Get Updates
Get notified of breaking news, exclusive insights, and must-see stories!

യുകെ കുടിയേറ്റം ഇനി ചിലവേറും: വിസ ഫീസ് വർധിപ്പിച്ചു, ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്ക് തിരിച്ചടി

കുടിയേറ്റം ലക്ഷ്യമിടുന്ന വിദ്യാർത്ഥികള്‍ക്കും വിദഗ്ധ തൊഴിലാളികള്‍ക്കും തിരിച്ചടിയായി യുകെ സർക്കാറിന്റെ വിസ ഫീസ് നടപടി. നേരത്തെ തന്നെ പ്രഖ്യാപിച്ച നടപടിയായിരുന്നെങ്കിലും കഴിഞ്ഞ ദിവസം മുതലാണ് വിസ ഫീസ് വർധിപ്പിക്കുന്ന നടപടി പ്രാബല്യത്തില്‍ വന്നത്. യുകെയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന നിരവധി വിദേശികളെ, പ്രത്യേകിച്ച് ഇന്ത്യക്കാരെ, ഈ സംഭവവികാസങ്ങൾ നേരിട്ട് ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

ഇതോടെ യുകെ കുടിയേറ്റത്തിന്റെ ചിലവ് വലിയ തോതില്‍ വർധിക്കുകയും ചെയ്യും. ഒക്‌ടോബർ 4 മുതൽ ഫാമിലി, സെറ്റിൽമെന്റ്, സിറ്റിസൺഷിപ്പ് വിസകൾക്കുള്ള ചെലവ് 20% വർധിച്ചപ്പോൾ ജോലി, സന്ദർശന വിസ എന്നിവയുടെ ചെലവ് 15 ശതമാനവും വർധിപ്പിച്ചു.

uk-job

എന്നാല്‍ ഈ ഫീസ് വർധനവിന്റെ ഗുണം മറ്റ് പല മേഖലകളിലൂടെ ആളുകള്‍ക്ക് ലഭിക്കുമെന്നാണ് ഇൻഫിനിറ്റ് ഗ്രൂപ്പിന്റെ സിഇഒ ഗൗരവ് ബത്രയെ പറയുന്നത്.
"യുണൈറ്റഡ് കിംഗ്ഡം വിസ ആൻഡ് ഇമിഗ്രേഷൻ (യുകെവിഐ) അവരുടെ വിസ ഫീസിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, ഒറ്റനോട്ടത്തിൽ ഇത് ഫീസ് വർദ്ധനയായി തോന്നാം. വർദ്ധിച്ച ഫീസ് ഒരു സാമ്പത്തിക ക്രമീകരണം മാത്രമല്ല, അത് നിങ്ങളുടെ വിദ്യാഭ്യാസത്തിലും നിങ്ങൾ ചേരുന്ന സമൂഹത്തിലും ഒരു നിക്ഷേപം കൂടിയാണ്. യുകെയുടെ പൊതുമേഖലാ സേവനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു വലിയ സംരംഭത്തിന്റെ ഘടകമാണ് ഈ പരിഷ്കാരങ്ങൾ." ഗൗരവ് ബത്രയെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ഇത് വിദ്യാർത്ഥികൾ യുകെയിലായിരിക്കുമ്പോള്‍ അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നു. ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ മുതൽ ഗതാഗത സേവനങ്ങൾ വരെയും വിദേശ പഠനം അക്കാദമികമായി പ്രതിഫലദായകവമായി മാറ്റുന്നു. മാത്രമല്ല ദൈനംദിന അടിസ്ഥാനത്തിൽ സുഖകരവും സംതൃപ്തവുമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുട്ടികളും ആശ്രിതരും ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കുള്ള വിസ ഫീസ് 363 പൗണ്ടിൽ നിന്ന് 490 പൗണ്ടായിട്ടാണ് വർധിച്ചത്യ അതായത് 35% വർധന. അതേസമയം, ആറ് മാസത്തിൽ കൂടുതൽ ഭാഷ പഠിക്കുന്ന ഹ്രസ്വകാല കോഴ്‌സുകളുടെ വിസ ഫീസിൽ വർദ്ധനവ് ഉണ്ടായിട്ടില്ല. എന്നാൽ പതിനൊന്ന് മാസത്തിൽ കൂടുതല്‍ കാലയളവുള്ള വിസകളുടെ ഫീസ് വർധിച്ചിട്ടുണ്ട്.

സ്‌പോൺസർഷിപ്പ് സർട്ടിഫിക്കറ്റ് മൂന്ന് വർഷമോ അതിൽ താഴെയോ നൽകിയിട്ടുള്ള, ഷോർട്ടേജ് തൊഴിലുകളിൽ വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് വിസ ഫീസ് 479 പൗണ്ടിൽ ൽ നിന്ന് 551 പൗണ്ടിൽ ആയി ഉയർന്നു. സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റ് മൂന്ന് വർഷത്തിലേറെയായി പ്രാബല്യത്തിലുണ്ടെങ്കിലും വിസ ഫീസിൽ 15% വർദ്ധനവുണ്ട്. 943 പൗണ്ടിൽ നിന്ന് 1084 പൗണ്ട് വരെയായിട്ടാണ് വർധനവ്.

"യുകെ വിസ ഫീസ് വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും കുടിയേറ്റത്തെ ബാധിക്കുന്നില്ല. ഇന്ത്യൻ വിദ്യാർത്ഥികൾ നിശ്ചയദാർഢ്യമുള്ളവരാണ്. വിദ്യാഭ്യാസത്തോടുള്ള അവരുടെ അഭിനിവേശത്തെയും ശോഭനമായ ഭാവിയെയും തടയാൻ യാതൊന്നിനും കഴിയില്ലെന്ന് കാണിച്ച് അവർ യുകെയിൽ പഠിക്കാനുള്ള അവരുടെ സ്വപ്നങ്ങൾ പിന്തുടരുന്നത് തുടരുന്നു, "ഇഎസ്എസ് ഗ്ലോബൽ ഡയറക്ടർ രോഹിത് സേത്തി പറയുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+