Get Updates
Get notified of breaking news, exclusive insights, and must-see stories!

യുകെയിൽ ജോലി; വാർഷിക ശമ്പളം 60 ലക്ഷത്തിന് മുകളിൽ...ഇതിലും വലിയ ഓഫർ വരാനുണ്ടോ? അപേക്ഷിച്ചോളൂ

യുകെയിൽ തൊഴിലവസരം തേടുകയാണോ. എന്നാൽ ഇതാ ഡോക്ടർമാർക്ക് അവസരം ഒരുക്കുകയാണ് നോർക്ക. വെയിൽസിലെ എൻഎച്ച്എസിലേക്ക് സൈക്യാട്രി സ്‌പെഷ്യാലിറ്റി ഡോക്ടർമാർക്കാണ് അവസരം. എങ്ങനെ അപേക്ഷിക്കണം, ആർക്കൊപ്പം അപേക്ഷിക്കാം തുടങ്ങിയ വിവരങ്ങൾ അറിയാം

യോഗ്യത അറിയാം

സൈക്യാട്രി സ്‌പെഷ്യാലിറ്റിയിൽ കുറഞ്ഞത് നാലുവർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. പിഎൽഎബി ആവശ്യമില്ല. റിഹാബിലിറ്റേഷൻ, കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യം, ആക്യൂട്ട് അഡൽറ്റ് സൈക്യാട്രി, മുതിർന്നവരുടെ മാനസികാരോഗ്യം, പ്രായപൂർത്തിയായവരുടെ മാനസികാരോഗ്യം, പഠനവൈകല്യം എന്നീ സബ് സ്‌പെഷ്യാലിറ്റികളിലും അവസരമുണ്ട്.

ukjob2-1

അഭിമുഖം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 3 വർഷത്തേക്കാണ് നിയമനം.
തെലങ്കാനയിലെ ഹൈദരാബാദിലെ (വേദിവിവാന്ത ബെഗംപേട്ട്) 2025 ജനുവരി 24 മുതൽ 26 വരെ ചേരുന്ന ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ വാർഷിക ദേശീയ സമ്മേളനമായ (ANCIPS 2025) അനുബന്ധിച്ചാണ് അഭിമുഖങ്ങൾ നടക്കുക. പ്രവൃത്തിപരിചയമനുസരിച്ച് 59,727 മുതൽ 95,400 പൗണ്ട് വരെ വാർഷിക ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കും.

ആനുകൂല്യങ്ങളും

അപേക്ഷിക്കാനുള്ള അവസാന തീയതി ജനവരി 8 ആണ്.
ശമ്പളത്തിനു പുറമേ മൂന്നു വർഷം വരെയുളള ജിഎംസി രജിസ്‌ട്രേഷൻ സ്‌പോൺസർഷിപ്പ്, IELTS/OET, വിസ, ഇപോർട്ട്‌ഫോളിയോ ആക്സസ് ഫീസ് റീഇംബേഴ്സ്‌മെന്റ്, 650 പൗണ്ട് ഗ്രാറ്റുവിറ്റി പേയ്‌മെന്റ്, യുകെയിലേക്കുള്ള ഇക്കണമി ക്ലാസ് വിമാന ടിക്കറ്റ്, ഒരു മാസത്തെ താമസസൗകര്യം (യു.കെ) എന്നീ ആനുകൂല്യങ്ങൾക്കും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അർഹതയുണ്ടാകും.

വിശദവിവരങ്ങൾക്ക്

www.nifl.norkaroots.org , ഫോൺ നമ്പർ- 04712770536, 539, 540, 577 . 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.

സംസ്ഥാന സർക്കാരിന് കീഴിൽ ഒഴിവുകൾ

സംസ്ഥാന ആർക്കൈവ്സ് വകുപ്പിന്റെ അപൂർവ ലൈബ്രറി പുസ്തകങ്ങളുടെ ശാസ്ത്രീയ സംരക്ഷണം പദ്ധതിയിലേക്ക് പേപ്പർ കൺസർവേഷനിൽ പ്രവൃത്തി പരിചയമുള്ള പ്രോജക്ട് ട്രയിനികളുടെ ഒഴിവുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്നും കെമിസ്ട്രിയിലെ ബിരുദാനന്തര ബിരുദവും ആർക്കൈവ്സ് രേഖകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ആറു മാസത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദവും റിക്കാർഡ് കൺസർവേഷൻ/ ആർക്കൈവൽ സ്റ്റഡീസിലുള്ള പി.ജി ഡിപ്ലോമയും ആർക്കൈവ്സ് രേഖകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ആറു മാസത്തിൽ കുറയാത്ത പ്രവൃത്തിപരിചയവുമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.

അപേക്ഷകൾ ഡയറക്ടർ-ഇൻ-ചാർജ്, ആർക്കൈവ്സ് വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നളന്ദ, കവടിയാർ പി.ഒ, തിരുവനന്തപുരം - 695003 എന്ന വിലാസത്തിൽ അയയ്ക്കണം. വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ജനുവരി 3 ന് രാവിലെ 10.30 ന് ആർക്കൈവ്സ് വകുപ്പ് ഡയറക്ടറേറ്റിൽ ഐഡന്റിറ്റി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകണം. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്ക് യാത്രാബത്ത, മറ്റ് അലവൻസുകൾ എന്നിവ ഉണ്ടാകില്ല. വിശദവിവരങ്ങൾക്ക്: [email protected]. ഫോൺ: 9074541449, 9745542160.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+