Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗെയിം കളിപ്പിച്ച് ലക്ഷങ്ങള്‍ പോക്കറ്റിലാക്കാം: യുകെയില്‍ പോയാല്‍ ഈ കോഴ്സുകള്‍ പഠിക്കണം

അടുത്തിടെ പുറത്ത് വന്ന ന്യൂസൂവിന്റെ ഗ്ലോബൽ ഗെയിംസ് മാർക്കറ്റ് റിപ്പോർട്ട് അനുസരിച്ച് ലോകമെമ്പാടുമുള്ള 3.26 ബില്യൺ ആളുകൾ വീഡിയോ ഗെയിമുകൾ കളിക്കുന്നവരാണ്. ഇത് ലോക ജനസംഖ്യയുടെ ഏകദേശം 41% വരും. 2027ഓടെ ഇത് 4.55 ബില്യണായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊബൈൽ ഗെയിമിംഗ്, ഇ-സ്‌പോർട്‌സ്, വെർച്വൽ റിയാലിറ്റി എന്നിവയുടെ പിന്തുണയോടെയുള്ള ഈ വർദ്ധനവ് കരിയർ വികസനത്തിനും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു.

ഗെയിമിംഗ് വ്യവസായത്തിലെ ഒരു കരിയർ സർഗ്ഗാത്മകത, സാങ്കേതിക വൈദഗ്ദ്ധ്യം, തന്ത്രപരമായ ചിന്ത എന്നിവയുടെ സവിശേഷമായ ഒരു കൂട്ടുകെട്ടും ആവശ്യപ്പെടുന്നുണ്ട്. ഒരു പഠനമനുസരിച്ച് ആഗോള ഗെയിമിംഗ് വ്യവസായം നേരിട്ട് 3.2 ദശലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുന്നു. മിക്ക തൊഴിലുകള്‍ക്കും ഇന്ത്യന്‍ രൂപയില്‍ 3 ലക്ഷത്തിന് മുകളിലുള്ള സാലറിയാണ് പശ്ചാത്യ രാജ്യങ്ങളിലെ വിദഗ്ദ തൊഴിലാളികള്‍ക്ക് തുടക്കത്തില്‍ തന്നെ ലഭിക്കുന്നത്.

uk

32 ദശലക്ഷം ഗെയിമർമാരും 2,200 ഗെയിമിംഗ് കമ്പനികളുമുള്ള ലോകത്തിലെ ഏറ്റവും വലിയ ഗെയിമിംഗ് വ്യവസായങ്ങളുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളില്‍ നില്‍ക്കുന്ന രാജ്യമാണ് യുകെ. ഈ സാഹച്യത്തില്‍ യുകെയിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നവർക്ക് ഗെയിമിങ് കോഴ്സുകളിലും ശ്രദ്ധ കേന്ദ്രീകരിക്കാവുന്നതാണ്. യുകെയിൽ ഒരു ഗെയിമിംഗ് കോഴ്‌സ് പഠിക്കുന്നത് മികച്ച തൊഴില്‍ അവസരം വാഗ്ദാനം ചെയ്യുന്നു. യുകെയില്‍ പഠിക്കാന്‍ സാധിക്കുന്ന 5 ഗെയിമിംഗ് കോഴ്സുകൾ താഴെ പരിപയപ്പെടുത്തുന്നത്.

പ്രീ-മാസ്റ്റേഴ്‌സ് ഇന്‍ ആനിമേഷന്‍ ആന്‍ഡ് ഗെയിമിങ്: ആനിമേഷനിലും ഗെയിമിംഗിലുമുള്ള പ്രീ-മാസ്റ്റേഴ്‌സ് ഈ ഫീൽഡിൽ വിപുലമായ പഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഒരു അടിസ്ഥാന യോഗ്യതയാണ്. കമ്പ്യൂട്ടർ ഗ്രാഫിക്സ്, ആനിമേഷൻ പ്രിന്‍സിപ്പല്‍സ്, ഗെയിം ഡിസൈൻ എന്നിവയുൾപ്പെടെ ഈ മേഖലകളിൽ വിജയിക്കാൻ ആവശ്യമായ അടിസ്ഥാന ആശയങ്ങൾ, കഴിവുകൾ, അറിവ് എന്നിവയാണ് കോഴ്‌സിലൂടെ ലഭിക്കുന്നത്.

