Get Updates
Get notified of breaking news, exclusive insights, and must-see stories!

70 ലക്ഷം വരെ ശമ്പളം കിട്ടും; യുകെയിൽ ഈ ജോലികൾക്കാണ് സാധ്യത, തിരഞ്ഞെടുത്താൽ ജീവിതം സുരക്ഷിതം

ലണ്ടൻ: യുകയിലേക്ക് ഉപരിപഠനത്തിനായി ഇന്ത്യയിൽ നിന്നും വിദ്യാർത്ഥികൾ ഒഴുകുകയാണ്. ലോകോത്തര വിദ്യാഭ്യാസം, ഇംഗ്ലീഷ് പ്രാവീണ്യം, വൈവിധ്യമാർന്ന സംസ്കാരങ്ങൾ, അന്താരാഷ്ട്ര തൊഴിൽ അവസരങ്ങൾ എന്നിവയാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്. എന്നിരുന്നാലും ഉയർന്ന പഠന ചെലവ്, കടുത്ത മത്സരം, ജീവിത ചെലവ്, തൊഴിൽ പ്രതിസന്ധി എന്നിവയെല്ലാം വിദ്യാർത്ഥികൾക്ക് വെല്ലുവിളി തീർക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ യുകെയിൽ മികച്ച ജോലിയും ജീവിതവുമെല്ലാം സ്വപ്നം കണ്ട് പറക്കുന്നവർ കൃത്യമായ ആസൂത്രണം നടത്തണമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. പ്രത്യേകിച്ച് ജോലി സാധ്യതകളുടെ കാര്യത്തിൽ. 2024 ൽ മികച്ച ജോലി സാധ്യതയുള്ള തൊഴിൽ മേഖലകളെ കുറിച്ച് വിശദമായി തന്നെ അറിയാം.

 ukjobnew-

ഗ്രീൻ ടെക്നോളജി ആന്റ് സസ്റ്റെയിനബിളിറ്റി

2050 ഓടെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലും ആഗിരണവും തുലനാവസ്ഥയിലേക്ക് എത്തിച്ച് നെറ്റ് സീറോ എമിഷൻ നടപ്പാക്കാനുള്ള നീക്കത്തിലാണ് യുകെ. അതുകൊണ്ട് തന്നെ റിന്യൂവെബിൾ എനർജി ( പുനരുപയോഗ ഊർജം),എൻവിരോൾമെന്റൽ എഞ്ചിനീയറിംഗ്, കാർബൺ ക്യാപ്‌ചർ ആൻഡ് സ്‌റ്റോറേജ്, ഗ്രീൻ ഫിനാൻസ് എന്നിവയിൽ വൈദഗ്ധ്യമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അവസരങ്ങൾ ഏറെയാണ്. മേഖലയിൽ 40 മുതൽ 60 ലക്ഷം വരെയാണ് വാർഷിക വരുമാനം.

ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ആന്റ് റോബോട്ടിക്സ്

ആരോഗ്യ സംരക്ഷണം, ധനകാര്യം, നിർമ്മാണം തുടങ്ങിയ മേഖലയിൽ
എഐ, റോബോടിക്സ് എന്നിവയ്ക്ക് പ്രാധാന്യം ഏറുകയാണ്. മെഷീൻ ലേണിംഗ്, ഡാറ്റാ സയൻസ്, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ്, റോബോട്ടിക്സ് എഞ്ചിനീയറിംഗ് എന്നിവയിൽ വൈദഗ്ധ്യമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഈ വളർച്ച വലിയ രീതിയിൽ പ്രയോജനപ്പെടുത്താനാകും.70 ലക്ഷം വരെയാണ് വാർഷിക വരുമാനം.

സൈബർ സെക്യൂരിറ്റി

സൈബർ സുരക്ഷ, എത്തിക്കൽ ഹാക്കിംഗ്, പെനിട്രേഷൻ ടെസ്റ്റിങ്ങ്, നെറ്റ്വർക്ക് സെക്യൂരിറ്റി എന്നീ മേഖലയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മികച്ച അവസരങ്ങൾ ഉണ്ട്.സൈബർ സെക്യൂരിറ്റി അനലിസ്റ്റുകൾ, ഇന്റലിജെൻസ് അനലിസ്റ്റ് തുടങ്ങിയ ജോലികൾക്ക് 65 ലക്ഷം വരെയാണ് വാർഷിക ശമ്പളം

ഫിൻടെക് ആന്റ് ബ്ലോക്ക് ചെയിൻ

ബ്ലോക്ക് ചെയിൻ ഇന്നവേഷനിൽ ഏറെ മുൻപന്തിയിലാണ് യുകെ. സാമ്പത്തിക സേവനങ്ങൾ, ബ്ലോക്ക്ചെയിൻ വികസനം, ക്രിപ്‌റ്റോകറൻസി, ഡിജിറ്റൽ പേയ്‌മെന്റുകൾ എന്നിവയിൽ വൈദഗ്ധ്യമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഈ മേഖലയിൽ നേട്ടം കൊയ്യാം.ബ്ലോക്ക്ചെയിൻ ഡെവലപ്പർമാർ, ഫിൻടെക് അനലിസ്റ്റുകൾ, ഡിജിറ്റൽ വാലറ്റ് സ്പെഷ്യലിസ്റ്റുകൾ തുടങ്ങിയ റോളുകൾക്ക് വർഷം ശരാശരി 75 ലക്ഷം വരെ വരുമാനം പ്രതീക്ഷിക്കാം.

ഹെൽത്ത് കെയർ ആന്റ് ലൈഫ് സയൻസ്

യുകെയിലെ ആരോഗ്യമേഖലയെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒരു ലക്ഷത്തിന് മുകളിലാണ് മേഖലയിൽ ഉള്ള ഒഴിവുകൾ എന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ. മെഡിസിൻ, നഴ്‌സിംഗ്, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഗവേഷണം എന്നിവയിൽ യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് യുകെയിൽ മികച്ച കരിയർ കെട്ടിപ്പടുക്കാനാകും. ക്ലിനിക്കൽ റിസർച്ച് സയന്റിസ്റ്റുകൾ, ബയോ ഇൻഫോർമാറ്റിഷ്യൻമാർ, ഹെൽത്ത് കെയർ ഡാറ്റാ അനലിസ്റ്റുകൾ തുടങ്ങിയ റോളുകൾക്ക് ശരാശരി 70 ലക്ഷം വരെ വാർഷിക വേതനം പ്രതീക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+