യുകെയില്‍ ഇപ്പോള്‍ ഡിമാന്‍ഡ് ഇവർക്ക്: നിങ്ങള്‍ക്കും നോക്കാവുന്നതാണ്, കൂടുതല്‍ വിസ അനുവദിക്കുന്നു
വിദേശ കുടിയേറ്റം നിയന്ത്രിക്കുകയെ ലക്ഷ്യത്തോടെ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളാണ് അടുത്ത കാലത്ത് യുകെ നടപ്പിലാക്കിയിരിക്കുന്നത്. നിയന്ത്രണങ്ങള്‍ക്ക് പുറമെ ഒരു ഡിജിറ്റൽ സൂപ്പർ പവർ ആകുക എന്ന ലക്ഷ്യം കൈവരിക്കുന്നത് ഉയർന്ന വൈദഗ്ധ്യമുള്ള, സാങ്കേതിക വിദഗ്ദ്ധരായ തൊഴിലാളികളെ ആകർഷിക്കുന്നതില്‍ മുന്‍തൂക്കം നല്‍കുന്ന നല്‍കുന്ന കുടിയേറ്റ ഇമിഗ്രേഷൻ നയം മുന്‍ നിർത്തായാണ് സർക്കാർ കഴിഞ്ഞ കുറച്ച് കാലമായി പ്രവർത്തിക്കുന്നത്.
ഡിജിറ്റല്‍ രംഗത്തെ ഉന്നമനമാണ് യുകെ ലക്ഷമിടുന്നതെങ്കിലും ബ്രിട്ടീഷ് മാധ്യമങ്ങളിലുടെ പുറത്തുവന്ന ഇമിഗ്രേഷൻ ഡാറ്റയുടെ വിശകലനത്തിൽ ഇതിന് വിപരീതമായ ചില കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നാണ് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. കംപ്യൂട്ടർ പ്രോഗ്രാമർമാരായി പ്രവർത്തിക്കാനുള്ള അപേക്ഷകളെ മറികടന്ന് പാചകക്കാരായി ജോലി ചെയ്യുന്നതിനുള്ള വിസ അപേക്ഷകൾ കൂടിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

രാജ്യത്തെ ഐടി ഇൻഫ്രാസ്ട്രക്ചറിനേക്കാൾ ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥ രാജ്യത്തിൻ്റെ ഭക്ഷ്യമേഖലയിലാണ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നതെന്നാണ് ഈ കണക്കുകളില്‍ നിന്നും വിലയിരുത്താന്‍ സാധിക്കുന്നത്. ഫിനാൻഷ്യൽ ടൈംസിലെ ഒരു റിപ്പോർട്ട് അനുസരിച്ച് 2024 മാർച്ച് വരെയുള്ള വർഷത്തിൽ ഏകദേശം 6203 ഷെഫുകൾക്ക് വിദഗ്ധ തൊഴിലാളി വിസ അനുവദിച്ചു. അതായത് മുൻ വർഷത്തെ അപേക്ഷിച്ച് 54 ശതമാനത്തിന്റെ വർധനവ്.
ഇതേ കാലയളവിൽ പ്രോഗ്രാമർമാർക്കും സോഫ്റ്റ്‌വെയർ ഡെവലപ്പർമാർക്കും അനുവദിച്ച വർക്ക് പെർമിറ്റുകളുടെ എണ്ണം 8752 ൽ നിന്ന് 4280 ആയി കുറഞ്ഞു. ഈ രണ്ട് തൊഴില്‍ മേഖലകളും ഇന്ത്യൻ കുടിയേറ്റക്കാർക്കിടയിൽ ജനപ്രിയമായവയാണ്. യുകെയിൽ ഭക്ഷ്യമേഖല പ്രത്യേകിച്ചു് വലിയ ഇന്ത്യൻ റസ്റ്റോറൻ്റ് വ്യവസായത്തിന് നിലവില്‍ വലിയ പ്രധാന്യമാണുള്ളത്. ഈ സാഹചര്യവും ഷെഫുമാരുടെ വർധിച്ച വിസ നിരക്കിന് കാരണമായി.
യുകെയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് ഷെഫുകളുടെ കാര്യത്തിലുള്ള ഈ പ്രിയം ഒരു സന്തോഷവാർത്തയായി തോന്നാമെങ്കിലും ഈ കണക്കുകള്‍ക്ക് പിന്നില്‍ ചില മോശം വശങ്ങളുമുണ്ട്. വിദഗ്ധ തൊഴിലാളി വിസയുമായി ബന്ധപ്പെട്ട നിയമങ്ങളിലെ മാറ്റങ്ങൾ മൂലമുണ്ടാകുന്ന ചില പ്രശ്നങ്ങളും ഇതില്‍ പ്രതിഫലിക്കുന്നുണ്ട്.
സ്‌കിൽഡ് വർക്കർ വിസയ്ക്ക് കീഴില്‍ കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലുകളിൽ ഒന്നാണ് ഷെഫ്‌മാർ. യുകെയില്‍ സ്‌കിൽഡ് വർക്കർ വിസയ്ക്കുള്ള കുറഞ്ഞ വാർഷിക ശമ്പളം 38700 പൗണ്ടായി ഉയർത്തിയിട്ടുണ്ട്. യുകെയിലെ ഒരു ഷെഫ് 2023 ഏപ്രിലിൽ കണക്ക് പ്രകാരം 22877 പൗണ്ടാണ് ശരാശരി വാർഷിക ശമ്പളമായി വാങ്ങുന്നത്. മിക്ക റെസ്റ്റോറൻ്റുകൾക്കും പുതിയ ശമ്പള തലത്തിൽ പാചകക്കാർക്ക് പണം നൽകാൻ സാധ്യതയില്ല. ഈ സാഹചര്യത്തില്‍ പുതിയ നിയമം വരുന്നതിന് മുന്നോടിയായി പരമാവധി നിയമനങ്ങള്‍ നടത്താനുള്ള ശ്രമം കമ്പനികളുടെ ഭാഗത്ത് നിന്നും ഉണ്ടായതും കണക്കുകളില്‍ പ്രതിഫലിച്ചു.
കൂടുതൽ നിയന്ത്രണങ്ങൾ സൃഷ്ടിക്കുകയും വിസ ഫീസ് ഉയർത്തുകയും ചെയ്‌ത യുകെ ഇമിഗ്രേഷൻ സംവിധാനത്തിലെ ഏറ്റവും പുതിയ മാറ്റങ്ങളെക്കുറിച്ച് ഔദ്യോഗിക കണക്കുകളും ഇതുവരെ പുറത്ത് വന്നിട്ടില്ല. എന്നിരുന്നാലും, കുടിയേറ്റത്തിൻ്റെ പ്രവണത താഴോട്ടാണ് എന്നാണ് കണക്കാക്കപ്പെടുന്നത്. 2023-ൽ നെറ്റ് മൈഗ്രേഷനിൽ 10 ശതമാനം ഇടിവുണ്ടായി 685,000 ആയിരുന്ന്. പുതിയ കണക്ക് വരുമ്പോള്‍ ഇതിലും താഴേക്ക് വരുമെന്നാണ് പ്രതീക്ഷ.
ശമ്പള പരിധി വർദ്ധന കാരണം റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി തുടങ്ങിയ ഇടത്തരം നൈപുണ്യമുള്ള റോളുകളിൽ പലർക്കും മുന്നില്‍ വാതിൽ അടഞ്ഞ് കിടക്കുകയാണ്. എന്നിരുന്നാലും, ഹെൽത്ത്, കെയർ വിസകളെ ഈ മാറ്റങ്ങൾ കൂടുതലായി ബാധിക്കില്ല, കെയർ മേഖലയിലെ തൊഴിലാളികൾക്ക് ബ്രിട്ടനിൽ ഇപ്പോഴും മോശമല്ലാത്ത ഡിമാന്‍ഡുണ്ട്.
-
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ












Click it and Unblock the Notifications