യുകെയിൽ ജോലി നേടാൻ സുവർണാവസരം; 8 ലക്ഷത്തിന് മുകളിൽ ശമ്പളം, ഇപ്പോൾ തന്നെ അപേക്ഷിച്ചോളൂ
വിദേശത്ത് ലക്ഷങ്ങൾ ശമ്പളമുളള ജോലി സ്വപ്നം കാണാത്തവരായി ആരാണ് ഉള്ളത്. ഇതാ യുകെയിൽ അവസരമൊരുങ്ങുന്നു. നോർക്ക റൂട്ട്സ് വഴി വെയിൽസിൽ (എൻഎച്ച്എസ്) വിവിധ സ്‌പെഷ്യാലിറ്റികളിൽ ഡോക്ടർമാരുടെ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എറണാകുളത്ത് നവംബർ 7 മുതൽ 14 വരെയാണ് അഭിമുഖം.
സീനിയർ ക്ലിനിക്കൽ ഫെല്ലോസ് (ശമ്പളം: 43,821 - 68,330 പൗണ്ട്) എമർജൻസി മെഡിസിൻ, അക്യൂട്ട് മെഡിസിൻ, ഓങ്കോളജി ഡിപ്പാർട്ട്‌മെന്റ് സ്‌പെഷ്യാലിറ്റി ഡോക്ടർ (ശമ്പളം: 59,727 - 95,400 പൗണ്ട്) ഓങ്കോളജി, ഗ്യാസ്ട്രോഎന്ററോളജി/ഹെപ്പറ്റോളജി (ന്യൂറോഎൻഡോക്രൈൻ ട്യൂമർ) ഇന്റർനാഷണൽ സീനിയർ പോർട്ട്‌ഫോളിയോ പാത്ത് വേ ഡോക്ടർ (ശമ്പളം: 96,990 - 107,155 പൗണ്ട്) കാർഡിയോളജി, എമർജൻസി മെഡിസിൻ, റേഡിയോളജി, ഡയബറ്റിസ്, പാത്തോളജി, യൂറോളജി, ഹെമറ്റോളജി എന്നീ സ്‌പെഷ്യാലിറ്റികളിലാണ് അവസരം.ശമ്പളത്തിനു പുറമേ ജിഎംസി രജിസ്‌ട്രേഷൻ സ്പോൺസർഷിപ്പ് ഉൾപ്പെടെ മറ്റ് ആനുകൂല്യങ്ങൾക്കും അർഹതയുണ്ടാകും.

നവംബർ 23 നകം ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദമായ സിവി യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പാസ്‌പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ www.nifl.norkaroots.org വെബ്സൈറ്റിൽ ലഭിക്കും. വിശദവിവരങ്ങൾക്ക് 0471-2770536, 539, 540, 577 . ടോൾ ഫ്രീ നമ്പർ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാവുന്നതാണ്.
മിൽമയിൽ ജോലി നേടാം
തിരുവനന്തപുരം റീജിയണൽ കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കീഴിൽ ഒഴിവുകൾ. മൂന്ന് ഒഴിവുകളാണ് ഉള്ളത്. 17 ന് രാവിലെ പട്ടത്തുള്ള മിൽമയുടെ ഹെഡ് ഓഫീസിൽ വെച്ചാണ് അഭിമുഖം. തസ്തിക, അപേക്ഷിക്കാനുള്ള യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങളെ കുറിച്ച് അറിയാം.
പ്രൊഫഷണൽ ഗ്രാജ്വേറ്റ് ട്രെയിനി (പി ആന്റ് ഐ)
യോഗ്യത-ബി എസ് സി (കോപറേഷൻ ആന്റ് ബാങ്കിങ് മാനേജ്മെന്റ്)
ബിടെക് (അഗ്രികൾച്ചർ എൻജിനീയറിങ്)
ബിഎസ്സി (അഗ്രികൾച്ചർ)
പ്രൊഫഷണൽ ഗ്രാജ്വേറ്റ് ട്രെയിനി (പർച്ചേസ് ആന്റ് സ്റ്റോർസ്)
യോഗ്യത-ബിടെക് (സിവിൽ /മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്റ് ഇൻസ്റ്റുമെന്റേഷൻ)
പ്രൊഫഷണൽ ഗ്രജുവേറ്റ് ട്രെയിനി (ക്വാളിറ്റി അഷ്വറൻസ്)
യോഗ്യത-ബിടെക് (ഫുഡ് ടെക്നോളജി/ ഡയറി സയൻസ്).
അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. മാസം 20,000 രൂപയാണ് സ്റ്റൈപ്പന്റായി ലഭിക്കുക. ഒരു വർഷത്തേക്കാണ് നിയമനം. പ്രകടത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വർഷം വരെ നീട്ടി നൽകിയേക്കും. അഭിമുഖത്തിൽ പ്രായവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ , പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ ഹാജരാക്കണം. സർട്ടിഫിക്കറ്റുകൾ സെൽഫ് അറ്റസ്റ്റ് ചെയ്യണം. നേരത്തേ തിരുവനന്തപുരത്ത് അപ്രന്റീസ് ആയി പ്രവർത്തിച്ചവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാൻ സാധിക്കില്ല.












Click it and Unblock the Notifications