Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയിൽ മാത്രമല്ല, യുകെയിലും രക്ഷയില്ല; പോയിട്ട് കാര്യമുണ്ടോ? ആശങ്കയേറ്റി പുതിയ കണക്കുകൾ പുറത്ത്

ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്നങ്ങളും തൊഴിൽ പ്രതിസന്ധിയുമെല്ലാം കടുത്തതോടെ കാനഡയ്ക്ക് പകരം യുകെ എന്ന സാധ്യത തേടുകയാണ് മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ. ജീവിത ചെലവ് കാനഡയെ അപേക്ഷിച്ച് ഉയർന്നതെങ്കിലും മികച്ച ജോലി ലഭിക്കുമെന്നും വിദേശ രാജ്യത്ത് ജീവിതം കെട്ടിപടുക്കാമെന്നുമെല്ലാം പ്രതീക്ഷിച്ചാണ് പലരും വിമാനം കയറാനൊരുങ്ങുന്നത്. എന്നാൽ യുകെയിൽ നിന്നും വരുന്ന പുതിയ കണക്കുകൾ വലിയ ആശങ്ക നൽകുന്നതാണ്. രാജ്യത്ത് തൊഴിലില്ലായ്മ ശക്തമാണെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.

രണ്ട് വർഷത്തിനിടെ ആദ്യമായി തൊഴിൽ ഒഴിവുകളുടെ എണ്ണം പത്ത് ലക്ഷത്തിൽ താഴെയായെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബറിനും നവംബറിനുമിടയിൽ 2.7 ശതമാനമാണ് ഇടിവുണ്ടായത്. 2021 മെയ്ക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണെന്നും ജോബ് സൈറ്റായ അഡ്സുന (Adzuna) റിപ്പോർട്ടിൽ പറയുന്നു.

 ukjob-

അതേസമയം ചില മേഖലകളിൽ ശമ്പളത്തിൽ ഉയർന്ന വർധനവ് ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സോഷ്യൽ വർക്ക് മേഖലയിലാണ് പരസ്യം ചെയ്തതിനെക്കാൾ ഉയർന്ന ശമ്പളം രേഖപ്പെടുത്തിയത്. 10 ശതമാനത്തിന്റെ വളർച്ച അതായത് 33,767 യുകെ പൗണ്ട് (3,571,366.33 ഇന്ത്യൻ രൂപ). കൂടാതെ എനർജി, ഓയിൽ ആന്റ് ഗ്യാസ് മേഖലയിലും വർധനവ് രേഖപ്പെടുത്തി. എന്നാൽ എച്ച് ആർ മേഖലയിൽ പരസ്യം ചെയ്തതിനെക്കാൾ ശമ്പളം കുറഞ്ഞു.

'പല തൊഴിൽ മേഖലയിലും കടുത്ത മത്സരമാണ് നിലനിൽക്കുന്നതെന്നും അതുകൊണ്ട് തന്നെ തങ്ങൾക്ക് അനുസരിച്ച ജോലികൾ നേടിയെടുക്കാൻ ഉദ്യോഗാർത്ഥികൾ വളരെ അധികം കഷ്ടപ്പെടുകയാണെന്നും അഡ്‌സുനയുടെ സഹസ്ഥാപകൻ ആൻഡ്രൂ ഹണ്ടർ പറഞ്ഞു.

'ശമ്പളം വീണ്ടും ഉയരുന്നതായി കാണുന്നുണ്ട്. എന്നിരുന്നാലും ശമ്പളത്തിന്റെ കാര്യത്തിലെ സുതാര്യത ഇല്ലാതിരുന്ന വർഷമാണ് കടന്ന് പോയത്. റിക്രൂട്ടേഴ്സിനെ സംബന്ധിച്ച് ഓരോ റോളിനും എത്ര ശമ്പളം നൽകണമെന്ന കാര്യത്തിലും ബുദ്ധിമുട്ട് നിലനിൽക്കുകയാണ്. 2024 ന്റെ ആദ്യ പാദത്തിൽ ഒരു മികച്ച ജോലി സ്വന്തമാക്കുകയെന്നത് കനത്ത വെല്ലുവിളിയായിരിക്കും', അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പല തൊഴിൽ മേഖലകളിലും കടുത്ത തൊഴിൽ ചൂഷണമാണ് നിലനിൽക്കുന്നതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പ്രത്യേകിച്ച് ആരോഗ്യ പരിചരണ മേഖലയിൽ. കെയർ ടെയ്ക്കറായി മണിക്കൂറുകളോളം ജോലി ചെയ്താലും കുറഞ്ഞ ശമ്പളമാണ് ലഭിക്കുന്നതെന്നാണ് പലരും വെളിപ്പെടുത്തിയത്. 15 മണിക്കൂർ ജോലി ചെയ്താൽ തന്നെ വെറും 6 മണിക്കൂർ ജോലിയുടെ കൂലി മാത്രമേ തരുന്നുള്ളൂവെന്നാണ് വിദേശ രാജ്യത്ത് നിന്ന് ഇവിടെ എത്തുന്നവർ വ്യക്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+