Get Updates
Get notified of breaking news, exclusive insights, and must-see stories!

യുകെയിൽ നഴ്സുമാർക്ക് വമ്പൻ അവസരം; സൗജന്യ നിയമനം, അതും സംസ്ഥാന സർക്കാർ വഴി; ശമ്പളം 37 ലക്ഷം

യുണൈറ്റഡ് കിംങ്ഡമിലെ (യുകെ വെയില്‍സ് എന്‍ എച്ച് എസിൽ രജിസ്ട്രേഡ് മെന്റല്‍ ഹെല്‍ത്ത് നഴ്സസ് (RMNs) തസ്തികയിലേയ്ക്കുളള ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് വഴിയാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. ബി എസ് സി നഴ്സിങ്/ ജി എൻ എം വിദ്യാഭ്യാസ യോഗ്യതയും ഐ ഇ എൽ ടി സി/ ഒ ഇ ടിയും യു കെ സ്കോറും, മെന്റല്‍ ഹെല്‍ത്ത് വിഭാഗത്തില്‍ സി ബി റ്റി (CBT) പൂര്‍ത്തിയാക്കിയവർക്കാണ് അപേക്ഷിക്കാനകുക. മാനസികാരോഗ്യ മേഖലയില്‍ നിലവില്‍ ജോലി ചെയ്യുന്നവരും, അപേക്ഷ നല്‍കുന്ന സമയത്തിന് മുന്‍പ് മാനസികാരോഗ്യ മേഖലയില്‍ കുറഞ്ഞത് 12 മാസത്തെ പ്രവൃത്തി പരിചയവും വേണം. എല്ലാ രേഖകള്‍ക്കും 2026 മാര്‍ച്ച് അവസാനം വരെ സാധുതയുമുണ്ടാകണം.

[email protected] എന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ, ഒ ഇ ടി / ഐ ഇ എൽ ടി എസ് സ്കോർ കാര്‍ഡ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍, പാസ്സ്പോർട്ട് എന്നിവയുടെ പകർപ്പുകള്‍ സഹിതം 2025 ഒക്ടോബര്‍ 5 നകം അപേക്ഷ നല്‍കേണ്ടതാണ്. റിക്രൂട്ട്മെന്റ് പ്രക്രിയ പൂര്‍ണമായും ഓണ്‍ലൈനായാണ് സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഒബ്ജക്റ്റീവ് സ്ട്രക്ച്ചേഡ് ക്ലിനിക്കല്‍ എക്സാമിനേഷന്‍ (ഒ എസ് സി ഇ) വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ബാന്റ് 5 വിഭാഗത്തില്‍ പ്രതിവര്‍ഷം 31,515 ബ്രിട്ടീഷ് പൗണ്ടും (37.76 ലക്ഷം), ഒ എസ് സി ഇക്ക് മുന്‍പ് 27,898 ബ്രിട്ടീഷ് പൗണ്ടും (33.38 ലക്ഷം) ശമ്പളമായി ലഭിക്കും. ഇതോടൊപ്പം മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും.

jobhiring

നോര്‍ക്ക റൂട്ട്സ് (REC.LICENCE NUMBER: B-549/KER/COM/1000+/05/8760/2011) മുഖേനയുളള യു കെ വെയില്‍സ് റിക്രൂട്ട്മെന്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായിരക്കുമെന്ന് അധികൃതർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.kerala.gov.in വെബ്ബ്സൈറ്റ് സന്ദര്‍ശിക്കുകയോ റിക്രൂട്ട്മെന്റ് വിഭാഗത്തിലെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

അസാപ് കേരളയിൽ ട്രെയിനർ നിയമനം

അസാപ് കേരളയിൽ ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ കോഴ്‌സിലേക്ക് ട്രെയിനർമാരെ നിയമിക്കുന്നു. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങിലുള്ള ബി ഇ അല്ലെങ്കിൽ ബിടെക്ക് ആണ് അടിസ്ഥാന യോഗ്യത. അപേക്ഷകർക്ക് കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാകണം. കരാർ നിയമനമാണ്. അസാപ്പിന്റെ പത്തനംതിട്ട ജില്ലയിലുള്ള തിരുവല്ല കുന്നന്താനം കമ്മ്യൂണിറ്റി സ്കിൽ പാർക്കിലേക്കാണ് നിയമനം. സെപ്റ്റംബർ 27ന് കുന്നന്താനം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ തൊഴിൽമേളയോടൊപ്പം നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.

ഫോൺ - 9495999688, 9496085912

ആയുർവേദ തെറാപ്പിസ്റ്റ് നിയമനം

കോട്ടത്തറ ഗ്രാമപഞ്ചായത്ത് ഈരംകൊല്ലി രാമൻ സ്മാരക ഗവ. ആയുർവേദ ഡിസ്പെൻസറിയിലെ ആയുർകർമ ഒ.പി അധിഷ്‌ഠിത പഞ്ചകർമ ചികിത്സാ പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തിൽ ആയുർവേദ തെറാപ്പിസ്റ്റ് നിയമനം നടത്തുന്നു. സർക്കാർ അംഗീകൃത ഡി.എ.എം.ഇ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം ഒക്ടോബർ നാല് രാവിലെ 11ന് ഈരംകൊല്ലി രാമൻ സ്മാരക ആയുർവേദ ഡിസ്പെന്‌സറിയിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ- 04936 286644

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+