Get Updates
Get notified of breaking news, exclusive insights, and must-see stories!

യുകെ ജോലി: സാധ്യതകള്‍ അവസാനിക്കുന്നില്ല: പക്ഷെ തന്ത്രം മാറ്റണം, പഴയ രീതികള്‍ക്ക് മാറ്റം

യുകെയില്‍ ഒരു ജോലി നേടുക എന്നുള്ളത് ഇന്ന് ഏത് മലയാളി ഉദ്യാഗാർത്ഥിയും ആഗ്രഹിക്കുന്നു ഒരു കാര്യമാണ്. എന്നാല്‍ സമീപകാലത്ത് യുകെ തൊഴില്‍ വിപണിയില്‍ വലിയ പ്രതിസന്ധികളാണ് നേരിട്ടുകൊണ്ടിരിക്കുന്നുവെന്നാണ് ചില റിപ്പോർട്ടുകള്‍ അവകാശപ്പെട്ടത്. എന്നാല്‍ ഈ അനിശ്ചിതത്വത്തിനും ഇടയിൽ യുകെ കമ്പനികൾ ഹ്രസ്വകാല തൊഴിലാളികളെ കൂടുതലായി ആശ്രയിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ബുധനാഴ്ച പ്രസിദ്ധീകരിച്ച കെ പി എം ജിയുടെയും റിക്രൂട്ട്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് കോൺഫെഡറേഷന്റെയും റിപ്പോർട്ട് അനുസരിച്ച്, സ്ഥിരം ജീവനക്കാരുടെ നിയമനം ഏപ്രിലിൽ രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. അതേസമയം, സെപ്റ്റംബറിന് ശേഷം കമ്പനികൾ താത്കാലിക ജീവനക്കാരെ നിയമിക്കുന്നതില്‍ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്.

 ukjobs-

തൊഴിൽ ഒഴിവുകൾ ഇപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ സ്ഥിരം നിയമനത്തേക്കാള്‍ താല്‍ക്കാലിക നിയമനമാണ് നടത്തുന്നത്. യുകെയിലുടനീളമുള്ള ബിസിനസുകൾ വർദ്ധിച്ചുവരുന്ന ചെലവുകളും മന്ദഗതിയിലുള്ള സാമ്പത്തിക പ്രതിസന്ധിയും നേരിടാൻ സ്ഥിര നിയമനം താൽക്കാലികമായി നിർത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാല്‍ ഇപ്പോഴത്തെ താല്‍ക്കാലിക നിയമനം ഭാവിയില്‍ സ്ഥിരമാക്കാനുള്ള സാധ്യതയുണ്ടെന്ന ശുഭസൂചനയും പങ്കുവെക്കപ്പെടുന്നുണ്ട്.

"ഇപ്പോൾ പല തൊഴിലുടമകളും എത്രമാത്രം അനിശ്ചിതത്വത്തിലാണ് അനുഭവിക്കുന്നതെന്ന് ഈ ഡാറ്റ കാണിക്കുന്നു," ആർഇസിയിലെ ചീഫ് എക്‌സിക്യൂട്ടീവ് നീൽ കാർബെറി വ്യക്തമാക്കുന്നു. വളരുന്ന ഒഴിവുകൾ കാണിക്കുന്നത് പോലെ അവർക്ക് ഇപ്പോഴും നിയമനം ആവശ്യമാണ് എന്നതാണ്. അത് വളറെ അധികം സന്തോഷം നല്‍കുന്നു. എന്നാൽ സ്ഥാപനങ്ങൾ ഇപ്പോള്‍ വലിയ റിസ്ക് എടുത്ത് സ്ഥിര നിയമനത്തിന് തയ്യാറാവുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ചക്കയുടെ ഈ ഗുണങ്ങള്‍ ഒക്കെ അറിയുമോ: ഇഷ്ടം പോലെ കഴിക്കാം, എന്നാല്‍ ചിലപ്പോള്‍ പണിയും കിട്ടും

