Get Updates
Get notified of breaking news, exclusive insights, and must-see stories!

യുകെയില്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള വിസ: എങ്ങനെ ഹെല്‍ത്ത് ആന്‍ഡ് കെയർ വിസ സ്വന്തമാക്കാം

പല യൂറോപ്യന്‍ രാജ്യങ്ങളേയും എന്നപോലെ ആരോഗ്യ രംഗത്തെ തൊഴിലാളികളുടെ കുറവ് നേരിടുന്നു രാജ്യമാണ് യുകെയും. വ്യവസായ സ്ഥാപനമായ സ്‌കിൽസ് ഫോർ കെയറിന്റെ കണക്കനുസരിച്ച്, 2023 മാർച്ച് അവസാനത്തോടെ, മുതിർന്നവരുടെ സാമൂഹിക പരിപാലന മേഖലയിലുടനീളം 150,000-ത്തിലധികം ഒഴിവുകൾ ഉണ്ട്. ഇത് രാജ്യത്തെ ഒഴിവുള്ള പദവികളുടെ 9.9% ന് തുല്യവുമാണ്.

വർദ്ധിച്ചുവരുന്ന ഒഴിവുകൾ നികത്തുകയെന്ന ലക്ഷ്യത്തോടെയാണ് 2021-ൽ സർക്കാർ സീനിയർ കെയർ വർക്കേഴ്‌സിനെ ഷോർട്ടേജ് ഒക്യുപേഷൻ ലിസ്റ്റിലേക്ക് ചേർക്കുന്നത്. തുടർന്ന് 2022 ഫെബ്രുവരിയിൽ കെയർ വർക്കേഴ്‌സിനേയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തി. 2023 ജൂൺ വരെ 77,700 ദീർഘകാല തൊഴിൽ വിസകൾ കെയർ തൊഴിലാളികൾക്ക് അനുവദിച്ചിട്ടുണ്ട്. 2022-ൽ ഇത് 12000 മാത്രമായിരുന്നു എന്നതാണ് ശ്രദ്ധേയം.

uk-

യുകെയിൽ നൽകുന്ന എല്ലാ വൈദഗ്ധ്യമുള്ള തൊഴിൽ വിസകളിൽ അഞ്ചിൽ രണ്ടെണ്ണം ഇപ്പോൾ ഹെല്‍ത്ത് ആന്‍ഡ് കെയർ വിസകളാണ്. യുകെ ഹെല്‍ത്ത് കെയർ വിസകള്‍ ഇന്ത്യക്കാർക്കിടയിലാണ് ഏറ്റവും ജനപ്രിയം. മറ്റേതൊരു രാജ്യക്കാരനേക്കാളും കൂടുതൽ ഇന്ത്യക്കാർ ഈ വിസ റൂട്ടിൽ യുകെയിലേക്ക് പോകുന്നു. 2022 ജൂണിൽ അവസാനിച്ച വർഷത്തിൽ 24,348 ഇന്ത്യക്കാർക്ക് ഹെൽത്ത് ആന്റ് കെയർ വർക്കർ വിസ അനുവദിച്ചിരുന്നെങ്കില്‍ അതിന് ശേഷം ഇതുവരെ ഇത് 45943 ആയി.

എന്താണ് ഹെൽത്ത് ആന്‍ഡ് കെയർ വർക്കർ വിസ?

യുകെയുടെ ഹെൽത്ത് ആൻഡ് കെയർ വർക്കർ വിസ 2020 ഓഗസ്റ്റിലാണ് അവതരിപ്പിക്കുന്നത്. കൂടാതെ ബ്രിട്ടീഷ് നാഷണൽ ഹെൽത്ത് സർവീസ് (NHS) മുതിർന്നവരുടെ സാമൂഹിക പരിചരണം എന്നിവയിൽ യോഗ്യതയുള്ള ജോലി ചെയ്യാൻ മെഡിക്കൽ പ്രൊഫഷണലുകൾക്ക് യുകെയിൽ വരാനോ അവിടെ തുടരാനോ ഈ വിസ അനുവദിക്കുന്നു.

എന്താണ് യോഗ്യത

യുകെ ഹെൽത്ത് ആന്റ് കെയർ വർക്കർ വിസകൾ പ്രായപൂർത്തിയായവർക്ക് മാത്രമേ ലഭ്യമാകൂ. എൻഎച്ച്എസ് ക്ലിനിക്കുകൾ, ആശുപത്രികൾ, കമ്മ്യൂണിറ്റി സേവനങ്ങൾ, വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുമതിയുള്ള സ്വകാര്യ ഹെൽത്ത്, കെയർ പ്രൊവൈഡർമാർ എന്നിവർക്ക് വിസ അനുവദിക്കാം

യോഗ്യത നേടുന്നതിന്, ഒരു അപേക്ഷകൻ യോഗ്യതയുള്ള ഒരു ഡോക്ടർ, നഴ്സ്, ഹെൽത്ത് പ്രൊഫഷണൽ അല്ലെങ്കിൽ അഡൽറ്റ് സോഷ്യൽ കെയർ പ്രൊഫഷണൽ ആയിരിക്കണം. കൂടാതെ യുകെ ഹോം ഓഫീസ് അംഗീകരിച്ച ഒരു യുകെ തൊഴിലുടമയിൽ നിന്ന് യോഗ്യതയുള്ള ഓഫലർ ലെറ്ററും നേടിയിരിക്കണം.

