യുകെയില്‍ ജോലി വേണോ? ഇതാ അവസരം: പക്ഷെ എല്ലാവർക്കുമില്ല: ഈ യോഗ്യതയുണ്ടായിരിക്കണം
തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡമിലേക്ക് (യു കെ) വീണ്ടും തൊഴില്‍ അവസരവുമായി നോർക്ക റൂട്ട്സ്. യു കെയിലെ എന്‍ എച്ച് എസ്സ് (NHS) സേവനങ്ങള്‍ ലഭ്യമാക്കുന്ന നാവിഗോ, ടീസ് എസ്ക് ആൻഡ് വെയർ വാലി ട്രസ്റ്റുകളില്‍ സൈക്യാട്രി ഡോക്ടര്‍മാര്‍ക്ക് അവസരം. ഇതിനായി നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ സൈക്യാട്രി ഡോക്ടര്‍മാര്‍ക്കായി വ്യക്തിഗത കൂടിക്കാഴ്ച സംഘടിപ്പിക്കുന്നു.
തെലങ്കാനയിലെ ഹൈദരാബാദില്‍ ചേരുന്ന ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ വാർഷിക ദേശീയ സമ്മേളനത്തോട് (ANCIPS 2025) അനുബന്ധിച്ച് ജനുവരി 22, 23 തീയ്യതികളിലാണ് കൂടിക്കാഴ്ചയ്ക്ക് അവസരം. വേദി താജ് കൃഷ്ണ ബഞ്ചാര ഹില്‍സ്. സൈക്യാട്രി സ്പെഷ്യാലിറ്റിയില്‍ കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുളളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. താല്‍പര്യമുളളവര്‍ www.nifl.norkaroots.org എന്ന വെബ്ബ്സൈറ്റ് സന്ദര്‍ശിച്ച് 2025 ജനുവരി 20 നകം അപേക്ഷ നല്‍കേണ്ടതാണ്.

യു കെ യിലെ തൊഴില്‍ സാധ്യതകള്‍, ശമ്പളമുള്‍പ്പെടയുളള ആനുകൂല്യങ്ങള്‍ ഉപരിപഠനസാധ്യതകള്‍ എന്നിവയെല്ലാം വ്യക്തമാക്കുന്നതാകും കൂടിക്കാഴ്ച. കൂടിക്കാഴ്ചയില്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് പിന്നീട് അഭിമുഖത്തിന് അവസരം ലഭിക്കും. വിശദവിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
മികച്ച തൊഴിലവസര കോഴ്സുമായി അസാപ്
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരള പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ സ്‌കോളർഷിപ്പോടെ പിഎഡിഐ ഡൈവ്മാസ്റ്റർ സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തും. രാജ്യത്തും വിദേശത്തും നിരവധി തൊഴിലവസരങ്ങളുള്ള കോഴ്സിൽ തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളി കുടുംബത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. കോഴ്‌സ് ഫീസ് ആയ ഒരുലക്ഷത്തി അറുപതിനായിരം രൂപയിൽ ഒരുലക്ഷം രൂപ സ്‌കോളർഷിപ്പ് ആയി ലഭിക്കും.
ബാക്കി അറുപതിനായിരം മാത്രം അടച്ചാൽ മതി. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പാടി ഡൈവ് മാസ്റ്ററിന്റെ 5 ലെവൽ സർട്ടിഫിക്കറ്റുകൾ നൽകും. വിഴിഞ്ഞം, കോവളം എന്നിവിടങ്ങളിലാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്ക്: 9995925844. https://forms.gle/2wdutvQphjGB7msg8 എന്ന ഗൂഗിൾ ഫോം ലിങ്ക് വഴിയും രജിസ്റ്റർ ചെയ്യാം.
അപേക്ഷ ക്ഷണിച്ചു
ധനകാര്യ വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്വതന്ത്ര ഗവേഷണ സ്ഥാപനമായ പബ്ലിക് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്ന് മാസത്തേക്ക് റിസർച്ച് അസോസിയേറ്റുകളെ തിരഞ്ഞെടുക്കുന്നു. മാസ ശമ്പളം 25,000 രൂപ. ഫീൽഡ് വിസിറ്റ് സമയത്തുള്ള താമസം, ഡി.എ, ടി.എ എന്നിവ പ്രത്യേകം അനവദിക്കും. വിശദ വിവരങ്ങൾക്ക് : www.ppri.org.in. ജനുവരി 20ന് വൈകിട്ട് 5 മണി വരെ അപേക്ഷ സ്വീകരിക്കും.
ഫിസിയോതെറാപ്പിസ്റ്റ്, യോഗ എക്സ്പേർട്ട്
തിരുവനന്തപുരം ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഫിസിയോതെറാപ്പിസ്റ്റ്, യോഗ എക്സ്പേർട്ട് തസ്തികകളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ അന്നേ ദിവസം തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധിയായതിനാൽ ജനുവരി 15 ലേക്ക് മാറ്റിവച്ചു. മറ്റ് വ്യവസ്ഥകൾക്ക് മാറ്റമില്ല.
-
ശമ്പളം 80000 രൂപ; എന്നിട്ടും ഒന്നുമില്ലാത്ത അവസ്ഥ; കാരണങ്ങള്‍ നിരത്തി യുവാവിന്റെ പോസ്റ്റ്: വിമര്‍ശനം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍












Click it and Unblock the Notifications