യുകെയിലേക്ക് വീണ്ടും ജോലി അവസരം: അഭിമുഖം തിരുവനന്തപുരത്ത്, ഉടന്‍ അപേക്ഷിക്കാം
യുകെയിലേക്ക് വീണ്ടും റിക്രൂട്ട്മെന്റുമായി നോർക്ക. യുണൈറ്റഡ് കിംങ്ഡം (യുകെ) വെയില്‍സിലെ കാർഡിഫ് ആൻഡ് വെയ്ൽ യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡിലേക്ക് നഴ്സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് ഓണ്‍ലൈന്‍ അഭിമുഖം സംഘടിപ്പിക്കുന്നു. സി ബി ടി യോഗ്യതയുളള പീഡിയാട്രിക് ഐ സി യു (PICU) സ്പെഷ്യാലിറ്റിയിലും ട്രക്കിയോസ്റ്റമിയിലും പ്രവ്യത്തി പരിചയവും വേണം.
നഴ്സിങ്ങിൽ ബിരുദമോ (BSc) ഡിപ്ലോമയോ (GNM) വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം തെളിയിക്കുന്ന ഐ ഇ എല്‍ ടി എസ്/ ഒ ഇ ടി യു.കെ സ്കോറും ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രസ്തുത സ്പെഷ്യാലിറ്റിയില്‍ ചുരുങ്ങിയത് ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയവും അനിവാര്യമാണ്.

താല്‍പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന ഇമെയിൽ വിലാസത്തിലോ അവരുടെ ബയോഡാറ്റ, ഒ ഇ ടി /ഐ ഇ എല്‍ ടി എസ്സ്കോർ കാര്‍ഡ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍, പാസ്സ്പോർട്ടിന്റെ പകർപ്പ്, എന്നിവ സഹിതം 2024 സെപ്റ്റംബര്‍ 07 നകം അപേക്ഷിക്കാവുന്നതാണ്. പ്രവൃത്തിപരിചയം സംബന്ധിക്കുന്ന വിശദാംശങ്ങള്‍ ബയോഡാറ്റയില്‍ ഉള്‍പ്പെടുത്തിയിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്. വിസ അപേക്ഷകൾ, യാത്രാ ക്രമീകരണങ്ങൾ, താമസസൗകര്യം എന്നിവ ഉൾപ്പെടെയുള്ള റിക്രൂട്ട്‌മെൻ്റ് പ്രക്രിയയിലുടനീളം നോര്‍ക്ക റൂട്ട്സിന്റെ പിന്തുണയും ലഭ്യമാണ്.
ജർമ്മൻ/ഐ ഇ എല്‍ ടി എസ്/ ഒ ഇ ടി ട്യൂട്ടർമാരുടെ ഒഴിവുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (NIFL) തിരുവനന്തപുരം കോഴിക്കോട് സെന്ററുകളില്‍ ജർമ്മൻ ട്യൂട്ടര്‍മാരുടേയും കോഴിക്കോട് സെന്ററില്‍ OET/IELTS ട്യൂട്ടർമാരുടെയും ഒഴിവുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ജർമ്മൻ സംസാരിക്കാനും എഴുതാനുമുള്ള ഭാഷാപ്രാവീണ്യത്തോടൊപ്പം അംഗീകൃത സർവകലാശാലയിൽ നിന്നുളള ബിരുദമോ ബിരുദാനന്തര ബിരുദമോ B2/C1/C2 ലെവല്‍ യോഗ്യതയും അദ്ധ്യാപന പരിചയവും വേണം.
കോമണ്‍ യൂറോപ്യന്‍ ഫ്രെയിംവര്‍ക്ക് ഓഫ് റഫറന്‍സ് ഫോര്‍ ലാംഗ്വേജസ് (CEFR) എന്നിവയെക്കുറിച്ചും ജർമ്മനിയുടെ സാംസ്കാരികവും സാമൂഹികവുമായ വശങ്ങളെക്കുറിച്ചുള്ള അറിവ് എന്നിവ അഭികാമ്യമാണ്. OET/IELTS ട്യൂട്ടർമാര്‍ക്ക് ഒരുവര്‍ഷത്തെ അദ്ധ്യാപന പരിചയവും വേണം. TESOL/TEFL യോഗ്യത നേടിയവര്‍ക്ക് മുന്‍ഗണന ലഭിക്കും.
താല്‍പര്യമുളളവര്‍ [email protected] എന്ന ഇ-മെയിലിലേയ്ക്ക് ബയോഡാറ്റാ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ സഹിതം സെപ്റ്റംബര്‍ 12 നകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. ഇതിനായുളള അഭിമുഖത്തിന്റെ തീയ്യതി പിന്നീട് അറിയിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +91-7907323505 (തിരുവനന്തപുരം) +91-8714259444 (കോഴിക്കോട്) എന്നീ മൊബൈല്‍ നമ്പറുകളില്‍ (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്.












Click it and Unblock the Notifications