Get Updates
Get notified of breaking news, exclusive insights, and must-see stories!

യുകെയില്‍ സ്വപ്ന ജോലി നേടാം: പൂർണ്ണമായും സൗജന്യ റിക്രൂട്ട്മെന്റ്, കൊച്ചിയില്‍ അഭിമുഖം ആരംഭിച്ചു

കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുളളവര്‍ക്ക് യുണൈറ്റഡ് കിംങ്ഡമിലെ (UK) ഇംഗ്ലണ്ടിലെയും, വെയില്‍സിലേയും വിവിധ എന്‍ എച്ച് എസ് ട്രസ്റ്റുകളിലേയ്ക്ക് അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് യു കെ കരിയര്‍ ഫെയറിന്റെ മൂന്നാമത് എഡിഷന് കൊച്ചിയില്‍ തുടക്കമായി. ആദ്യ ദിനമായ തിങ്കളാഴ്ച (09-11-2023) വിവിധ സ്പെഷ്യാലിറ്റികളിലായി 21 ഡോക്ടർമാരും 79 നഴ്സമാരും അഭിമുഖങ്ങളില്‍ പങ്കെടുത്തു. കൊച്ചി മരടിലെ ക്രൗണ്‍പ്ലാസാ ഹോട്ടലില്‍ രാവിലെ 8 ന് തുടങ്ങിയ വിവിധ അഭിമുഖങ്ങള്‍ വൈകിട്ട് നാലു മണിക്ക് പൂര്‍ത്തിയായി.

നേരത്തേ അപേക്ഷ നല്‍കിയവരില്‍ നിന്നും യു കെ യിലെ തൊഴില്‍ദാതാക്കള്‍ ഷോട്ട്ലിസ്റ്റ് ചെയ്തവരെയാണ് അഭിമുഖങ്ങള്‍ ക്ഷണിച്ചത്. വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവര്‍ക്കാണ് മൂന്നാമത് എഡിഷനില്‍ അവസരമുളളത്. യു കെ യില്‍ നിന്നുളള മൈക്ക് റീവ് (ഡെപ്യൂട്ടി സിഇഒ നാവിഗോ), ജോളി കാരിംഗ്ടൺ (അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റ്, പ്രോജക്ട് ലീഡ്) അഞ്ജല ജോൺ, എന്‍എച്ച് എസ് പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലുളള 40 അംഗസംഘമാണ് റിക്രൂട്ട്മെന്റിന് നേതൃത്വം നല്‍കുന്നത്. സംഘം നാളെ എറണാകുളം മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കുന്നുണ്ട്.

uk-job

നോർക്ക റൂട്സില്‍ നിന്നും റിക്രൂട്ട്മെന്റ് മാനേജർ ശ്യാം ടികെയുടെ നേതൃത്വത്തിലുളള സംഘവും നടപടിക്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നുണ്ട്. നവംബര്‍ 10 ന് അവസാനിക്കും. നോര്‍ക്ക-യു കെ കരിയര്‍ ഫെയറിന്റെ ആദ്യഘട്ടം 2022 നവംബര്‍ 21 മുതല്‍ 25 വരെയും രണ്ടാംഘട്ടം 2023 മെയ് 04 മുതലേ 06 വരെയും എറണാകുളത്തായിരുന്നു. ഇരു കരിയര്‍ ഫെയറുകളിലുമായി തിരഞ്ഞെടുക്കപ്പെട്ട 109 പേര്‍ (വിവിധ വിഭാഗങ്ങളിലായി) ഇതിനോടകം യു കെയിലെത്തി.

ഇവരുടെ കൂട്ടായ്മ കഴിഞ്ഞ മാസം യോർക്ക്ഷെയറിൽ (യു കെ) സംഘടിപ്പിച്ചിരുന്നു. നോര്‍ക്ക യു കെ റിക്രൂട്ട്മെന്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവൃത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറിൽ (ENGLISH, MALAYALAM) 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ്‌ കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകളിലും വിവരങ്ങള്‍ ലഭിക്കും.

ജർമ്മനിയിയില്‍ അവസരം

ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്മായി ചേർന്ന് ജർമ്മനിയിലേക്ക് നഴ്‌സുമാരുടെ സൗജന്യ റിക്രൂട്ട്‌മെന്റ് (500 ഒഴിവുകൾ) സംഘടിപ്പിക്കുന്നു. ജനറൽ നഴ്‌സിംഗിൽ ഡിപ്ലോമയോ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. പ്രതിമാസം 2400 യൂറോ മുതൽ 4000 യൂറോ വരെ ശമ്പളം.

വിസയും വിമാന ടിക്കറ്റും സൗജന്യമായിരിക്കും. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ജർമ്മൻ ഭാഷ എ1 മുതൽ ബി2 വരെ പരിശീലനം സൗജന്യമായി നൽകുന്നു. ബി1/ബി2 പരിശീലന സമയത്ത് സ്റ്റൈപ്പൻഡും നൽകും. ആകർഷകമായ ശമ്പളവും സൗജന്യ വിസയും വിമാന ടിക്കറ്റും. ജർമൻ ഭാഷയിൽ ബി1/ബി2 അംഗീകൃത പരീക്ഷ പാസായവർക്കും അപേക്ഷിക്കാം.

സ്ഥലം:- ഒഡെപെക്, നാലാം നില, ഇൻകെൽ ടവർ 1, ടെൽക്കിന് സമീപം, അങ്കമാലി സൗത്ത് . ഫോൺ: 0471 2329440, 7736496574. വെബ്സൈറ്റ്: www.odepc.kerala.gov.in

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+