യുകെയുടെ കടുംവെട്ട്, സ്വപ്നങ്ങള്‍ അവസാനിപ്പിച്ച് വിദ്യാർത്ഥികള്‍: എങ്കിലും പ്രതീക്ഷകള്‍ ബാക്കിയുണ്ട്
കുടിയേറ്റ സംഖ്യ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ വലിയ രീതിയിലുള്ള നിയന്ത്രണങ്ങളാണ് 2024 ജനുവരി മുതല്‍ യുകെ സർക്കാർ നടുപ്പിലാക്കി വരുന്നത്. 2023 ജൂണിൽ 672000 ആയരുന്നു കുടിയേറ്റമെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. കോവിഡ് മഹാമാരിക്ക് മുമ്പുള്ള കാലഘട്ടത്തിനെ അപേക്ഷിച്ച് വളരെ കൂടുതലാണ് ഇത്. ഇതോടെയാണ് കുടിയേറ്റം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ യുകെ നിരവധി നടപടികള്‍ ആരംഭിച്ചു വന്നത്.
കുടിയേറ്റ സഖ്യ കുറയ്ക്കുന്നതിനായി യുകെ സ്വീകരിച്ച് വരുന്ന നയങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികൾക്ക്, പ്രത്യേകിച്ച് ബിരുദാനന്തര ഗവേഷണം നടത്തുന്നവർക്ക് നിരവധി വെല്ലുവിളികൾ ഉയർത്തുമ്പോൾ തന്നെ അവ പുതിയ അവസരങ്ങളിലേക്കുള്ള വാതിലുകൾ തുറക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ യുകെ നടപ്പിലാക്കിയ പ്രധാന നിയന്ത്രണങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കുകയാണ് ഇവിടെ.

ആശ്രിതർ വേണ്ട
ബിരുദാനന്തര ഗവേഷണം നടത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ കാര്യത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്ന മാറ്റങ്ങളിലൊന്ന് ആശ്രിതരെ യുകെയിലേക്ക് കൊണ്ടുവരുന്നതിനുള്ള പുതിയ നിയന്ത്രണമാണ്. മുമ്പ്, ഗവൺമെൻ്റ് സബ്‌സിഡികൾ വഴിയുള്ള ഗവേഷണ പ്രോഗ്രാമുകളിൽ എൻറോൾ ചെയ്ത വിദ്യാർത്ഥികൾക്ക് അവരുടെ കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമായിരുന്നു.
പുതിയ നിയന്ത്രണം വിവാഹിതരായ വിദ്യാർത്ഥികൾക്കോ കുടുംബങ്ങൾക്കോ സാമ്പത്തികവും വൈകാരികവുമായ വെല്ലുവിളികൾ സൃഷ്ടിക്കുന്നു. ആശ്രിതരെ കൊണ്ടുവരുന്നതിലുള്ള നിയന്ത്രണങ്ങള്‍ മലയാളികള്‍ ഉള്‍പ്പെടേയുള്ള ഇന്ത്യന്‍ വിദ്യാർത്ഥികളെ യുകെ കുടിയേറ്റത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കാരണമായിട്ടുണ്ട്.
ഹെൽത്ത് സർചാർജ്
ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് പ്രതിവർഷം 675 പൗണ്ട് എന്നതില്‍ നിന്ന് 1,035 പൗണ്ടായി വർദ്ധിപ്പിച്ചത് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സാമ്പത്തികമായി വലിയ കനത്ത തിരിച്ചത്. ഒരു സാധാരണ രണ്ട് വർഷത്തെ മാസ്റ്റർ പ്രോഗ്രാമിന് വരുന്ന വിദ്യാർത്ഥികള്‍ക്ക് ഇത് ഓരോ വർഷവും 360 പൗണ്ടിന്റെ അധിക ചിലവ് വരുത്തുന്നു. ചെലവുകളിലെ ഈ വലിയ വർദ്ധനവും നിരവധി ഇന്ത്യൻ വിദ്യാർത്ഥികളെ ബാധിക്കും.
