യുകെയിൽ ആരോഗ്യ മേഖയിൽ 175,000 ത്തോളം ഒഴിവുകൾ; ട്രാൻസ്പോർട് മേഖലയിൽ 34,000വും; അവസരങ്ങൾ
ലണ്ടൻ: വിദേശ പഠനം സ്വപ്നം കാണുന്നവരുടെ ഇഷ്ട രാജ്യങ്ങളിലൊന്നാണ് യുകെ. പ്രതിവർഷം ആയിരങ്ങളാണ് ഇന്ത്യയിൽ നിന്നും യുകെയിലേക്ക് പറക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മികച്ച വിദ്യാഭ്യാസത്തോടൊപ്പം തന്നെ ഉയർന്ന ശമ്പളമുള്ള ജോലിയും സ്വന്തമാക്കാം എന്നതാണ് യുകെയിലേക്ക് ആളുകളെ ആകർഷിക്കുന്നത്.
അതേസമയം കുടിയേറ്റ നിയമങ്ങൾ യുകെ കടുപ്പിക്കുമ്പോൾ ഇവിടേക്കുള്ള വരവും ജോലി സാധ്യതകളുമെല്ലാം വിദേശ പൗരൻമാരെ സംബന്ധിച്ച് വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ എന്തെങ്കിലുമൊരു ജോലി എന്ന മോഹവുമായി യുകെയിലേക്ക് പറക്കുന്നതിന് മുൻപ് 2024 ൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഡിമാന്റുള്ള ജോലികൾ എന്തെന്ന് കൂടി അറിഞ്ഞിരിക്കുക പ്രധാനമാണ്. അതോടൊപ്പം തന്നെ കൂടുതൽ ഒഴിവുകളും അറിയാം.

യുകെയിലെ തൊഴിൽ മേഖലയിൽ കടുത്ത പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. തുടർച്ചയായ 17ാം മാസവും ഒഴിവുകളുടെ എണ്ണത്തിൽ വൻ ഇടിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നിരുന്നാലും ഒഴിവുകളുടെ എണ്ണം ഇപ്പോഴും കൊവിഡിന് മുൻപ് ഉള്ളതിനേക്കാൾ ഉയർന്നാണ് എന്നത് തൊഴിലന്വേഷകരെ സംബന്ധിച്ച് ആശ്വാസമാണ്. പല മേഖലകളിലും ഇപ്പോഴും വലിയ വളർച്ചയാണ് ഉള്ളതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
gov.uk/find-a-job/ വെബ്സൈറ്റ് പ്രകാരം ട്രാൻസ്പോർട്ട് ആന്റ് ലോജിസ്റ്റിക് സെക്ടറിൽ മാത്രം 34,000 ഒഴിവുകൾ റിപ്പോർ്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹെൽത്ത് ആന്റ് സോഷ്യൽ കെയർ മേഖലയിൽ ജോലി ചെയ്യുന്നവർക്കും യുകെയിൽ വലിയ ഡിമാന്റ് ആണ്. 4.3 മില്ല്യൺ ആളുകളാണ് ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നത്.
യു കെ യിലെ ആരോഗ്യമേഖലയിൽ കാലാകാലങ്ങളായി വിദേശത്ത് നിന്നുള്ള ഉദ്യോഗാർത്ഥികൾക്കും വലിയ അവസരങ്ങളാണ് ഉള്ളത്. ഇന്ത്യയിൽ നിന്ന് പ്രത്യേകിച്ച് കേരളത്തിൽ നിന്ന് നഴ്സിങ് ജോലികൾക്കടക്കം നിരവധി പേർ യുകെയിൽ എത്തുന്നുണ്ട്. ആരോഗ്യ മേഖലയിൽ 175,000 ത്തോളം ഒഴിവുകൾ ഉണ്ടെന്നാണ് ദി സൺ റിപ്പോർട്ട് ചെയ്യുന്നത്.
മറ്റ് മേഖലകളുമായി താരതമ്യം ചെയ്യുമ്പോൾ ഡിജിറ്റൽ മേഖലയിൽ തൊഴിൽ സാധ്യതകൾ നാലിരട്ടി വേഗത്തിലാണ് വർധിക്കുന്നത്. ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ മേഖലയിൽ 43,000 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2025 ഓടെ യുകെയ്ക്ക് 3 മില്യൺ ഒഴിവുകൾ കൂടി സൃഷ്ടിക്കപ്പെടുമെന്നാണ് വിദഗ്ദർ പ്രവചിക്കുന്നത്.
ഹോസ്പിറ്റാലിറ്റി മേഖലയിൽ 2.1 ദശലക്ഷത്തിലധികം ആളുകൾ ജോലി ചെയ്യുന്നുണ്ടെങ്കിലും, 116,000 ഒഴിവുകൾ കൂടി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. നിർമ്മാണ മേഖലയിലും തൊഴിലാളികൾക്ക് ഡിമാന്റുണ്ട്. ഏകദേശം 34,000ത്തോളം ഒഴിവുകൾ ഈ മേഖലയിൽ ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്.
ജോലി ലഭിക്കാൻ എളുപ്പമോ?












Click it and Unblock the Notifications