവിധത്തിലുള്ള നിയന്ത്രണങ്ങളും കൊണ്ടുവന്ന് തുടങ്ങിയിട്ടുണ്ട്. എങ്കിലും ആ രാജ്യങ്ങളുടെ വാതിലുകള്‍ അടക്കപ്പെട്ടിട്ടില്ല. വിദേശത്ത് പോയി കഷ്ടപ്പെടാതിരിക്കാനായി ഏറ്റവും പ്രധാനമായി വേണ്ടത് നേരത്തെ തന്നെ മികച്ച ആസുത്രണം നടത്തിയതിന് ശേഷം വിമാനം കയറുക എന്നുള്ളതാണ്.

 uk-

നിങ്ങൾ എവിടെയാണ് താമസിക്കാൻ പോകുന്നതെന്നും അത് ഏത് തരത്തിലുള്ള സ്ഥലമാണെന്നും ആദ്യം തന്നെ തിരിച്ചറിഞ്ഞിരിക്കണം. ഏറ്റവും ലാഭകരം യൂണിവേഴ്സിറ്റികളുടെ ഹോസ്റ്റലുകളില്‍ തന്നെ താമസിക്കുന്നതാണ്. അത്യാവശ്യം ഭേദപ്പെട്ട സർവ്വകലാശാലകൾക്കും കോളേജുകൾക്കും സാധാരണയായി കാമ്പസിൽ അവരുടെതായ ഹോസ്റ്റലുകളുണ്ട്.

ആദ്യ വർഷങ്ങളിൽ വിദ്യാർത്ഥികളില്‍ ഈ ഹോസ്റ്റലുകളില്‍ മുൻഗണന ലഭിക്കും. സാധാരണയായി ഇത്തരം ഹോസ്റ്റലുകളില്‍ പ്രവേശനം ലഭിക്കുന്നതിന് കുറച്ച് കാലതാമസമുണ്ടാകും. ഓഫർ ലെറ്റർ ലഭിക്കുമ്പോള്‍ തന്നെ നിങ്ങളുടെ മുറി ബുക്ക് ചെയ്യുന്നതാണ് ബുദ്ധി. മിക്ക സർവ്വകലാശാലകൾക്കും ഒരു ഹൌസിങ് ഓഫീസ് ഉണ്ടാകും. വിദ്യാർത്ഥികള്‍ക്ക് താമസ സൌകര്യം സംബന്ധിച്ച ഉപദേശങ്ങള്‍ ഇവിടുന്ന് ലഭിക്കും.

വിദ്യാർത്ഥികൾക്കായി പ്രത്യേക പ്രൈവറ്റ് ഹാളുകളും യുകെയിലുണ്ട്. നിങ്ങളുടെ യൂണിവേഴ്സിറ്റി ഹൗസിംഗ് ഓഫീസ് അല്ലെങ്കിൽ വിദ്യാർത്ഥി യൂണിയന് ഇത്തരം പ്രൈവറ്റ് ഹാളുകളെക്കുറിച്ച് ഉപദേശം നൽകാൻ കഴിഞ്ഞേക്കും. വിദ്യാർത്ഥികളുടെ ഫേസ്ബുക്ക് ഗ്രൂപ്പുകൾ വഴിയോ മുൻ വിദ്യാർത്ഥികളുമായോ നിങ്ങളുടെ കാമ്പസ് ഹൗസിംഗ് ഓഫീസുമായോ ഇത് സംബന്ധിച്ച് വിശദമായ പരിശോധന നടത്താം. പണമടയ്ക്കുന്നതിന് വിശ്വാസ്യത ഉറപ്പാക്കുക എന്നാണ് ഏറെ ശ്രദ്ധേയം.

നിങ്ങൾക്ക് സ്വന്തമായി ഒരു ഫ്ലാറ്റോ മുറിയോ വാടകയ്‌ക്കെടുക്കാനും സാധിക്കും. എന്നാൽ മിക്ക വിദ്യാർത്ഥികളും താമസ സൗകര്യം ഷെയർ ചെയ്യുന്നു. ഇത് താരതമ്യേന ചെലവ് കുറഞ്ഞതും കൂടുതൽ രസകരവുമാണ്. നിങ്ങളെ വീടുകളിലേക്കും ഫ്ലാറ്റ് ഷെയറുകളിലേക്കും ബന്ധിപ്പിക്കുന്ന പ്രാദേശിക സോഷ്യൽ നെറ്റ്‌വർക്ക് ഗ്രൂപ്പുകളുണ്ട്. മിക്ക വിദ്യാർത്ഥികളും ആദ്യ വർഷത്തിനുശേഷം കൂട്ടുകാരോടൊപ്പം വീടുകളിലേക്കും ഫ്ലാറ്റുകളിലേക്കും മാറാന്‍ താല്‍പര്യപ്പെടുന്നവരാണ്.

മിക്ക സ്വകാര്യ താമസസ്ഥലങ്ങളിലും ഹീറ്റിംഗ്, വൈഫൈ, വൈദ്യുതി എന്നിവയും വാടകയിൽ ഉൾപ്പെടുന്നു. മികച്ച താമസം ഏർപ്പാട് ചെയ്തില്ലെങ്കില്‍ ശൈത്യ കാലത്തായിരിക്കും ഏറ്റവും അധികം ബുദ്ധിമുട്ടേണ്ടി വരിക. കിടക്ക, പുതപ്പുകൾ, പാത്രങ്ങൾ, കട്ട്ലറി എന്നിവ പോലുള്ള അവശ്യസാധനങ്ങൾ വേണ്ടി വരും. ഷെയറിങ് റൂമുകളാണെങ്കില്‍ ഇത് സംബന്ധിച്ച വിവരവും ആദ്യം തന്നെ ചോദിച്ച് അറിയണം. ചിലസമയങ്ങളില്‍ വിദ്യാർത്ഥി യൂണിയൻ വഴിയ ഉപയോഗിച്ച പാത്രങ്ങളും വീട്ടുപകരണങ്ങളും വിൽക്കുന്നുണ്ടാവും. ഇവിടങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് വിലക്കുറവില്‍ പഴയ സാധനങ്ങള്‍ കണ്ടെത്താം. ഇത്തരത്തില്‍ മികച്ച ആസൂത്രണത്തോടെ നീങ്ങിയാല്‍ യുകെയിലെ ചിലവ് ഒരു പരിധിവരെ പിടിച്ച് നിർത്താന്‍ സാധിക്കുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+