Get Updates
Get notified of breaking news, exclusive insights, and must-see stories!

യുകെയിൽ ജോലി വേണോ? 1 കോടിക്ക് മുകളിൽ ശമ്പളം; വേണ്ട യോഗ്യത ഇതാണ്

വിദേശ ജോലിയൊക്കെ ആഗ്രഹിക്കാത്തവർ ആരാണ് ഉള്ളതല്ലേ. എന്നാൽ നല്ലൊരു ജോലി കണ്ടെത്തലും വിദേശത്തേക്കുള്ള കുടിയേറ്റവുമെല്ലാം സുരക്ഷിതമായ മാർഗത്തിൽ കൂടി അല്ലെങ്കിൽ പണി കിട്ടിയത് തന്നെ, പ്രത്യേകിച്ച് ഇക്കാലത്ത്. വിദേശ ജോലി വാഗ്ദാനം ചെയ്ത് നിരവധി തട്ടിപ്പ് കേസുകൾ ദിനം പ്രതിയാണ് റിപ്പോർട്ട് ചെയ്യുന്നത്. പണം നഷ്ടപ്പെട്ട് ഒന്നും ചെയ്യാനാകാതെ നട്ടംതിരിയുന്നവർ ചില്ലറയുമല്ല.

സുരക്ഷിതമായി ഒരു ജോലി നേടിയെടുക്കുകയാണ് ലക്ഷ്യമെങ്കിൽ ഇതാ സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക വഴി അത് സാധിക്കും. മികച്ച ശമ്പളത്തിൽ ജോലി നേടാം എന്നതാണ് മറ്റൊരു പ്രത്യേകത. ജോലിയുടെ വിശദാംശങ്ങൾ നോക്കിയാലോ?

ukjob2-

കിംങ്ഡമിലെ (യു കെ) വെയിൽസ് എന്‍ എച്ച് എസ്സില്‍ ഇന്റർനാഷണൽ സീനിയർ പോർട്ട്ഫോളിയോ പാത്ത്-വേ ഡോക്ടർ-സൈക്യാട്രിസ്റ്റ് ഒഴിവുകളിലേയ്ക്കാണ് നോര്‍ക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൾഡർ അഡൾട്ട്, അഡൾട്ട് മെന്റൽ ഹെൽത്ത് എന്നീ സ്പെഷ്യാലിറ്റികളിലാണ് ഡോക്ടര്‍മാര്‍ക്ക് അവസരം. തെലങ്കാനയിലെ ഹൈദരാബാദില്‍ ചേരുന്ന ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ വാർഷിക ദേശീയ സമ്മേളനത്തോട് (ANCIPS 2025) അനുബന്ധിച്ച് ജനുവരി 24 മുതല്‍ 26 വരെ തീയ്യതികളിലാണ് അഭിമുഖം. വേദി-താജ് വിവാന്ത, ബെഗംപേട്ട്.

മെഡിക്കല്‍ പഠനത്തിനുശേഷം കുറഞ്ഞത് 12 വര്‍ഷത്തെയും, ഇതില്‍ കുറഞ്ഞത് ആറു വര്‍ഷം സൈക്യാട്രി സ്പെഷ്യാലിറ്റിയിലും പ്രവര്‍ത്തിപരിചയമുളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. താല്‍പര്യമുളളവര്‍ www.nifl.norkaroots.org എന്ന വെബ്ബ്സൈറ്റ് സന്ദര്‍ശിച്ച് 2025 ജനുവരി 20 നകം അപേക്ഷ നല്‍കേണ്ടതാണ്. വെയില്‍സിലെ മാനസികാരോഗ്യ വിഭാഗത്തില്‍ മൂന്നു വര്‍ഷം വരെ നീളുന്ന സ്ഥിരനിയമനത്തിനാണ് ഡോക്ടര്‍മാര്‍ക്ക് അവസരം.

പ്രവൃത്തിപരിചയമനുസരിച്ച് £96,990 മുതൽ £107,155 വരെ വാര്‍ഷിക ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കും. ശമ്പളത്തിനു പുറമേ £650 ഗ്രാറ്റുവിറ്റി പേയ്‌മെൻ്റ്, യുകെയിലേക്കുള്ള ഇക്കോണമി ക്ലാസ് വിമാന ടിക്കറ്റ്, ഒരു മാസത്തെ താമസസൗകര്യം (യു.കെ) എന്നീ ആനുകൂല്യങ്ങള്‍ക്കും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അര്‍ഹതയുണ്ടാകും. വിശദവിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+