Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി യുകെയിൽ; കൊച്ചിയിൽ സർക്കാർ സൗജന്യ റിക്രൂട്ട്മെന്റ്..അപേക്ഷിക്കാം

കൊച്ചി: യുകെയിലെ വെയില്‍സിലേയ്ക്ക് സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് വഴി നഴ്സിഭ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ജൂണ്‍ 6 മുതല്‍ 8 വരെ എറണാകുളത്താണ് അഭിമുഖം നടക്കുക. കാർഡിയാക് ഒ.ടി, അനസ്തെറ്റിക് & ഒ.ടി സ്പെഷ്യാലിറ്റികളിലെ നഴ്സിംങ് ഒഴിവുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

നഴ്സിങില്‍ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും ആറുമാസത്തെ പ്രവൃത്തിപരിചയവും വേണം. ഐ ഇ എൽ ടി എസ് സ്കോർ 7 (റൈറ്റിംഗിൽ 6.5) അല്ലെങ്കിൽ സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയിൽ OET ബി (റൈറ്റിംഗിൽ സി+), നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (NMC) രജിസ്ട്രേഷന് യോഗ്യത എന്നിവയുളളവര്‍ക്ക് അപേക്ഷിക്കാം. വിശദമായ സിവി, ഐഇഎൽടിഎസ്/ഒഇടി സ്കോര്‍ കാര്‍ഡ്, പാസ്പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം [email protected] എന്ന ഇ-മെയില്‍ വിലാസങ്ങളിലേയ്ക്ക് 2024 മെയ് 24 നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു.

job2-

വിശദവിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 (പ്രവൃത്തി ദിനങ്ങളിൽ-ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

സർക്കാർ സ്ഥാപനങ്ങളിൽ നിരവധി താത്കാലിക ഒഴിവുകൾ

ഗസ്റ്റ് അധ്യാപക ഒഴിവ്

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളജിൽ 2024-25 അധ്യയന വർഷത്തിൽ വീണ വിഭാഗത്തിൽ ഒഴിവുള്ള തസ്തികയിലേക്ക് അതിഥി അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിലവിലെ സർക്കാർ ഉത്തരവുകൾക്ക് വിധേയമായി നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളതും കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾക്ക് മെയ് 30 ന് രാവിലെ 10 ന് കോളജിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം അഭിമുഖ സമയത്ത് ഹാജരാക്കണം.

താല്‍ക്കാലിക നിയമനം

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജിലെ താല്‍ക്കാലിക ഒഴിവുകളിലേക്ക് ജൂണ്‍ മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളില്‍ രാവിലെ 10ന് യഥാക്രമം കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ എന്നീ വിഭാഗങ്ങളിലെ ലക്ചറര്‍ തസ്തികളിലേക്കും അതേ ദിവസം ഉച്ചയ്ക്ക് ശേഷം ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രയ്ഡ്‌സ്മാന്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികളിലേക്കും അഭിമുഖം നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഹാജരാകണം. ഫോണ്‍- 9447488348, 04762623597.

ഗസ്റ്റ് ലക്ചറർ ഒഴിവ്

തിരുവനന്തപുരം തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ഇംഗ്ലീഷ്, മലയാളം,സോഷ്യൽ സയൻസ് ജോഗ്രഫി, എഡ്യുക്കേഷണൽ ടെക്നോളജി, ഫൗണ്ടേഷൻ ഓഫ് എഡ്യുക്കേഷൻ വിഷയങ്ങൾക്ക് മേയ് 27 നും ഫൈൻ ആർട്സ്, പെർഫോമിങ് ആർട്സ് വിഷയങ്ങൾക്ക് 28 നും അഭിമുഖം നടത്തും. അർഹരായ ഉദ്യോഗാർഥികൾ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളും ആയതിന്റെ പകർപ്പുകളുമായി അതാത് ദിവസങ്ങളിൽ രാവിലെ 11 ന് കോളജിൽ നേരിട്ട് ഹാജരാകണം. NET ഉള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. പി.എച്ച്.ഡി, എം.ഫിൽ യോഗ്യതയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം. വിശദവിവരങ്ങൾക്ക്: 9847245617, ഇ-മെയിൽ [email protected].

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+