Get Updates
Get notified of breaking news, exclusive insights, and must-see stories!

യുകെയിൽ പ്രതിവർഷം 95 ലക്ഷം വരെ ശമ്പളമുളള ജോലി, ഡിഗ്രി പോലും വേണ്ട; 20 ജോലികൾ ഇതാ

ലണ്ടൻ: യുകെയിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് സമീപകാലത്ത് ഉണ്ടായത്. മികച്ച ജോലി അവസരങ്ങളും ജീവിത സാഹചര്യവും തന്നെയാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്. എന്നാൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് മാത്രമാണോ യുകെയിൽ വലിയ വരുമാനം ഉള്ള ജോലി ലഭിക്കുന്നത്? അല്ലെന്നാണ് കണക്കുകൾ പറയുന്നത്. യൂണിവേഴ്സിറ്റി ബിരുദമില്ലാതെ തന്നെ ഉയർന്ന വരുമാനം ഉറപ്പ് തരുന്ന ജോലികൾ ഉണ്ട് യുകെയിൽ. അവ ഏതൊക്കെയാണെന്ന് നോക്കാം

പ്രമുഖ തൊഴിൽ സൈറ്റായ അഡ്സുനയാണ് യൂനുവേഴ്സിറ്റി ബിരുദമില്ലാതെ തന്നെ മികച്ച വരുമാനം സ്വന്തമാക്കാൻ സാധിക്കുന്ന 20 തൊഴിലുകളുടെ വിവരങ്ങൾ പങ്കുവെച്ചത്. ജോലികൾക്ക് ബിരുദം ആവശ്യമില്ലെങ്കിലും ജിസിഎസ്ഇ യോഗ്യതകൾ അല്ലെങ്കിൽ എക്സ്റ്റേണൽ സർട്ടിഫിക്കേഷൻ പോലുള്ള രേഖകൾ ആവശ്യമായി വരും കേട്ടോ.

uk2

ലിസ്റ്റിൽ ബിരുദമില്ലാതെ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന തൊഴിൽ കാസിനോ ഗെയിമിംഗ് മാനേജറുടേതാണ്. ഒരു കാസിനോ ഗെയിമിംഗ് മാനേജരുടെ പ്രതിവർഷ ശമ്പളം ഏകദേശം 90,000 പൗണ്ട് ആണ്, ഏകദേശം 9,545,305.64 ഇന്ത്യൻ രൂപ. രണ്ടാമതായി ഏറ്റവും ശമ്പളം ലഭിക്കുന്ന ജോലി ബൈയിങ് മാനേജരുടേതാണ്. ഇവരുടെ ശരാശരി ശമ്പളം 69,446 പൗണ്ട് ആണ്.

2023 നവംബറിൽ പരസ്യപ്പെടുത്തിയ ഏറ്റവും ഉയർന്ന വാർഷിക ശമ്പളമുള്ള ജോലി സെക്യൂരിറ്റി മനേജരുടേതാണെന്നും റിപ്പോർട്ടിൽ പറയുന്നു. 45,921 പൗണ്ട് ആണ് ഇവരുടെ ശരാശരി വാർഷി ശമ്പളം. അതായത് 4,870,333.12 ലക്ഷം ഇന്ത്യൻ രൂപ. ട്രെയിൻ ഡ്രൈവർമാരാണ് രണ്ടാം സ്ഥാനത്ത്. ഇവർക്ക് 34,689 പൗണ്ട് ശമ്പളം ലഭിക്കും. അതേസമയം ഇവർക്ക് ബിരുദം ആവശ്യമില്ലെങ്കിലും GCSE തലത്തിൽ ഇംഗ്ലീഷിലും ഗണിതത്തിലും C ഗ്രേഡുകൾ ലഭിക്കേണ്ടതുണ്ട്.

പട്ടികയിലെ മറ്റ് ജോലികളും ശമ്പളവും പരിശോധിക്കാം

ഫുഡ് സേഫ്റ്റി ഇൻസ്പെക്ടർ - £60,522
ലാൻഡ്‌സ്‌കേപ്പ് ഡിസൈനർ - £50,000
ഓപ്പറേഷൻസ് മാനേജർ - £48,723
സെക്യൂരിറ്റി മാനേജർ - £45,921
എസ്റ്റേറ്റ് ഏജന്റ് - £45,481
സെയിൽസ് എക്സിക്യൂട്ടീവ് - £40,603
ലോക്ക്സ്മിത്ത് - £36,204
സോമിലിയർ - £34,919
ട്രെയിൻ ഡ്രൈവർ - £34,689
സോഷ്യൽ കെയർ വർക്കർ - £33,105
സ്വകാര്യ ഡ്രൈവർ - £32,283
പ്രിസൺ ഓഫീസർ - £31,419
വെഡ്ഡിംഗ് പ്ലാനർ - £31,158
കൊറിയർ - £30,412
വിൻഡോ ക്ലീനർ - £26,197
ഡിജിറ്റൽ മാർക്കറ്റിംഗ് അസിസ്റ്റന്റ് - £26,283
ഡോഗ് ട്രെയിനർ - £24,303
കമ്പ്യൂട്ടർ ഗെയിംസ് ടെസ്റ്റർ - £23,848

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+