യുകെയിലേക്ക് 250 പേർക്ക് കൂടി തൊഴില്‍ അവസരം: റിക്രൂട്ട്മെന്റിന് നോർക്ക ഒരുങ്ങുന്നു, നിങ്ങളും ഒരുങ്ങൂ..
തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സ് യു കെ (യുണൈറ്റഡ് കിംങ്ഡം) നഴ്സിങ് റിക്രൂട്ട്മെന്റിന്റെ ഭാഗമായി നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (NMC - എൻ എം സി) രജിസ്ട്രേഷന്‍ നടപടികളില്‍ സഹായിക്കുന്നതിന് പരിചയസമ്പന്നരായ ഏജൻസികളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിക്കുന്നു. യു കെ യിലെ വിവിധ എന്‍ എച്ച് എസ് ട്രസ്റ്റുകളുമായുളള കരാര്‍ പ്രകാരം പ്രതിവര്‍ഷം 250 ലധികം നഴ്സിങ് പ്രൊഫഷണലുകളുടെ റിക്രൂട്ട്മെന്റാണ് നോര്‍ക്ക റൂട്ട്സ് വഴി കേരളത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്. പ്രസ്തുത റിക്രൂട്ട്മെന്റിന്റെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് ഏജന്‍സികളെ ക്ഷണിക്കുന്നത്.

ഏജന്‍സികളുടെ യോഗ്യത
എന്‍ എം സി രജിസ്ട്രേഷൻ പ്രക്രിയയിലുടനീളമുളള പിന്തുണയും ഉപദേശവും, ഡോക്യുമെന്റേഷൻ, സി ബി ടി, ഒ എസ് സി ഇ എന്നിവയുൾപ്പെടെ എന്‍ എം സി ടെസ്റ്റ് ഓഫ് കോംപിറ്റൻസ് (ToC) യ്ക്കുള്ള പരിശീലനവും പ്രിപ്പറേറ്ററി സെഷനുകളും, എന്‍ എം സിയുമായുള്ള ലെയ്സനിങ്, വിദേശ കറൻസിയിൽ ആവശ്യമായ ഫീസ് അടയ്ക്കുന്നതിനുള്ള സഹായം, ആവശ്യമെങ്കിൽ അപ്പീലുകളിലും റീസബ്മിഷനുളള സഹായം, രജിസ്ട്രേഷന് ശേഷമുള്ളവയും ഉള്‍പ്പെടെ സമഗ്രസേവനം ലഭ്യമാക്കുന്നതും മികച്ച ട്രാക്ക് റെക്കോഡും യോഗ്യരായ ജീവനക്കാരും ഉളളതാകണം ഏജന്‍സികള്‍.
എപ്പോള്‍ അപേക്ഷ നല്‍കണം
മേല്‍ സൂചിപ്പിച്ച യോഗ്യതകളുളള ഏജന്‍സികള്‍ 2024 ജൂണ്‍ 29 നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്സ് സി ഇ ഒ അജിത് കോളശ്ശേരി അറിയിച്ചു. അനുഭവവും വൈദഗ്ധ്യം ഉൾപ്പെടെയുളള കമ്പനിയുടെ പ്രൊഫൈൽ, വാഗ്ദാനം ചെയ്യുന്ന സേവനങ്ങളുടെ വിശദമായ വിവരണം, ക്ലയൻ്റുകളിൽ നിന്നുള്ള റഫറൻസുകൾ എന്നിവ സഹിതം [email protected] എന്ന ഇ-മെയില്‍ ഐ.ഡിയിലേയ്ക്ക് അപേക്ഷ നല്‍കേണ്ടതാണ്.
എന്താണ് നോർക്ക റൂട്ട്സ്
കൂടുതല്‍ വിവരങ്ങള്‍ 0471-2770500 (പ്രവൃത്തി ദിനങ്ങളിൽ-ഓഫീസ് സമയത്ത്) ഫോണ്‍നമ്പര്‍ മുഖേനയും www.norkaroots.org വെബ്ബ്സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷകളില്‍ നിന്നും ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഏജൻസികളെ കൂടുതൽ ചർച്ചകൾക്കായി ക്ഷണിക്കും. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് വ്യവസ്ഥാപിതവും നിയമപരവും, സുരക്ഷിതവുമായ വിദേശതൊഴില്‍ കുടിയേറ്റത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അംഗീകാരമുളള (എമിഗ്രഷന്‍ ആക്റ്റ് 1983 പ്രകാരം) രാജ്യാന്തര റിക്രൂട്ട്‌മെന്റ് ലൈസന്‍സുളള (REC.LICENCE NUMBER: B-549/KER/COM/1000+/05/8760/2011) ഏജന്‍സികൂടിയാണ്.
-
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം










Click it and Unblock the Notifications