Get Updates
Get notified of breaking news, exclusive insights, and must-see stories!

യുകെ ജോലി വേണോ? ഇതാ വന്‍ അവസരം; 3.5 ലക്ഷം വരെ ശമ്പളം, വിമാന ടിക്കറ്റും ഒരുമാസത്തെ താമസവും ഫ്രീ

വിദേശ ജോലി മോഹങ്ങള്‍ വർധിച്ചതോടെ ഈ മേഖല കേന്ദ്രീകരിച്ച് വലിയ തോതിലുള്ള തട്ടിപ്പുകളും നടന്ന് വരുന്നുണ്ട്. ലോണ്‍ എടുത്തും മറ്റും സ്വരൂപിച്ച ലക്ഷക്കണക്കിന് രൂപയായണ് ഇത്തരം തട്ടിപ്പുകളില്‍ വീണ് പലർക്കും നഷ്ടമായിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഏറ്റവും വിശ്വസ്തമായ കേരള സർക്കാർ പൊതുമേഖല സ്ഥാപനമായ ഒഡെപെക് നടത്തുന്ന വിദേശ ജോലി റിക്രൂട്ട്മെന്റുകള്‍ ശ്രദ്ധേയമായി മാറുന്നത്.

വിജയകരമായ നിരവധി വിദേശ ജോലി റിക്രൂട്ട്മെന്റുകള്‍ക്ക് ശേഷം ഇപ്പോഴിതാ വീണ്ടും യുകെയിലേക്ക് മറ്റൊരു റിക്രൂട്ട്മെന്റ് കൂടി നടത്തുകയാണ് ഒഡെപെക്. നഴ്സുമാരുടെയും സീനിയർ കെയർ അസിസ്റ്റന്റുമാരുടെയും റിക്രൂട്ട്മെന്റാണ് നടക്കുന്നത്. പൂർണ്ണമായും സൗജന്യ റിക്രൂട്ട്മെന്റാണ്. നഴ്‌സിംഗിൽ ഡിപ്ലോമയോ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം.

uk-job

കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം ആവശ്യമാണ്. ഐഇഎല്‍ടിഎസിന് ആകെ 7.0 ബാന്‍ഡ് നേടിയിരിക്കണം. എഴുത്തിൽ 6.5, മറ്റ് മൊഡ്യൂളുകളിൽ 7.0 വീതം. ഒ ഇ ടി റൈറ്റിംഗ് സി, മറ്റുള്ളവയിൽ ബി ഗ്രേഡ്. 1.7 ലക്ഷം മുതല്‍ 3,3 ലക്ഷം വരെ ശമ്പളം ലഭിക്കും. മണിക്കൂറിന് 18-20 യൂറോ. (1635 രൂപ മുതല്‍ 1816 രൂപ വരെ) സാധാരണ ആഴ്ചയിൽ 42 മണിക്കൂർ ജോലിയുണ്ടാകും.

നഴ്‌സുമാർക്ക് അവരുടെ ആവശ്യവുമായി യോജിക്കുന്നതിനെ ആശ്രയിച്ച് മുഴുവന്‍ ദിവസം അല്ലെങ്കിൽ പകുതി ദിവസം ജോലി സമയമായി തിരഞ്ഞെടുക്കാനുള്ള സാഹചര്യമുണ്ട്. നഴ്‌സുമാർക്കുള്ള വാർഷിക അവധി അവകാശം ആഴ്ചയിൽ 5.6 x ആണ്. അതായത് ആഴ്ചയിൽ 42 മണിക്കൂർ ജോലി ചെയ്താൽ 52 ആഴ്‌ചയ്‌ക്ക് മേല്‍, അതേ വർഷം വാർഷിക അവകാശം 235.2 മണിക്കൂർ ആയിരിക്കും.

യുകെയിൽ എത്തുമ്പോൾ നഴ്‌സുമാർക്ക് 1 മാസത്തെ സൗജന്യ താമസസൗകര്യം ലഭിക്കും. ഇതിന് ശേഷം
കുറഞ്ഞ/ന്യായമായ വാടക നിരക്കുകളിലുള്ള താമസവും ലഭിക്കും. യുകെയിലേക്കുള്ള സൗജന്യ വൺവേ ഫ്ലൈറ്റ് ടിക്കറ്റ് ലഭിക്കും. ഇതോടൊപ്പം സൗജന്യ സാർവത്രിക ആരോഗ്യ സംരക്ഷണ ഇന്‍ഷൂറന്‍സ് എൻ എച്ച് എസ് നൽകും. സീനിയർ കെയർ അസിസ്റ്റന്റ് മാർക്കും സമാനമായ ആനുകൂല്യങ്ങള്‍ ലഭിക്കും.

താല്‍പര്യമുള്ള ഉദ്യോഗാർത്ഥികള്‍ ഡിസംബർ 31 ന് മുമ്പായി യോഗത്യ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പിയും സിവിയും [email protected] എന്ന വിലാസത്തിലേക്ക് ഇമെയിൽ ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+