Get Updates
Get notified of breaking news, exclusive insights, and must-see stories!

പൗരത്വം മാത്രമാണോ ഇന്ത്യക്കാരുടെ ലക്ഷ്യം, യുകെയിലേക്ക് ആകർഷിക്കുന്നതെന്ത്? അറിയാം ഈ 5 ഘടകം

യുകെയിൽ ഉന്നതവിദ്യാഭ്യാസം തേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തില്‍ വലിയ വർധനവാണ് അടുത്തിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഉയർന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്നതിനപ്പുറം കുടിയേറ്റം ഉള്‍പ്പെടേയുള്ള പല ഘടകങ്ങളും ഇതുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇത്തരം ഘടകങ്ങൾ ഭാവിയിൽ വിദ്യാർത്ഥികളുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നുവാണ് ഫിനാന്‍ഷ്യല്‍ എക്സപ്രസില്‍ എഴുതിയ ലേഖനത്തില്‍ ദിവാകർ ചന്ദിയോക് വ്യക്തമാക്കുന്നത്.

കുടിയേറ്റ ലക്ഷ്യത്തിന് പുറമെ മികച്ച സർവ്വകലാശാലകൾ, വൈവിധ്യമാർന്ന അക്കാദമിക് ഓഫറുകൾ, സാംസ്കാരിക വൈവിദ്യം, ഗവേഷണ, തൊഴിൽ അവസരങ്ങൾ എന്നീ ഘടകങ്ങളും ഭാവിയിലും വിദ്യാർത്ഥികളെ യുകെയിലേക്ക് ആകർഷിക്കുന്നത് തുടരുമെന്ന് അഭിപ്രായപ്പെടുന്ന അദ്ദേഹം ഇക്കാര്യങ്ങള്‍ കൂടുതല്‍ വിശദമായി എഴുതുകയും ചെയ്യുന്നു.

uk

പ്രോഗ്രാമുകൾ: വിദ്യാർത്ഥികൾക്ക് വിദേശത്തേക്ക് പോകുന്നതിന്റെ കേന്ദ്രബിന്ദു വിദ്യാഭ്യാസമായതിനാൽ, അവരുടെ ലക്ഷ്യങ്ങള്‍ പിന്തുടരുന്നതിന് ഏത് കോഴ്സ് തിരഞ്ഞെടുക്കണം എന്നുള്ളത് ഏറെ പ്രധാനമാണ്. യുകെയിലുടനീളമുള്ള സർവ്വകലാശാലകൾ വിദ്യാർത്ഥികൾക്ക് മത്സരാധിഷ്ഠിത തൊഴിൽ വിപണിയിൽ അഭിവൃദ്ധി പ്രാപിക്കാൻ ആവശ്യമായ ഉയർന്ന യോഗ്യതയുള്ള ഫാക്കൽറ്റി, അത്യാധുനിക ഗവേഷണ കേന്ദ്രം, അത്യാധുനിക സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളുമുള്ള വൈവിധ്യമാർന്ന അവസരങ്ങള്‍ വാഗ്ധാനം ചെയ്യുന്നു.

വിശ്വാസ്യത: പഠനാനുഭവവും കാഴ്ചപ്പാടും വിദ്യാർത്ഥികളെ ഏറ്റവും ചലനാത്മകമായ സാഹചര്യങ്ങളിൽ നവീകരിക്കാനും പ്രകടനം നടത്താനും സഹായിക്കുന്നതിനാൽ ഒരു രാജ്യം നല്‍കുന്ന വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യതയും ഏറ്റവും പ്രധാനപ്പെട്ടതാണ്. ഒരു പഠനകേന്ദ്രമെന്ന നിലയിൽ യുകെയും അവരുടെ ലോകപ്രശസ്ത സ്ഥാപനങ്ങളും വിദ്യാർത്ഥികൾക്ക് അവരുടെ പഠന ശേഷം മികച്ച മാർഗനിർദേശം നൽകുകയും വിജയകരമായ ഒരു കരിയറിൽ ചുവടുവെക്കാൻ വളരെയധികം സഹായിക്കുകയും ചെയ്യുന്നു.

സ്കോളർഷിപ്പ് അവസരങ്ങൾ: അന്തർദ്ദേശീയ വിദ്യാർത്ഥികൾക്കായി യുകെ സർക്കാരും സർവ്വകലാശാലകളും വാഗ്ദാനം ചെയ്യുന്ന നിരവധി സ്കോളർഷിപ്പ് അവസരങ്ങളുണ്ട്. ട്യൂഷൻ ഫീസിന്റെയും ജീവിതച്ചെലവുകളുടെയും ചെലവ് വഹിക്കാൻ സഹായിക്കുന്നതിനാണ് ഈ സ്കോളർഷിപ്പുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. സ്കോളർഷിപ്പ് ലഭിച്ചാല്‍ ഫീസിലെ വലിയൊരു വിഹിതം അതിലൂടെ നിറവേറ്റാന്‍ സാധിച്ചേക്കും.

തൊഴിലവസരം: വിദേശത്ത് പഠിക്കുന്നത് ആളുകൾക്ക് വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള സമപ്രായക്കാരുമായും വിദഗ്ധരുമായും ബന്ധം സ്ഥാപിക്കാന്‍ അവസരം നൽകുന്നു. മാത്രമല്ല ഇത് വിദ്യാർത്ഥികൾക്ക് അവരുടെ സ്വപ്ന രാജ്യത്ത് ഒരു കരിയർ കണ്ടെത്താനുള്ള അവസരവും നൽകുന്നു. യുകെ പോസ്റ്റ്-സ്റ്റഡി വർക്ക് വിസ നയം, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുകെയെ കൂടുതൽ ആകർഷകമാക്കിയിട്ടുണ്ട്. ഇതിലൂടെ ജോലി ആവശ്യങ്ങൾക്കായി അവരുടെ യുകെ താമസം നീട്ടാൻ അവരെ പ്രാപ്തരാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+