Get Updates
Get notified of breaking news, exclusive insights, and must-see stories!

യുകെയില്‍ ജോലി ഉറപ്പാണ്: പക്ഷെ ഈ വഴി നോക്കണം, സർക്കാർ വഴി പോയവരുടെ എണ്ണം 100 കടന്നു

തിരുവനന്തപുരം: നോർക്കയ്ക്ക് കീഴില്‍ യുകെയില്‍ ജോലി നേടിയവരുടെ എണ്ണം 100 കവിഞ്ഞു. മുഖ്യമന്ത്രിയുടെ ലണ്ടന്‍ സന്ദര്‍ശനവേളയിലാണ് യുകെ യിലെ വിവിധ എന്‍.എച്ച്.എസ്സ് ട്രസ്റ്റുകളിലേയ്ക്ക് കേരളത്തില്‍ നിന്നുളള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തൊഴില്‍ കുടിയേറ്റത്തിന് അവസരമൊരുക്കുന്നതിന് നോര്‍ക്ക റൂട്ട്സുമായി കരാറായത്.

ഇതിനുശേഷം ചുരുങ്ങിയ കാലംകൊണ്ടാണ് ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സീനിയര്‍ കെയറര്‍ തുടങ്ങി ആരോഗ്യമേഖലയില്‍ നിന്നുളള 109 പേരാണ് യു.കെ യിലെത്തിയത്. യുകെ എന്‍എച്ച്എസ്സിന്റെയും ഇന്‍റ്റഗ്രറ്റഡ് കെയര്‍ പാര്‍ട്ണര്‍ഷിപ്പിന്റെയും നേതൃത്വത്തിലാണ് നോര്‍ക്ക റൂട്ട്സ് വഴി യുകെ യിലെത്തിയവര്‍ക്കായി ഇക്കഴിഞ്ഞ 29 ന് കൂട്ടായ്മ ഒരുക്കിയത്.

uk

കൂട്ടായ്മയുടെ ഉദ്ഘാടനം നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഇവരുടെ തുര്‍ന്നുളള ജീവിതത്തിലുടനീളം ഏതു സമയത്തും നോര്‍ക്ക റൂട്ട്സില്‍ നിന്നുളള സേവനം എല്ലാ പ്രവാസികള്‍ക്കുമെന്നപോലെ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചുരുങ്ങിയകാലംകൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായതെന്നും ഇത് നോര്‍ക്ക റൂട്ട്സിന്റെ മികവിന്റെ അടയാളപ്പെടുത്തലാണെന്നും പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.

യുകെ യിലെത്തിയവര്‍ നോര്‍ക്ക റൂട്ട്സിന്റെയും, കേരളത്തിലെ ആരോഗ്യമേഖലയുടേയും, ഇന്ത്യയുടേയും അംബാസിഡര്‍മാര്‍കൂടിയാണെന്ന ചടങ്ങില്‍ ഓണ്‍ലൈനായി സംബന്ധിച്ച ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരിയും അഭിപ്രായപ്പെട്ടു. യു. കെ യിലേയ്ക്കുളള സീനിയര്‍ കെയറര്‍മാരുടെ റിക്രൂട്ട്മെന്റ് എടുത്തുപറയേണ്ട നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

യോർക്ക്ഷെയറിലെ ഹൾ സിറ്റിയിൽ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജര്‍ ശ്യാം ടികെ, യു. കെയില്‍ നിന്നും ചടങ്ങിൽ നാവിഗോ ഡെപ്പ്യൂട്ടി ചീഫ് മൈക്ക് റീവ്, ഇംഗ്ലണ്ടിലെ ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത്‌ ഹെഡ് ഓഫ് ഇന്റർനാഷണൽ വർക്ക്‌ ഫോഴ്സ് മിസ്റ്റർ ഡേവ് ഹവാർത്ത്, ഹമ്പര്‍ ആന്റ് നോര്‍ത്ത് യോക്ക്‌ഷെയര്‍ ഇന്റഗ്രേറ്റഡ് കെയർ ബോർഡ്‌ എക്സിക്യൂട്ടീവ് മെഡിക്കൽ ഡയറക്ടർ ഡോ. നൈജൽ വെല്‍സ്, ഹെഡ് ഓഫ് ഇന്റർനാഷണൽ വർക്ക്‌ ഫോഴ്സ് പോളിസി റിയാൻ വെൽസ്,എന്‍.എച്ച്.എസ്സില്‍ നിന്നും ഡോ.ജോജി കുര്യാക്കോസ്, ഡോ. സിവിൻ സാം ഡോ. ജോഹാൻ ഫിലിപ്പ്, വിവിധ ഹോസ്പിറ്റൽ പ്രതിനിധികൾ, ഇന്‍റ്റഗ്രറ്റഡ് കെയര്‍ പാര്‍ട്ണര്‍ഷിപ്പ് പ്രതിനിധികള്‍ യു.കെ യിലേക്ക് നോര്‍ക്ക റൂട്ട്സ് വഴി നിയമനം ലഭിച്ച കേരളീയരായ ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

2022 നവംബറിലും 2023 മെയ് മാസത്തിലുമായി കൊച്ചിയിലുമായിരുന്നു നോർക്ക യും കെ കരിയർ ഫെയറിന്റെ രണ്ട് എഡിഷനുകൾ . ഇതുവഴി കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നും വിവിധ സ്പെഷ്യാലിറ്റിയിലേയ്ക്കുളള ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സീനിയര്‍ കെയറര്‍, ഫിസിയോതെറാപ്പിസ്റ്റ്, ഡയറ്റീഷ്യൻ, റേഡിയോഗ്രാഫർ, ഒക്ക്യൂപേഷണൽ തെറാപ്പിസ്റ്,സോഷ്യല്‍ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ 109 പേരാണ് യുകെ യിലെത്തിയത്. ഹമ്പര്‍ ആന്റ് നോര്‍ത്ത് യോക്ക്‌ഷെയറിലെ ഏഴ് എന്‍.എച്ച്.എസ്സ് ട്രസ്റ്റുകളിലെ 12 ഇടങ്ങളിലാണ് കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ ജോലി ചെയ്യുന്നത്. 2023 നവംബറിൽ നോർക്ക യുകെ കരിയർ ഫെയറിന്റെ മൂന്നാമത് എഡിഷൻ കൊച്ചിയിൽ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+