യുകെയില്‍ വന്‍ ആശങ്ക: ജോലി കിട്ടാതെ മടങ്ങേണ്ടി വരുമോ? എല്ലാത്തിനും കാരണമായത് അത്
2023 നാലാം പാദത്തിൽ ജിഡിപി 0.3% ഇടിഞ്ഞതോടെ യുകെയുടെ സമ്പദ്‌വ്യവസ്ഥ ഔദ്യോഗികമായി തന്നെ മാന്ദ്യത്തിലേക്ക് കടന്നിരിക്കുകയാണ്. യുകെയിലുണ്ടാകുന്ന സാമ്പത്തിക പ്രതിന്ധി ഇന്ത്യ അടക്കമുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്നു എന്നുള്ളതാണ് പ്രധാന കാര്യം.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതോടെ ജോലി ലഭിക്കാതെ പോസ്റ്റ് സ്റ്റഡി വർക്ക് വിസ കാലാവധി തീരുമോ എന്ന ആശങ്ക പലരും ഇതിനോടകം പ്രകടിപ്പിച്ചു കഴിഞ്ഞു. ഇതിനോടകം ഒരു ജോലി കണ്ടെത്താന്‍ സാധിക്കാത്തതില്‍ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നാണ് സ്റ്റെർലിംഗ് സർവകലാശാലയിലെ മീഡിയ മാനേജ്‌മെൻ്റ് വിദ്യാർത്ഥിനിയായ വൈഷ്ണവി ജവാൽക്കർ പറയുന്നതെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

"യു കെ ഗവൺമെൻ്റും സർവ്വകലാശാലകളും അന്തർദേശീയ വിദ്യാർത്ഥികളെ ലോകോത്തര വിദ്യാഭ്യാസം നേടുന്നതിന് ക്ഷണിക്കാൻ എല്ലാ ശ്രമങ്ങളും നടത്തി, എന്നാൽ വിദ്യാർത്ഥികൾക്ക് ജോലി ലഭിക്കാൻ സഹായിക്കുമെന്ന വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ അവർ പരാജയപ്പെട്ടു. ഏകദേശം 25 ലക്ഷം രൂപ ലോൺ എടുത്തത് എൻ്റെ കരിയറിൽ വിട്ടുവീഴ്ച ചെയ്യാനും ദൈനംദിന ചെലവുകൾക്കായി പാർട്ട് ടൈം ജോലികളെ ആശ്രയിക്കാനും എന്നെ നിർബന്ധിതനാക്കി," വൈഷ്ണവി ജവാൽക്കർ പറയുന്നു.
താന്‍ യുകെയിൽ എത്തിയപ്പോൾ, രാജ്യത്തെ 34 പ്രശസ്ത സർവകലാശാലകൾ ശമ്പളവും തൊഴിൽ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം സമരം ആരംഭിച്ചു. സാധാരണയായി വിദ്യാർത്ഥികൾ അവരുടെ പഠനം ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ പൂർത്തിയാക്കുകയും മുഴുവൻ സമയ ജോലിക്കായി തിരയാൻ തുടങ്ങുന്നതിന് ബിരുദ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതുവരെ പാർട്ട് ടൈം ജോലി ചെയ്യുകയും ചെയ്യുമെന്ന് മറ്റൊരു വിദ്യാർത്ഥിയും ചൂണ്ടിക്കാണിക്കുന്നു.
"സെപ്റ്റംബർ മുതൽ ജനുവരി വരെ ഞങ്ങൾ ഇന്ത്യ സന്ദർശിച്ച് പോസ്റ്റ് സ്റ്റഡി വർക്ക് വിസയ്ക്ക് അപേക്ഷിക്കാൻ ഇവിടേക്ക് മടങ്ങുന്നത് പ്രായോഗികമായി സാധ്യമല്ല. ഞങ്ങളുടെ ഡസറ്റേഷന്‍ സമർപ്പിച്ച ശേഷം എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് ഇപ്പോള്‍ ഒരു വ്യക്തതയില്ല. സ്ഥിതിഗതികൾ സൂക്ഷ്മമായി അവലോകനം ചെയ്ത ശേഷം, ജീവിതച്ചെലവ് ഉയരുന്നതിനാൽ, ഇന്ത്യയിലേക്ക് മടങ്ങാനും യുകെയിൽ ജോലി ചെയ്യാനുള്ള തന്റെ പദ്ധതി ഉപേക്ഷിക്കാനും തീരുമാനിച്ചാതയും നികിതയെന്ന വിദ്യാർത്ഥി പറയുന്നു.
ഇതോടൊപ്പം തന്നെ പല തട്ടിപ്പുകാരും വിദ്യാർത്ഥികളുടെ ആശങ്ക മുതലെടുത്ത് പണം തട്ടിയെടുക്കാൻ ശ്രമം തുടങ്ങിയതായും അവർ ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യ മേഖലയിലും ഇന്ത്യന്‍ വിദ്യാർത്ഥികള്‍ കാനഡയില്‍ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. " നിരവധി അന്താരാഷ്‌ട്ര വിദ്യാർത്ഥികൾ വൈദ്യസഹായം തേടാൻ ഇന്ത്യയിലേക്ക് മടങ്ങുകയാണ്. കാരണം എന്‍ എച് എസ് നടത്തുന്ന മെഡിക്കൽ അപ്പോയിൻ്റ്‌മെൻ്റ് ലഭിക്കുന്നതിന് ആറ് മാസം വരെയൊക്കെയാണ് കാത്തിരിക്കേണ്ടി വരുന്നത്" കാർഡിഫ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിയായ അശുതോഷ് ഘോർപഡെ ചൂണ്ടിക്കാണിക്കുന്നു.
അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് യുകെയുടെ തൊഴിൽ വിപണിയെക്കുറിച്ച് സമഗ്രമായ ധാരണയില്ലെന്ന് ഇതേ സർവകലാശാലയിലെ മറ്റൊരു വിദ്യാർത്ഥിയായ സൗമിത്രയും പറയുന്നു. "ഞങ്ങളുടെ ജോലി അപേക്ഷ ഒരു സ്ക്രീനിംഗ് റൗണ്ടിലേക്ക് പരിഗണിക്കുന്നതിന് മുമ്പുതന്നെ നിരസിക്കപ്പെടുന്നു. അന്തർദേശീയ വിദ്യാർത്ഥികൾ ഇതിനകം തന്നെ ഒരു ഇടം കണ്ടെത്താൻ പാടുപെടുന്ന തൊഴിൽ വിപണിയിൽ മാന്ദ്യം കാര്യങ്ങൾ കൂടുതൽ വഷളാക്കിയിരിക്കുന്നു." അവർ പറഞ്ഞു.
വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും ജോലി സമ്മർദ്ദവും കാരണം ജോലി ലഭിച്ച ഒരു വിഭാഗം വിദ്യാർത്ഥികൾ സ്പോൺസർഷിപ്പ് സ്വീകരിക്കാനുള്ള നീക്കം ഉപേക്ഷിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. "ഇന്ത്യയിൽ എനിക്ക് നഷ്ടമായേക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്, എന്നാൽ യുകെയുടെ ഭാവി പരിഗണിച്ച് തീരുമാനങ്ങൾ എടുക്കുന്നത് നിർണായകമാണ്. തൊഴിൽ അരക്ഷിതാവസ്ഥ അന്തർദേശീയ താമസക്കാർക്ക് ചുറ്റും നിരന്തരം ചുറ്റിത്തിരിയുകയാണ്." എന്നാണ് മിഹിക ബക്രെ എന്ന യുവാവ് പറയുന്നത്.












Click it and Unblock the Notifications