400 റിക്രൂട്ട്‌മെന്റ് കൺസൾട്ടൻസികളിൽ നടത്തിയ ഏപ്രിലിൽ വേതനം വലിയ തോതില്‍ ഉയർന്നിട്ടുണ്ട്. അതേസമയം എഞ്ചിനീയറിംഗും അക്കൗണ്ടിംഗും ഇപ്പോഴും സ്ഥിരം ജോലികൾക്കായി ഏറ്റവും കൂടുതൽ ഡിമാൻഡുള്ള മേഖലയാണ്, താൽക്കാലിക ഒഴിവുകളുടെ റാങ്കിംഗിൽ നഴ്സിംഗ്, കെയർ, ഹോസ്പിറ്റാലിറ്റി എന്നിവയാണ് ഒന്നാമതെത്തിയിരിക്കുന്നത്. ഹ്രസ്വകാല ജോലികൾക്കും സ്ഥിരം ജോലികൾക്കും കുറഞ്ഞ ഡിമാൻഡ് രേഖപ്പെടുത്തിയ ഏക മേഖല റീട്ടെയിൽ ആണെന്നതാണ് ശ്രദ്ധേയം. സ്ഥിരം ജോലിയുള്ള ഉദ്യോഗാർത്ഥികളുടെ ഏറ്റവും ഉയർന്ന വർധന ലണ്ടനിലാണ്.

പഠന വിസയില്‍ യുകെയില്‍ എത്തുന്നവരെ സംബന്ധിച്ച് താല്‍ക്കാലിക ജോലികളിലെ വർധനവ് പ്രതീക്ഷ നല്‍കുന്നതാണ്. പഠനം കഴിഞ്ഞതിന് ശേഷം പലർക്കും പെട്ടെന്ന് ഒരു ജോലി കണ്ടെത്തുന്നതിന് ഇത് സാഹചര്യം ഒരുക്കിയേക്കും. പഠന വിസയില്‍ രാജ്യത്ത് എത്തി, പിന്നീട് ജോലി കണ്ടെത്തി തൊഴില്‍ വിസയിലേക്ക് മാറുന്നതാണ് പലരുടേയും രീതി.

മറ്റ് പല യൂറോപ്യൻ രാജ്യങ്ങളെയും പോലെ, യുണൈറ്റഡ് കിംഗ്ഡവും രൂക്ഷമായ തൊഴിലാളി ക്ഷാമം നേരിടുന്നതാണ് സത്യം. ഇത് പരിഹരിക്കുന്നതിനായിട്ടാണ്, ലോകമെമ്പാടുമുള്ള വിദേശ തൊഴിലാളികളെ ആകർഷിക്കുന്നതിനായി യുകെ സർക്കാർ തന്നെ അടുത്തിടെ ഒരു സൗജന്യ തൊഴിൽ പോർട്ടൽ ആരംഭിച്ചിരുന്നു. നിലവിൽ, സാങ്കേതികവിദ്യ ഉൾപ്പെടെ എല്ലാ മേഖലകളിലുമായി ഏകദേശം 1.7 ലക്ഷം ജോലികളാണ് ഈ പോർട്ടലില്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്

സാങ്കേതിക വിദ്യയ്ക്ക് പുറമെ അദ്ധ്യാപനം, നിർമ്മാണം, ഹോട്ടൽ വ്യവസായം തുടങ്ങിയ മേഖലകളിലും ഒഴിവുണ്ട്. യുകെയിലുടനീളമുള്ള വിവിധ പ്രദേശങ്ങളിൽ തൊഴിലന്വേഷകരെ അവസരങ്ങൾ കണ്ടെത്താൻ സഹായിക്കുന്നതിനുള്ള ഫിൽട്ടറുകളും യുകെ സർക്കാറിന്റെ തൊഴില്‍ പോർട്ടലില്‍ ലഭ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+