Get Updates
Get notified of breaking news, exclusive insights, and must-see stories!

യുകെ കുടിയേറ്റം കൂടുതല്‍ എളുപ്പമാവുമോ: വർക്ക് വിസയില്‍ പുതിയ ചർച്ചകള്‍ക്ക് ഇന്ത്യയും യുകെയും

യുകെയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം കൂടുതല്‍ എളുപ്പമായേക്കും. ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ചർച്ചകള്‍ നടക്കുകയാണെന്നാണ് സൂചന. യുകെയും ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് കീഴിൽ പ്രൊഫഷണലുകൾക്ക് വർക്കിംഗ് വിസ നിയമങ്ങൾ ലഘൂകരിക്കുന്നത് പരിഗണിക്കുമെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ത്യൻ പ്രൊഫഷണലുകൾക്ക് നിലവിലെ ചില വിസ നിയമങ്ങളിൽ ഇളവ് വരുത്താൻ യുകെ തയ്യാറാണെന്നാണ് ചർച്ചകൾ സ്വകാര്യമായതിനാൽ തന്നെ പേര് വെളിപ്പെടുത്താന്‍ താല്‍പര്യപ്പെടാത്ത ഇന്ത്യൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍ കുടിയേറ്റം യുകെയിൽ രാഷ്ട്രീയമായി സെൻസിറ്റീവായ വിഷയമായതിനാല്‍ തന്നെ വലിയ തോതിലുള്ള ഇളവുകള്‍ ഉണ്ടായേക്കില്ലെന്നാണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

uk

തങ്ങളുടെ പൗരന്മാർക്കുള്ള ആക്സസ് വർധിപ്പിക്കണമെന്ന ആവശ്യം ഇന്ത്യ വളരെക്കാലമായി ഉയർത്തുന്ന ആവശ്യമാണ്. എന്നാൽ 2016 ലെ ബ്രെക്‌സിറ്റിനായുള്ള യുകെയുടെ വോട്ട് രാജ്യത്തേക്ക് വരുന്ന ആളുകളുടെ എണ്ണത്തിൽ കൂടുതൽ നിയന്ത്രണത്തിനുള്ള ആഹ്വാനങ്ങളാൽ ആക്കം കൂട്ടി. അടുത്ത ജനറല്‍ ഇലക്ഷന് മുമ്പായി കുടിയേറ്റം ഒരു പ്രധാന വിഷയമായി ഇപ്പോഴും നിലനില്‍ക്കുകയും ചെയ്യുന്നു.

ഇന്ത്യയും യുകെയും തമ്മിലുള്ള ചർച്ചകൾ ഒക്‌ടോബറിലെ സമയപരിധിക്കപ്പുറം നീണ്ടതോടെ ആയിരക്കണക്കിന് വിദഗ്ധ തൊഴിലാളികൾക്ക് എളുപ്പത്തിൽ പ്രവേശനം നേരിടുന്നതിന് തടസ്സം നേരിട്ടിരുന്നു. അതേസമയം, ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റത്തെക്കുറിച്ച് യുകെ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ ഉന്നയിച്ച ആശങ്കകൾക്കിടയിലും ഇന്ത്യ നിലപാട് കടുപ്പിക്കുകയായിരുന്നു.

ഒരു അഭിമുഖത്തിൽ, യുകെ ആഭ്യന്തര സെക്രട്ടറി വ്യാപാര ഉടമ്പടിയിലൂടെയുള്ള ഇളവിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ "കാലയളവിന് അപ്പുറവും അധികമായി രാജ്യത്ത് താമസിച്ച ഏറ്റവും വലിയ വിഭാഗം" ഇന്ത്യക്കാരാണെന്ന് അവകാശപ്പെട്ടിരുന്നു. ഇതോടെയാണ് മൈഗ്രേഷൻ മൊബിലിറ്റിയുമായി ബന്ധപ്പെട്ട "ധാരണ" ഇരു രാജ്യങ്ങളും "ബഹുമാനിക്കണം" എന്ന മറുപടിയുമായി ഇന്ത്യയും എത്തിയത്.

യുകെയിൽ നിശ്ചിത കാലാവധിക്ക് അപ്പുറം താമസിച്ച ഇന്ത്യൻ ബിസിനസ് സന്ദർശകരുടെ കണക്കുകൾ ബ്രിട്ടീഷ് സർക്കാർ പങ്കുവെക്കണമെന്നും ഇന്ത്യൻ ഉദ്യോഗസ്ഥർ പറഞ്ഞു. യുകെയിലേക്കുള്ള നെറ്റ് മൈഗ്രേഷൻ കഴിഞ്ഞ വർഷം റെക്കോർഡ് നിരക്കായ 606,000 ലേക്ക് എത്തിയിരുന്നു. അതോടൊപ്പം തന്നെ പ്രത്യേക വിസ വിവരങ്ങള്‍ കാണിക്കുന്നത് ഇക്കാലയളവില്‍ വർക്ക് വിസ അനുവദിച്ച മൂന്നില്‍ ഒരാള്‍ ഇന്ത്യക്കാരനാണെന്നുമാണ്.

സാധാരണ തൊഴിലാളികള്‍ക്ക് അപ്പുറം ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കായി സമയപരിധിയോടെ ബിസിനസ് വിസ നല്‍കുന്നത് കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടക്കുന്നതെന്നും യുകെ ഉദ്യോഗസ്ഥൻ പറഞ്ഞു. സ്റ്റുഡന്റ് വിസകളില്‍ ഏർപ്പെടുത്താന്‍ നോക്കുന്ന നിയന്ത്രണങ്ങളിലും ഇന്ത്യ ചർച്ച നടത്തണമെന്ന ആവശ്യം കുടിയേറ്റ് സമൂഹത്തില്‍ നിന്നും ശക്തമാണെങ്കിലും അക്കാര്യത്തില്‍ ചർച്ച ഉണ്ടായേക്കില്ലെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+