യുകെയിൽ പഠനവും ജോലിയുമൊക്കെ ഇനി എളുപ്പമേ അല്ല; 'ഈ ലക്ഷങ്ങൾ ഉണ്ടെങ്കിൽ അവിടേക്ക് പോണോ?'
കാനഡ പോലെ തന്നെ വിദേശ പഠനത്തിനും ജോലിക്കും ഇന്ത്യക്കാർ ഏറ്റവും കൂടുതലായി എത്തുന്ന രാജ്യമാണ് യുകെ. മികച്ച അവസരങ്ങൾ തന്നെയാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്. എന്നാൽ കുടിയേറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ വിസ നടപടികൾ കടുപ്പിച്ചിരിക്കുകയാണ് യുകെ. സ്റ്റഡി വിസ, ഫാമിലി വിസ, വർക്ക് വിസ എന്നിവയിലെല്ലാം പുതിയ മാറ്റങ്ങൾ സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. എന്തൊക്കെയാണെന്ന് വിശദമായി അറിയാം
യുകെയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വലിയ തിരിച്ചടി നൽകിക്കൊണ്ടാണ് വർക്ക് വിസയിൽ സർക്കാർ മാറ്റങ്ങൾ അവതരിപ്പിച്ചത്. പുതിയ നിയമപ്രകാരം. യുകെയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞത് 37,700 പൗണ്ട് ശമ്പളമുണ്ടായിരിക്കണം. നേരത്തേ ഇത് 26,200 പൗണ്ട് ആയിരുന്നു. 50 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.

അതേസമയം ആരോഗ്യം, സാമൂഹിക പരിപാലനം, ദേശീയ ശമ്പള സ്കെയിലിലുള്ള അധ്യാപകർ എന്നിവ പോലുള്ള ചില തൊഴിലുകളെ ഈ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നിരുന്നാലും കെയർ വർക്കർമാരായി തൊഴിൽ ചെയ്യുന്ന വിദേശികൾക്ക് കുടുംബത്തെ കൊണ്ടുവരാൻ സാധിക്കില്ല.
വര്‍ക്ക് വീസയ്ക്കായി അപേക്ഷിക്കുന്നത് പോയിന്റ് അടിസ്ഥാനപ്പെടുത്തിയാണ് (പി.ബി.എസ്) .ജോലിക്കായി വരുന്നവര്‍ക്ക് 70 പോയിന്റ് ഉണ്ടെങ്കില്‍ മാത്രമേ ജോലി ലഭിക്കു. അതുമാത്രമല്ല വിദഗ്ദ തൊഴിൽ മേഖലയിൽ നിന്നുള്ള ജോലി ഓഫറിനൊപ്പം ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവും ആവശ്യമാണ്.ഇതിന് 50 പോയിന്റ് ലഭിക്കും. ജോലിക്കാർക്ക് ദൗർലഭ്യം ഉള്ള മേഖലയാണെങ്കിൽ, അല്ലെങ്കിൽ പി എച്ച് ഡി ചെയ്യുന്നവർ, ഉയർന്ന ശമ്പളമുള്ള ജോലി ഈ വിഭാഗത്തിൽ നിന്നും 20 പോയിന്റ് കിട്ടും. സ്‌കില്‍ഡ് വീസയ്ക്കുള്ള ഫീസ് 719 പൗണ്ട് മുതല്‍ 1,500 പൗണ്ട് വരെയാണ്.
കുടുംബ വിസ
ഇനി മുതല്‍ 29000 പൗണ്ടിൽ താഴെ വരുമാനമുള്ളവർക്ക് രാജ്യത്ത് കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാൻ സാധിക്കില്ല. അതായത് 30 ലക്ഷത്തിലേറെ വാർഷിക വരുമാനം ഉള്ളവർക്ക് മാത്രമായിരിക്കും കുടുംബത്തെ ഫാമിലി വിസയില്‍ യുകെയിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുക.നിലവില്‍ ഇത് 18600 പൗണ്ട് മാത്രമാണ്. ഇതില്‍ നിന്നാണ് ഒറ്റയടിക്ക് 55% വർദ്ധനവുണ്ടായത്.അടുത്ത വർഷം ആദ്യത്തോടെ പരിധി 38700 പൗണ്ടായി ഉയർത്തും നിലവിലുള്ള ഫാമിലി വിസ പുതുക്കുന്നതിന് പുതിയ വരുമാന പരിധി പാലിക്കേണ്ടതില്ല. എന്നിരുന്നാലും, അപേക്ഷകർ ഇംഗ്ലീഷിൽ നല്ല പരിജ്ഞാനം ഉള്ളവരായിരിക്കണം.












Click it and Unblock the Notifications