യുകെയിൽ മലയാളികൾക്ക് നഴ്സ് ആയി ജോലി നേടാം, സുവർണാവസരം; ശമ്പളം 37.76 ലക്ഷം, അപേക്ഷിക്കാം ഇങ്ങനെ
യുകെ വെയില്‍സ് എന്‍ എച്ച് എസ്സില്‍ രജിസ്ട്രേഡ് മെന്റല്‍ ഹെല്‍ത്ത് നഴ്സസ് (ആർ എം എൻ എസ്) തസ്തികയിൽ ഒഴിവുകൾ. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് വഴിയാണ് നിയമനം നടക്കുന്നത്. ബി എസ് സി നഴ്സിങ്/ ജി എൻ എം വിദ്യാഭ്യാസ യോഗ്യതയും ഐ ഇ എൽ ടി എസ്/ ഒ ഇ ടി യുകെ സ്കോറും, മെന്റല്‍ ഹെല്‍ത്ത് വിഭാഗത്തില്‍ സി ബി റ്റി (CBT) പൂര്‍ത്തിയാക്കിയവർക്കും അപേക്ഷിക്കാം. മാനസികാരോഗ്യ മേഖലയില്‍ നിലവില്‍ ജോലി ചെയ്യുന്നവരും, അപേക്ഷ നല്‍കുന്ന സമയത്തിന് മുന്‍പ് മാനസികാരോഗ്യ മേഖലയില്‍ കുറഞ്ഞത് 12 മാസത്തെ പ്രവൃത്തി പരിചയവും വേണം.
എല്ലാ രേഖകള്‍ക്കും 2026 മാര്‍ച്ച് അവസാനം വരെ സാധുതയുമുണ്ടാകണം. [email protected] എന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ, ഒ ഇ ടി / ഐ ഇ എൽ ടി എസ് സ്കോർ കാര്‍ഡ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍, പാസ്സ്പോർട്ട് എന്നിവയുടെ പകർപ്പുകള്‍ സഹിതം 2025 ഒക്ടോബര്‍ 22 നകം അപേക്ഷ നല്‍കേണ്ടതാണ്.
റിക്രൂട്ട്മെന്റ് പ്രക്രിയ പൂര്‍ണമായും ഓണ്‍ലൈനായാണ് സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഒബ്ജക്റ്റീവ് സ്ട്രക്ച്ചേഡ് ക്ലിനിക്കല്‍ എക്സാമിനേഷന്‍ ( ഒ എസ് സി ഇ) വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ബാന്റ് 5 വിഭാഗത്തില്‍ പ്രതിവര്‍ഷം 31,515 ബ്രിട്ടീഷ് പൗണ്ടും (37.76 ലക്ഷം), ഒ എസ് സി ഇക്ക് മുന്‍പ് 27,898 ബ്രിട്ടീഷ് പൗണ്ടും (33.38 ലക്ഷം) ശമ്പളമായി ലഭിക്കും. ഇതോടൊപ്പം മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും. നോര്‍ക്ക റൂട്ട്സ് (REC.LICENCE NUMBER: B-549/KER/COM/1000+/05/8760/2011) മുഖേനയുളള യു.കെ വെയില്‍സ് റിക്രൂട്ട്മെന്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.kerala.gov.in വെബ്ബ്സൈറ്റ് സന്ദര്‍ശിക്കുകയോ റിക്രൂട്ട്മെന്റ് വിഭാഗത്തിലെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു.
-
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം?












Click it and Unblock the Notifications