യുകെയിലേക്ക് ജോലി നേടി പറക്കാന്‍ സുവർണ്ണാവസരം: എല്ലാ ദിവസവും അഭിമുഖം, അതും നോർക്ക വഴി
തിരുവനന്തപുരം: നഴ്സുമാർക്ക് ദിവസവും യുകെ അഭിമുഖങ്ങള്‍ക്ക് അവസരമൊരുക്കി നോര്‍ക്ക യുകെ "ടാലന്റ് മൊബിലിറ്റി ഡ്രൈവ്" 2023. ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്കായി നോര്‍ക്ക റൂട്ട്സും യുണൈറ്റഡ് കിംങ്ഡമിലെ (യു കെ) പ്രമുഖ എന്‍ എച്ച് എസ് ട്രസ്റ്റുമായി ചേര്‍ന്ന് സംഘടിപ്പിച്ചു വരുന്ന പദ്ധതിയാണ് "ടാലന്റ് മൊബിലിറ്റി ഡ്രൈവ്". ഇതുവഴി നഴ്സുമാർക്ക് എല്ലാ ദിവസവും യുകെ യിലെ തൊഴില്‍ദാതാക്കളുമായി ഇന്റര്‍വ്യൂ സാധ്യമാണ്. കൊച്ചിയിലും (ഒക്‌ടോബർ 10, 11, 13, 14, 20, 21) മംഗലാപുരത്തും (ഒക്‌ടോബർ 17, 18) അഭിമുഖം നടക്കും.
നഴ്സിങില്‍ ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, ഐ ഇ എല്‍ ടി എസ്/ ഒ ഇ ടി യുകെ സ്കോറുമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഐ ഇ എല്‍ ടി എസ്/ ഒ ഇ ടി ഇല്ലാത്ത ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടാല്‍ കണ്ടീഷണൽ ഓഫർ ലെറ്റർ നൽകുന്നതും 6 മാസത്തിനകം ഐ ഇ എല്‍ ടി എസ്/ ഒ ഇ ടി പാസാവേണ്ടതുമാണ്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ ബയോഡാറ്റ, OET /IELTS സ്കോർ , ബിരുദം /ഡിപ്ലോമ സർട്ടിഫിക്കറ്റ്, നഴ്സിംഗ് രജിസ്‌ട്രേഷൻ, പാസ്സ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷിക്കുക.
ജനറൽ മെഡിക്കൽ & സർജിക്കൽ നഴ്സ്, എമര്‍ജന്‍സി തസ്തികകളിലേക്ക് (ബി എസ് സി) കഴിഞ്ഞ 3 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും തീയറ്റർ നഴ്സ് (ബി എസ് സി) കഴിഞ്ഞ 2 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം / മെന്റൽ ഹെൽത്ത് നഴ്സ് (ബി എസ് സി) നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ കഴിഞ്ഞു സൈക്യാട്രി വാർഡിൽ കുറഞ്ഞത് 6 മാസത്തെ പ്രവൃത്തി പരിചയം ആണ് വേണ്ടത്.
ഉദ്യോഗാർത്ഥികൾക്ക് സ്ഥിരം നിയമനം ആണ് ലഭ്യമാകുന്നത്. രജിസ്റ്റേർഡ് നഴ്സ് ആവുന്ന മുറയ്ക്ക് ബാൻഡ് 5 പ്രകാരമുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. വിശദവിവരങ്ങള്‍ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകളില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.












Click it and Unblock the Notifications