സ്‌കിൽഡ് വർക്കർ വിസ
സ്റ്റുഡൻ്റ് വിസകളെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും ഏപ്രില്‍ മുതല്‍ സ്‌കിൽഡ് വർക്കർ വിസയുടെ മിനിമം ശമ്പള ആവശ്യകതയില്‍ യുകെ വർധനവ് ഉറപ്പിച്ചിട്ടുണ്ട്. നേരത്തെ 26200 പൗണ്ട് വാർഷിക ശമ്പളം എന്നതായിരുന്നു സ്‌കിൽഡ് വർക്കർ വിസയുടെ യോഗ്യതയായി പറഞ്ഞിരുന്നത്. ഇതാണ് ഇനിമുതല്‍ 38700 പൗണ്ടായി ഉയർത്തിയിരിക്കുന്നത്. ഈ ഉയർന്ന പരിധി അടുത്തിടെ പഠനം പൂർത്തിയാക്കിയ ബിരുദധാരികൾക്ക് തൊഴിലവസരങ്ങൾ കണ്ടെത്തുന്നത് കൂടുതൽ വെല്ലുവിളിയാക്കിയേക്കാം. ഇത് അവരുടെ കരിയർ പ്ലാനുകളെ ബാധിക്കുകയും യുകെ വിദ്യാഭ്യാസത്തിൽ നിന്നും പിന്മാറാനുള്ള പ്രധാന കാരണമായി മാറിയേക്കും.
അവസരങ്ങള്‍
പുതിയ തടസ്സങ്ങൾക്കിടയിലും, ശക്തമായ തൊഴിൽ വിപണി കാരണം യുകെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആകർഷകമായ ലക്ഷ്യസ്ഥാനമായി തുടരുന്നു എന്നതാണ് ശ്രദ്ധേയം. മികച്ച യുകെ സർവകലാശാലകളില്‍ നിന്നുള്ള ബിരുദധാരികള്‍ക്ക് തൊഴിൽ ലഭിക്കുന്നതില്‍ എപ്പോഴും മുന്‍തൂക്കം ഉണ്ടെന്നാണ് ക്യുഎസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ്, ടൈംസ് ഹയർ എജ്യുക്കേഷൻ തുടങ്ങിയ സ്രോതസ്സുകളിൽ നിന്നുള്ള റാങ്കിംഗുകൾ വ്യക്തമാക്കുന്നത്. യുകെ സർവകലാശാലകളിൽ നിന്നുള്ള ബിരുദധാരികൾക്ക് എല്ലാ രാഷ്ട്രത്തിലും ഡിമാന്‍ഡുണ്ട് .ഇത് അവരുടെ തൊഴിൽ സാധ്യതകൾ ഗണ്യമായി വർദ്ധിപ്പിക്കുന്നു.
യുകെ സർവകലാശാലയിൽ നിന്നുള്ള ബിരുദം മികച്ച യോഗ്യതയുള്ളത് ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതുമാണ്. ക്യുഎസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2024 ആഗോളതലത്തിൽ മികച്ച 10 സ്ഥാപനങ്ങളിൽ നിരവധി യുകെ സ്ഥാപനങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് യുകെ നൽകുന്ന ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസത്തിന് അടിവരയിടുന്നു. ഈ അന്തർദേശീയ അംഗീകാരം, ശക്തമായ വിദ്യാഭ്യാസ അടിത്തറയും തൊഴിൽ വിപണിയിലെ മത്സരക്ഷമതയും പ്രതിഫലിപ്പിക്കുന്നതിനാൽ, വിദേശത്തും നാട്ടിലും തൊഴിൽ തേടുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുകെ പഠനം പ്രയോജനകരമാണ്.
പുതിയ വിസ നിയന്ത്രണങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ തിരിച്ചറിഞ്ഞ്, നിരവധി യുകെ സർവകലാശാലകൾ ഇന്ത്യൻ വിദ്യാർത്ഥികളെ പിന്തുണയ്ക്കാനായി നിരവധി പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്. സങ്കീർണ്ണമായ അപേക്ഷാ പ്രക്രിയയില്‍ വിദ്യാർത്ഥികള്‍ക്ക് മാർഗ്ഗ നിർദേശം നല്‍കാന്‍ വിദഗ്ധരെ തന്നെ യുകെ സർവ്വകലാശാലകള്‍ തന്നെ തയ്യാറാക്കിയിട്ടുണ്ട്. വിസ നയങ്ങളിലെ മാറ്റങ്ങളെക്കുറിച്ചൊക്കെ ഇവർ വിദ്യാർത്ഥികള്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നു.
-
കോഴിക്കോട് ഐഐഎമ്മിൽ ജോലി ഒഴിവ്: പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം -
മലപ്പുറത്ത് ഗ്രാമീണ ആരോഗ്യ മിഷന്റെ കീഴില്‍ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ഒഴിവ്; ശമ്പളം ഇത്ര -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച












Click it and Unblock the Notifications