യുകെയിൽ വർഷം 40 ലക്ഷം രൂപ ശമ്പളം ലഭിക്കും, വിസയും ഫ്രീ; ഇപ്പോൾ തന്നെ അപേക്ഷിച്ചോളൂ
കൊച്ചി: ലക്ഷങ്ങൾ ശമ്പളത്തോടെ വിദേശത്ത് ഒരു ജോലി, യുവാക്കളുടെ വലിയ സ്വപ്നമാണത്. ഇപ്പോഴിതാ നിങ്ങളുടെ ആഗ്രഹം സഫലീകരിക്കാൻ വഴിയൊരുക്കുകയാണ് കേരള സർക്കാർ സ്ഥാപനമായ നോർക്ക. യുകെയിലേക്കാണ് അവസരം. ഇതിനായി പ്രത്യേക അഭിമുഖം കൊച്ചിയിൽ നടക്കും. വിശദമായി അറിയാം
യുകെയിലെ വെയിൽസിലേക്കാണ് അവസരം. നഴ്സിങ് മേഖലയിലാണ് നിയമന നടക്കുന്നത്. നഴ്സിങില്‍ ബിരുദം അല്ലെങ്കിൽ ഡിപ്ലോമയാണ് യോഗ്യത. അഭിമുഖത്തിന് തൊട്ടു മുന്‍പുളള ഒരു വര്‍ഷത്തില്‍ കുറഞ്ഞത് ആറുമാസത്തെ പ്രവൃത്തിപരിചയവും (ജനറൽ നഴ്സിംഗ്, OT, ഹോസ്പിറ്റൽ ഓപ്പറേഷൻസ്, തീയേറ്റർ, കാൻസർ കെയർ) വേണം. ഐഇഎൽടിഎസും പാസായിരിക്കണം.

സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയിൽ 7 ആണ് ഓവറോൾ സ്കോർ വേണ്ടത്. റൈറ്റിംഗിൽ 6.5 ഉണ്ടായിരിക്കണം. അല്ലെങ്കിൽ സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയിൽ ഒഇടി ബി (റൈറ്റിംഗിൽ സി+), നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻ എം സി) രജിസ്ട്രേഷന് യോഗ്യതയുമുളവരാകണം. ഐഇഎൽടിഎസിനാങ്കിലും ഒഇടിക്കാണെങ്കിലും അടുത്ത വർഷം നവംബർ 25 വരെയെങ്കിലും സർട്ടിഫിക്കറ്റിന് സാധുത ഉണ്ടായിരിക്കണം.
ഐ ഇ എൽ ടി എസ്/ഒ ഇ ടി, സി ബി ടി, എൻ എം സി അപേക്ഷ ഫീസ്, വിസ, ഫ്ലൈറ്റ് ടിക്കറ്റ് എന്നിവയ്ക്കെല്ലാം ഉദ്യോഗസ്ഥാർത്ഥികൾക്ക് റീഇംബേഴ്മെന്റ് ലഭിക്കും. യുകെയില്‍ വിമാനത്താവളത്തില്‍ നിന്നും താമസസ്ഥലത്തേയ്ക്കുളള യാത്ര, ഒരു മാസത്തെ സൗജന്യ താമസം, ഒ എസ് ഇ എസ് പരീക്ഷയുടെ ചെലവ് എന്നിവയും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും. എൻ എം സി രജിസ്ട്രേഷന് മുന്‍പ് 26,928 പൗണ്ടായിരിക്കും ഉദ്യോഗാർത്ഥികൾക്ക് ശമ്പളമായി ലഭിക്കുക. രജിസ്ട്രേഷന് ശേഷം ബാൻഡ് 5 ശമ്പള പരിധിയും (30,420 - 37,030 പൗണ്ട്) 5,239 പൗണ്ട് മൂല്യമുള്ള 5 വർഷം വരെ സ്പോൺസർഷിപ്പിനും അര്‍ഹതയുണ്ടാകും.
അപേക്ഷിക്കേണ്ടത് ഇങ്ങനെ
വിശദമായ സിവി, ഐഇഎൽടിഎസ്/ഒഇടി സ്കോര്‍ കാര്‍ഡ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 25 ആണ്. വെബ്സൈറ്റ്- www.norkaroots.org www.nifl.norkaroots.org. നേരത്തേ മറ്റ് അവസരങ്ങൾക്ക് അപേക്ഷിച്ചവരാണെങ്കിലും പ്രത്യേകം അപേക്ഷ നൽകണം. തിരഞ്ഞെടുക്കപ്പെടുന്നവരെ 2025 മാർച്ചിന് ശേഷമായിരിക്കും പരിഗണിക്കുക.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ- 0471-2770536, 539, 540, 577 .ടോൾ ഫീ വമ്പർ- 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാം
-
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം?












Click it and Unblock the Notifications