എംഎ ഇന്‍ ഗെയിം സിഡൈന്‍: ഈ പ്രോഗ്രാം 2D ഡിസൈൻ, 3D മോഡലിംഗ്, ടെക്നിക്കൽ ആർട്ടിസ്ട്രി, കോഡിംഗ്, സൗണ്ട്, സ്റ്റോറിടെല്ലിംഗ്, കാരക്ടർ ആന്‍ഡ് എന്‍വയോണ്‍മെന്റ് ഡിസൈൻ എന്നിവ പോലുള്ള കഴിവുകൾ മെച്ചപ്പെടുത്തുന്നു. വിദ്യാർത്ഥികൾ പ്രായോഗിക പ്രോജക്റ്റുകളിൽ ഏർപ്പെടുന്നതിലൂടെ വ്യവസായ ട്രെൻഡുകളെയും ഉയർന്നുവരുന്ന സാങ്കേതികവിദ്യകളെയും കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കും. ഗെയിമുകൾ രൂപകൽപ്പന ചെയ്യുന്നതിലും പ്രോട്ടോടൈപ്പിംഗിലും അവരുടെ കഴിവുകളും മെച്ചപ്പെടുത്തുന്നു.

എംഎസ്‌സി ഇന്‍ ഹൈ-പെർഫോമൻസ് ഗ്രാഫിക്സ് ആന്‍ഡ് ഗെയിംസ് എഞ്ചിനീയറിംങ്: ഗെയിം വികസനത്തിന്റെ സാങ്കേതിക വശങ്ങളിൽ ഈ കോഴ്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഗ്രാഫിക്സ്, തത്സമയ റെൻഡറിംഗ്, കമ്പ്യൂട്ടേഷണൽ ടെക്നിക്കുകൾ എന്നിവയിലെ വിപുലമായ ആശയങ്ങൾക്കും ഈ കോഴ്സ് ഊന്നൽ നൽകുന്നു. ഈ പ്രോഗ്രാം വിദ്യാർത്ഥികക്ക് അൽഗോരിതങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് നൽകുന്നു. അതോടൊപ്പം ഗെയിം പ്രകടനം ഒപ്റ്റിമൈസ് ചെയ്യാനും കാഴ്ചയിൽ അതിശയിപ്പിക്കുന്ന ഗെയിമിംഗ് അനുഭവങ്ങൾ സൃഷ്ടിക്കാനും അവരെ പ്രാപ്തരാക്കുന്നു.

എംഎസ്‌സി ഇന്‍ കമ്പ്യൂട്ടർ ഗെയിംസ് ഡെവലപ്‌മെന്റ് : ഈ പ്രോഗ്രാം കമ്പ്യൂട്ടർ ഗെയിംസ് വികസന പ്രക്രിയയെക്കുറിച്ചുള്ള സമഗ്രമായ ധാരണ വാഗ്ദാനം ചെയ്യുന്നു. ഗെയിം ഡിസൈൻ, പ്രോഗ്രാമിംഗ്, ആർട്ട്, ഓഡിയോ, പ്രോജക്ട് മാനേജ്മെന്റ് എന്നിവയിൽ വിദ്യാർത്ഥികളെ അറിവുള്ളവരാക്കുന്നു. ഗെയിമുകൾ രസകരവും ഫലപ്രദവുമാണെന്ന് ഉറപ്പുവരുത്തുന്നതിനായി അവർ പ്ലേടെസ്റ്റിംഗ് സെഷനുകളും ഉപയോക്തൃ ഗവേഷണവും നടത്തുന്നു.

എംഡിഇസ് ഇന്‍ ഗെയിംസ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്റ്: ഈ പ്രോഗ്രാം ക്രിയേറ്റീവ് ഡിസൈൻ തത്വങ്ങളും സാങ്കേതിക വൈദഗ്ധ്യവും സംയോജിപ്പിക്കുന്നു. ഏറ്റവും ഉയർന്ന വ്യവസായ നിലവാരത്തിലേക്ക് സ്വന്തം ഗെയിം രൂപകൽപ്പന ചെയ്യാനും വികസിപ്പിക്കാനും ഈ കോഴ്സ് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+