Get Updates
Get notified of breaking news, exclusive insights, and must-see stories!

യുകെയിൽ മലയാളികൾക്ക് ജോലി ഒഴിവ്; സംസ്ഥാന സർക്കാർ വഴി നിയനം..ലക്ഷങ്ങൾ ശമ്പളം..അപേക്ഷിക്കൂ

യുകെയിലെ വെയിൽസിൽ ഡോക്ടർമാർക്ക് അവസരം. വെയിൽസിലേക്ക് സൈക്യാട്രി ഡോക്ടർമാരുടെ ഒഴിവിലേക്കാണ് നിയമനം. സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്സ് വഴിയാണ് നിയമനം. ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ 77-ാമത് വാർഷിക ദേശീയ സമ്മേളനമായ എഎൻസിഐപിഎസ് 2026-മായി ബന്ധപ്പെട്ടാണ് ഈ റിക്രൂട്ട്മെന്റ്. യോഗ്യത, ശമ്പളം, നിയമനം തുടങ്ങിയ വിശദാംശങ്ങൾ അറിയാം.

'സ്പെഷ്യലിറ്റി ഡോക്ടർ’ക്ക് 62,117 മുതൽ 99,216 (75000 -1.20 ലക്ഷം വരെ) പൌണ്ട് വരെയും 'ഇന്റർനാഷണൽ സീനിയർ പോർട്ട്‌ഫോളിയോ പാത്ത്‌വേ ഡോക്ടർ’ക്ക് 100,870 മുതൽ 111,442 (1.20 ലക്ഷം -1.35 ലക്ഷം വരെയുമാണ് ശമ്പളം ലഭിക്കുക) 'സ്പെഷ്യലിറ്റി ഡോക്ടർ’ തസ്തികയിലേക്ക് കുറഞ്ഞത് നാല് വർഷത്തെ പ്രവൃത്തിപരിചയവും, 'ഇന്റർനാഷണൽ സീനിയർ പോർട്ട്‌ഫോളിയോ പാത്ത്‌വേ ഡോക്ടർ’ക്ക് പന്ത്രണ്ട് വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഇരു തസ്തികകൾക്കും പി എൽ എ ബി യോഗ്യത നിർബന്ധമില്ല. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2026 ജനുവരി 18-നകം വെബ്സൈറ്റ് വഴി അപേക്ഷിക്കണം.

uk-job-main-jpg

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്ന് വർഷം വരെ വെയിൽസിലെ മാനസികാരോഗ്യ സേവനങ്ങളിൽ നിയമനം ലഭിക്കും. പ്രവൃത്തിപരിചയമനുസരിച്ച് പ്രതിവർഷം 59,727 മുതൽ 95,400 പൌണ്ട് വരെ ശമ്പളത്തോടൊപ്പം മറ്റ് ആനുകൂല്യങ്ങളുമുണ്ടാകും. കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യം, മുതിർന്ന പൗരന്മാരുടെ ആരോഗ്യം, പൊതുവായ മാനസികാരോഗ്യം, പഠന വൈകല്യങ്ങൾ തുടങ്ങിയ ഉപ-സ്പെഷ്യാലിറ്റികളിലും അവസരങ്ങളുണ്ട്. ജിഎംസി രജിസ്ട്രേഷൻ സ്പോൺസർഷിപ്പ് (മൂന്ന് വർഷം വരെ), IELTS/OET, വിസ, ഇ-പോർട്ട്‌ഫോളിയോ ഫീസ് റീഇംബേഴ്സ്മെന്റ്, 650 പൌണ്ട് ഗ്രാറ്റുവിറ്റി, യുകെയിലേക്കുള്ള എക്കണോമി ക്ലാസ് ഫ്ലൈറ്റ് ടിക്കറ്റുകൾ, ഒരു മാസത്തെ താമസം എന്നിവ പ്രധാന ആനുകൂല്യങ്ങളാണ്.

അഭിമുഖങ്ങൾ 2026 ജനുവരി 31 മുതൽ ഫെബ്രുവരി 2 വരെ ന്യൂഡൽഹി ദ്വാരകയിലെ താജ് വിവാന്തയിൽ നടക്കും. കൂടുതൽ വിവരങ്ങൾക്കായി 0471-2770536, 539, 540, 577 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഇന്ത്യയിൽ നിന്ന് 1800 425 3939 എന്ന ടോൾ ഫ്രീ നമ്പറിലോ വിദേശത്തുനിന്ന് +91 8802 012 345 എന്ന മിസ്ഡ് കോൾ സേവനത്തിലൂടെയോ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററുമായും ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.

സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവ്

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒഴിവുകള്‍

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഇ.സി.ജി ടെക്‌നിഷ്യന്‍, കാത്ത്ലാബ് സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിലേക്ക് നിയമനം നടത്തും.

ഇ.സി.ജി ടെക്‌നിഷ്യന്‍ തസ്തികയിലേക്ക് ഗവ. അംഗീകൃത വി.എച്ച്.എസ്.ഇ, ഇ.സി.ജി ആന്റ് ഓഡിയോമെട്രി യോഗ്യതയുള്ളവര്‍ക്ക് ഡിസംബര്‍ 30ന് രാവിലെ 10.30 നും കാത്ത്ലാബ് സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ഗവ. അംഗീകൃത ജി.എന്‍.എം/കേരള നഴ്സിങ് കൗണ്‍സിലിന്റെ രജിസ്ട്രേഷനുള്ള ബി.എസ്.സി. നഴ്സിങ് കോഴ്സ് പാസായവര്‍, കാത്ത്ലാബ് പ്രവൃത്തിപരിചയം അല്ലെങ്കില്‍ എമര്‍ജെന്‍സി കാഷാല്‍റ്റി / ട്രോമാ കെയര്‍ ഐ.സി.യു എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവൃത്തി പരിചയം എന്നീ യോഗ്യതയുള്ളവര്‍ക്ക് ജനുവരി മൂന്നിന് രാവിലെ 10.30 നുമാണ് അഭിമുഖം നടക്കുക.

നിര്‍ദ്ദിഷ്ട യോഗ്യതയുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം. ഫോണ്‍- 0483 2766425.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+