അപേക്ഷകർക്ക് അവരുടെ ബ്രിട്ടീഷ് തൊഴിലുടമയിൽ നിന്ന് യുകെയിൽ വാഗ്ദാനം ചെയ്തിട്ടുള്ള റോളിനെക്കുറിച്ചുള്ള വിവരങ്ങളുള്ള ഒരു 'സ്‌പോൺസർഷിപ്പ് സർട്ടിഫിക്കറ്റ്' ഉണ്ടായിരിക്കണം. ജോലിക്കുള്ള ശമ്പളം യുകെ ഗവൺമെന്റ് വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന മിനിമം ശമ്പള ആവശ്യകതകളും പാലിക്കണം.

ഇന്ത്യൻ സർവ്വകലാശാല ബിരുദങ്ങൾക്ക് അംഗീകാരമുണ്ടോ?

വിദേശത്ത് പഠിച്ച അപേക്ഷകർ തങ്ങളുടെ യോഗ്യത യുകെ ബാച്ചിലേഴ്സ് ഡിഗ്രി, ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പിഎച്ച്ഡി എന്നിവയ്ക്ക് തുല്യമാണെന്ന് സ്ഥിരീകരിക്കുന്നതിന് Ecctis (മുമ്പ് UK NARIC) വഴി അപേക്ഷിക്കേണ്ടതുണ്ട്.

ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം

കോമൺ യൂറോപ്യൻ ഫ്രെയിംവർക്ക് ഓഫ് റഫറൻസ് ഫോർ ലാംഗ്വേജസ് (സിഇഎഫ്ആർ) സ്കെയിലിൽ കുറഞ്ഞത് ബി 1 ലെവൽ വരെ ഇംഗ്ലീഷ് വായിക്കാനും എഴുതാനും സംസാരിക്കാനും മനസ്സിലാക്കാനും കഴിയുമെന്ന് അപേക്ഷകർ തെളിയിക്കണം. യുകെ ജിസിഎസ്ഇ, എ ലെവൽ, സ്കോട്ടിഷ് നാഷണൽ ക്വാളിഫിക്കേഷൻ ലെവൽ 4 അല്ലെങ്കിൽ 5, സ്കോട്ടിഷ് ഹയർ അല്ലെങ്കിൽ ഇംഗ്ലീഷിൽ അഡ്വാൻസ്ഡ് ഹയർ, നേടിയ ഒരു അംഗീകൃത ദാതാവിൽ നിന്ന് ഒരു സുരക്ഷിത ഇംഗ്ലീഷ് ഭാഷാ പരീക്ഷ (SELT) പാസാകുന്നത് ഉൾപ്പെടെ നിരവധി മാർഗങ്ങളിലൂടെ ഇത് ചെയ്യാൻ കഴിയും.

എവിടെ, എങ്ങനെ അപേക്ഷിക്കാം?

യുകെക്ക് പുറത്ത് നിന്ന് അപേക്ഷിക്കുന്ന ഇന്ത്യക്കാർ യുകെ സർക്കാർ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷാ പ്രക്രിയയുടെ ഭാഗമായി, അപേക്ഷകർ അവരുടെ ഐഡന്റിറ്റി തെളിയിക്കേണ്ടതുണ്ട്. ഇന്ത്യയിലെ ഒരു വിസ അപേക്ഷാ കേന്ദ്രത്തിൽ നിന്ന് വിരലടയാളവും ഫോട്ടോയും എടുത്ത് ബയോമെട്രിക് റസിഡൻസ് പെർമിറ്റ് എടുക്കണം.

ഫീസ് എത്ര

ഹെൽത്ത് ആന്റ് കെയർ വിസയുമായി ബന്ധപ്പെട്ട നിരവധി ഫീസുകൾ ഉണ്ട്. സാധാരണ അപേക്ഷാ ഫീസ് വിസയുടെ ദൈർഘ്യത്തെ ആശ്രയിച്ചിരിക്കുന്നു. മൂന്ന് വർഷം വരെ, ഇത് ഒരാൾക്ക് 284 പൌണ്ട് ആണ്. മൂന്ന് വർഷത്തിൽ കൂടുതലുള്ളവർക്ക് 551 പൌണ്ടുമാണ്. ഇതിന് പുറമെ മറ്റ് ഫീസുകളുമുണ്ട്.

പ്രോസസ്സിംഗ് സമയം എത്ര

ഒരു ഓൺലൈൻ അപേക്ഷ നൽകുകയും ഉചിതമായ രേഖകൾ നൽകുകയും ഐഡന്റിറ്റി സ്ഥിരീകരിക്കുകയും ചെയ്തുകഴിഞ്ഞാൽ സാധാരണയായി മൂന്നാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകും. കൂടുതല്‍ പരിശോധന ആവശ്യമാണെങ്കില്‍ കൂടുതല്‍ സമയവുമെടുക്കും.

വിസയുടെ കാലാവധി എത്ര? പുതുക്കാൻ കഴിയുമോ?

വിസ കാലാവധി 5 വർഷം വരെ നീണ്ടുനിൽക്കും. അതിന് ശേഷം വിസ നീട്ടാം. വിസകൾ കാലഹരണപ്പെടുമ്പോഴോ അവരുടെ ജോലിയോ തൊഴിലുടമയോ മാറുമ്പോഴോ വിസകൾ നീട്ടാനോ അപ്‌ഡേറ്റ് ചെയ്യാനോ ഉടമകൾ അപേക്ഷിക്കണം. ഈ വിസയിലുള്ളവർക്ക് ആശ്രിതരെ യുകെയിലേക്ക് കൊണ്ടുവരാനും സാധിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+