യുകെ ജോലി, മാസ ശമ്പളം 7.5 കോടി വരെ: അഭിമുഖം നടക്കുന്നത് കൊച്ചിയില്‍, അതും സർക്കാർ വഴി
യുണൈറ്റഡ് കിംങ്ഡത്തിലെ (യുകെ-എൻഎച്ച്എസ്) ഹംബർ ആൻഡ് നോർത്ത് യോർക്ക്ഷെയർ ഹെൽത്ത് ആൻഡ് കെയർ പാർട്ണർഷിപ്പുമായി സഹകരിച്ച് സ്‌പെഷ്യാലിറ്റി ഡോക്ടർമാർ-സൈക്യാട്രിസ്റ്റ് ഒഴിവുകളിലേയ്ക്ക് സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്‌സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ഇതിനായുളള അഭിമുഖങ്ങള്‍ 2024 ജൂണ്‍ 06 , 07 തീയ്യതികളില്‍ എറണാകുളത്ത് നടക്കും.
ആർക്കൊക്കെ അപേക്ഷിക്കാം
എം ബി ബി എസിന് ശേഷം സൈക്യാട്രിയില്‍ എം ഡി / ഡി എന്‍ ബിയോ തത്തുല്യയോഗ്യതയോ, അല്ലെങ്കില്‍ ഡി പി എമ്മും അധിക പ്രവൃത്തിപരിചയവും.കഴിഞ്ഞ 5 വർഷത്തിനിടെ (കഴിഞ്ഞ 12 മാസങ്ങൾ ഉൾപ്പെടെ) 3 വർഷത്തെ പ്രവൃത്തിപരിചയം. അതിൽ 2 വർഷം സൈക്യാട്രിയിൽ. ഐ ഇ എല്‍ ടി എസ്-7.5 (ഓരോ കാറ്റഗറിയ്ക്കും കുറഞ്ഞത് 7) അല്ലെങ്കില്‍ ഒ ഇ ടി ഓരോ മോഡ്യൂളിനും കുറഞ്ഞത് ബി.

ശമ്പളം
ശമ്പളം പ്രവൃത്തിപരിചയം പരിഗണിച്ച് പ്രതിവർഷം 5253000 മുതൽ 8240000 വരെ പൌണ്ടാണ്. അതായത് 55 കോടി മുതല്‍ 87 കോടി വരെ ഇന്ത്യന്‍ രൂപയാണ് പ്രതിവർഷം ശമ്പമായി ലഭിക്കുക. (മാസം 4.5 കോടി മുതല്‍ 7.5 കോടി വരെ) ഇതിനോടൊപ്പം മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ സി.വി യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്സ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം [email protected] എന്ന ഇ-മെയില്‍ ഐ.ഡി യിലേയ്ക്ക് മെയ് 27 നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു.
വിശദവിവരങ്ങള്‍ www.nifl.norkaroots.org വെബ്ബ്സൈറ്റില്‍ ലഭ്യമാണ്. അല്ലെങ്കില്‍ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
ഡോക്ടർമാർക്കും അവസരം
അതേസമയം, യുകെ വെയില്‍സില്‍ (NHS) വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റും ജൂണ്‍ 06 മുതല്‍ 08 വരെ എറണാകുളത്ത് നടക്കും. ജെസിഎഫ്: ജൂനിയർ ആൻഡ് ക്ലിനിക്കൽ ഫെലോസ് : എമർജൻസി മെഡിസിൻ -03, എസ്സിഎഫ്: സീനിയർ ക്ലിനിക്കൽ ഫെലോസ്: എമർജൻസി മെഡിസിൻ-03, അനസ്തേഷ്യ-02, ജനറൽ മെഡിസിൻ-02, സ്‌പെഷ്യാലിറ്റി ഡോക്ടർമാർ : സൈക്യാട്രി-ഓൾഡ് ഏജ് -02 & ജനറൽ അഡൽറ്റ് -04 എന്നിങ്ങനെയാണ് ഒഴിവുകള്‍.
ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ സി.വി യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്സ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം [email protected] എന്ന ഇ-മെയില്‍ ഐ.ഡി യിലേയ്ക്ക് മെയ് 27 നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു.












Click it and Unblock the Notifications