Get Updates
Get notified of breaking news, exclusive insights, and must-see stories!

യുകെയിൽ നഴ്സിങ് ജോലി വേണോ? ഇതാ സംസ്ഥാന സർക്കാർ വഴി അവസരം, ഇപ്പോൾ അപേക്ഷിക്കാം

വിദേശ രാജ്യത്ത് ഒരു ജോലി ലഭിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അഭിമുഖം ,നിയമനം എല്ലാം കടമ്പയാണ്. ചില രാജ്യങ്ങളിൽ അഭിമുഖങ്ങളിൽ ഉദ്യോഗാർത്ഥികൾ നേരിട്ട് പോകേണ്ടി വരും. അതിന് തന്നെ ലക്ഷങ്ങൾ ചിലവാണ്. എന്നാൽ വലിയ പണം മുടക്കാതെവിദേശത്ത് ജോല നേടാൻ സർക്കാർ തന്നെ നമ്മുക്ക് അവസരമൊരുക്കിയാലോ? അത്ഭുതപ്പെടേണ്ട, നോർക്കയാണ് അവസരം ഒരുക്കുന്നത്. യുകെയിലെ വെയിൽസിൽ നഴ്സിങ് തസ്തികയിലേക്കാണ് ഒഴിവുകൾ. വിശദമായി അറിയാം

കെയിൽ മെന്റൽ ഹെൽത്ത് സ്‌പെഷ്യാലിറ്റിയിൽ നഴ്‌സ് (സൈക്യാട്രി) തസ്തികയിലേയ്ക്കുളള ഒഴിവുകളിലേക്കാണ് നിയമനം. ബി എസ് സി നഴ്‌സിങ്/ ജി എൻ എം വിദ്യാഭ്യാസയോഗ്യതയും IELTS/ OET യു.കെ സ്‌കോറും, മെന്റൽ ഹെൽത്തിൽ CBT യോഗ്യതയും നേടിയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. സൈക്യാട്രി സ്‌പെഷ്യാലിറ്റിയിൽ കുറഞ്ഞത് 18 മാസത്തെ പ്രവൃത്തി പരിചയവും വേണം. [email protected] ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ, OET/IELTS സ്‌കോർ കാർഡ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്സ്‌പോർട്ട് എന്നിവയുടെ പകർപ്പുകൾ സഹിതം ഡിസംബർ 20 നകം അപേക്ഷ നൽകണം.

ukhealth

കൂടുതൽ വിവരങ്ങൾക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാം. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകളിലും വിവരങ്ങൾ ലഭ്യമാണ്.

സംസ്ഥാനസർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ

ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ്

കണ്ണൂർ ഗവ.ഐ ടി ഐ തോട്ടടയിൽ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷണർ ടെക്നീഷ്യൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. യോഗ്യത മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിഗ്രി/ഡിപ്ലോമയും ഒന്ന്/ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. യോഗ്യതയുള്ള ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിലെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ ഡിസംബർ 13 ന് രാവിലെ 10.30 മണിക്ക് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, ഓരോ പകർപ്പുകളും സഹിതം കൂടിക്കാഴ്ചക്കായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ അടുത്ത സംവരണ വിഭാഗമായ പട്ടികജാതി വിഭാഗത്തിലെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളെ പരിഗണിക്കും. മുൻഗണനാ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളുടെ അഭാവത്തിൽ മുൻഗണന ഇല്ലാത്തവരെ പരിഗണിക്കും. മുൻഗണനാ വിഭാഗത്തിലുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോൺ : 0497 2835183

ക്യാമ്പ് അസിസ്റ്റന്റ് ഒഴിവ്

തൃശ്ശൂര്‍ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ ഒഴിവുള്ള 2 ക്യാമ്പ് - അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥിയെ തിരഞ്ഞെടുക്കുന്നതിനു പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ ഡിസം. 10, രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂ നടത്തും. ഡിഗ്രി അല്ലെങ്കില്‍ 3 വര്‍ഷ ഡിപ്‌ളോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനം (എം.എസ് ഓഫീസ് പ്രാവിണ്യം), ഓഫീസ് മാനേജെന്റ് എന്നീ യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുന്‍പാകെ നേരിട്ടു ഹാജരാകേണ്ടതാണ്. ഫോണ്‍-04872334144.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+