യുകെ മോഹം ഇന്ത്യക്കാർ മാറ്റിവെയ്ക്കേണ്ട കാര്യമേയില്ല; ആ നിയമനം തിരിച്ചടിയാകില്ലെന്ന് ബ്രിട്ടീഷ് കൗൺസിൽ
വിദേശ വിദ്യാർത്ഥികൾക്കുള്ള ആശ്രിത വിസകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് യുകെ. പുതിയ നിയമപ്രകാരം പോസ്റ്റ് ഗ്രാജ്വേറ്റ് റിസർച്ച് കോഴ്സുകളോ സർക്കാർ സ്കോളർഷിപ്പുള്ള കോഴ്സുകളോ പഠിക്കാനെത്തുന്നവർക്കു മാത്രമേ ഇനി കുടുംബാംഗങ്ങളെ കൊണ്ടുവരാൻ സാധിക്കൂവെന്നാണ് യുകെ വ്യക്തമാക്കിയത്.മറ്റ് ബിരുദ, ബിരുദാനന്തര കോഴ്‌സുകൾ പഠിക്കാൻ എത്തുന്നവർക്ക് ഇനി കുടുംബത്തെ കൂടെ കൂട്ടുവാൻ കഴിയില്ല.
വിദേശ വിദ്യാർഥികളുടെ ഭർത്താവ്, ഭാര്യ, സിവിൽ അല്ലെങ്കിൽ അവിവാഹിത പങ്കാളി, 18 വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവരെ ആശ്രിത വീസയിൽ യുകെയിലേക്ക് കൊണ്ട് വരാൻ മുൻപ് സാധിച്ചിരുന്നു. എന്നാൽ കുടിയേറ്റങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് രാജ്യം നിയമങ്ങളിൽ മാറ്റം വരുത്തിയത്. തീരുമാനം ഇന്ത്യക്കാർ അടക്കമുള്ളവർക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് ചിലർ ചൂണ്ടിക്കാട്ടിയത്. എന്നാൽ നിങ്ങളുടെ യുകെ മോഹങ്ങൾ ഇതുകൊണ്ടൊന്നും അവസാനിപ്പിക്കേണ്ടെന്ന് പറയുകയാണ് ബ്രിട്ടീഷ് കൗൺസിൽ.

യുകെയിലെ ഭൂരിഭാഗം ബിരുദാനന്തര പ്രോഗ്രാമുകളും താരതമ്യേന ഹ്രസ്വകാലത്തേക്ക് ഉള്ളത്. പല കോഴ്സുകളും ഒരു വർഷം മാത്രം നീണ്ടുനിൽക്കുന്നവയും. അതുകൊണ്ട് തന്നെ മറ്റ് രാജ്യങ്ങളിലെ പഠനകാലയളവുമായി താരതമ്യം ചെയ്യുമ്പോൾ യുകെയിലെ ഇപ്പോഴത്തെ നിയന്ത്രണങ്ങൾ താരതമ്യേന പരിമിതമാണ്. മാത്രമല്ല രാജ്യത്തെ മറ്റ് വിദ്യാഭ്യാസ അവസരങ്ങളെ ഈ നിയന്ത്രണങ്ങൾ ഇല്ലാതാക്കുന്നുമില്ല', ആഘാതം വളരെ കുറവായിരിക്കുമെന്ന് ബ്രിട്ടീഷ് കൗൺസിലിലെ വിദ്യാഭ്യാസ ഡയറക്ടർ റിത്തിക ചന്ദ പരുക്ക് വ്യക്തമാക്കി.
കൂടാതെ ആശ്രിത വിസ സംബന്ധിച്ച നിയന്ത്രണം ഗ്രാജ്വേറ്റ് റൂട്ട്, യംഗ് പ്രൊഫഷണൽ സ്കീം, വിസിറ്റ് വിസഅല്ലെങ്കിൽ സ്കിൽഡ് വർക്ക് വിസകൾ എന്നിങ്ങനെയുള്ള ഇതര വിസകളേയും ബാധിക്കില്ലെന്നും അവർ ചൂണ്ടിക്കാട്ടി. നേരത്തേയും ബിരുദ വിദ്യാർത്ഥികൾക്ക് ആശ്രിതരെ കൊണ്ടുവരാൻ സാധിക്കുമായിരുന്നില്ല. ഇത് സംബന്ധിച്ചും മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും അവൿ പറഞ്ഞു. ആശ്രിത വിസ നയത്തിൽ ഏർപ്പെടുത്തിയ മാറ്റങ്ങൾ സംബന്ധിച്ച് വലിയ തെറ്റിധാരണയാണ് ഉണ്ടായിരിക്കുന്നത്. ഇത് ഒരു വിഭാഗം വിദ്യാർത്ഥികളെ മാത്രമേ ബാധിക്കുന്നുള്ളൂവെന്നും അവർ പറഞ്ഞു. അതേസമയം ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾക്കിടയിലും ഇന്ത്യയിൽ നിന്നടക്കം നിരവധി പേരാണ് യുകെയിലേക്ക് പ്രതിവർഷം പഠനത്തിനായി പോകുന്നത്. മികച്ച വിദ്യാഭ്യാസ ജോലി സാധ്യതകൾ തന്നെയാണ് വിദ്യാർത്ഥികളെ ഇവിടേക്ക് ആകർഷിക്കുന്നത്. കാനഡയെ പോലെ താമസ സൗകര്യം പോലുള്ള പ്രതിസന്ധികളും നിലവിൽ യുകെയിൽ ഇല്ലെന്നതും വിദ്യാർത്ഥികൾക്ക് ആശ്വാസമാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications