Get Updates
Get notified of breaking news, exclusive insights, and must-see stories!

യുകെയിൽ പോയി രക്ഷപ്പെടാം, ലക്ഷങ്ങൾ ശമ്പളമുള്ള ജോലി കൈയ്യിൽ കിട്ടും, അവസരങ്ങൾ ഇങ്ങനെ

യുകെയിലേക്ക് പറക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ ഓരോ വർഷവും വലിയ വർധനവാണ് ഉണ്ടാകുന്നത്. പഠനവും അത് കഴിഞ്ഞാൽ മികച്ച ജോലി സാധ്യതയും തന്നെയാണ് യുകെയെ ആകർഷകമാക്കുന്നത്. എന്നാൽ എല്ലാ ജോലികൾക്കും യുകെയിൽ ഒരു പോലെ സാധ്യത ഉണ്ടെന്ന് തെറ്റിധരിക്കരുത്.
ഉയർന്ന ശമ്പളമുള്ള ജോലിയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഇതാ അതിനുള്ള ഉത്തരം. വിശദമായി വായിക്കാം.

ഐടി മേഖല- യുകെയിൽ ഐടി മേഖലയിൽ വലിയ വളർച്ചയാണ് സമീപകാലങ്ങളിൽ ഉണ്ടായിട്ടുള്ളത്. ടെക് കമ്പനികളുടേയും സ്റ്റാർട്ടപ്പുകളേയും പ്രധാന കേന്ദ്രമായി ഇന്ന് ലണ്ടൻ മാറിയിട്ടുണ്ട്. ഡിജിറ്റൽ സൊല്യൂഷനുകളുടെയും നൂതന സാങ്കേതികവിദ്യകളുടെയും ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഐടി മേഖലയിലെ പ്രൊഫഷണലുകളുടെ ആവശ്യകതയും വർധിച്ച് വരികയാണ്. സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ്, ഡാറ്റാ അനാലിസിസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി എന്നീ മേഖലയിൽ ആകർഷകമായ ശമ്പളമാണ് യുകെ കമ്പനികൾ വാഗ്ദാനം ചെയ്യുന്നത്.

ukjobs

ഫിനാൻസ് ആന്റ് ബാങ്കിങ്-ധനകാര്യ ബാങ്കിങ് സ്ഥാപനങ്ങളുടെ ആഗോള കേന്ദ്രമാണ് ലണ്ടൻ. ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗും അസറ്റ് മാനേജ്‌മെന്റും മുതൽ ഫിനാൻഷ്യൽ ടെക്‌നോളജി (ഫിൻടെക്) കമ്പനികൾ വരെ ഉയർന്ന ശമ്പളമുള്ള നിരവധി അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.ധനകാര്യം, റിസ്ക് മാനേജ്മെന്റ്, സാമ്പത്തിക വിശകലനം എന്നിവയിൽ വൈദഗ്ധ്യമുള്ള തൊഴിലന്വേഷകർക്ക് മികച്ച സാധ്യതയാണ് ലണ്ടൻ.

എൻജിനീയറിംഗ് ആന്റ് കൺസ്ട്രക്ഷൻ-രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ശക്തമായ സംഭാവന നൽകി വരുന്ന മേഖലകളാണ് എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ മേഖലകൾ. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് മേഖലകളിലെ പ്രൊഫഷണലുകൾ, പ്രോജക്ട് മാനേജർമാർ, കൺസൾട്ടന്റുമാർ എന്നിവർക്ക് ഉയർന്ന ശമ്പളത്തിൽ ജോലി അവസരങ്ങൾ പ്രതീക്ഷിക്കാം.

ലീഗൽ ആന്റ് പ്രൊഫഷണൽ സർവ്വീസ്-അഭിഭാഷകർ, അക്കൗണ്ടന്റുമാർ, മാനേജ്മെന്റ് കൺസൾട്ടന്റുകൾ എന്നിവയുൾപ്പെടെ നിരവധി അവസരങ്ങൾ ഈ മേഖലയിൽ ഉണ്ട്. ഉയർന്ന ശമ്പളവും തൊഴിൽ പുരോഗതിയുമാണ് മേഖലയുടെ ആകർഷണം.

ഇനി ഉയർന്ന ശമ്പളം കിട്ടുന്ന ജോലികൾ എന്തെന്ന് അറിയാം

ഐടി ആന്റ് സൈബർ സെക്യൂരിറ്റി എക്സ്പേർട്സ്- യുകെയിൽ ഐടി, സൈബർ സുരക്ഷാ വിദഗ്ധർക്ക് വലിയ സാധ്യത ഉണ്ട്. സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ, ഡാറ്റാ സയന്റിസ്റ്റുകൾ, ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റുകൾ തുടങ്ങിയ റോളുകൾ ആകർഷകമായ ശമ്പളത്തോടൊപ്പം തന്നെ പ്രൊഫഷണൽ വളർച്ചയ്ക്കും സാധ്യത ഏറെയാണ്.

ഇൻവെസ്റ്റ്മെന്റ് ബാങ്കേഴ്സ്-സാമ്പത്തിക, ബാങ്കിംഗ് മേഖലയിൽ നിർണായക പങ്ക് വഹിക്കുന്നവരാണ് ഇൻവെസ്റ്റ്മെന്റ് ബാങ്കേഴ്സ്.മൂലധന സമാഹരണത്തിൽ കമ്പനികളെ സഹായിക്കുക, ലയനങ്ങളിലും ഏറ്റെടുക്കലുകളിലും ഉപദേശം നൽകുക എന്നിങ്ങനെയാണ് ഇവരുടെ ഉത്തരവാദിത്തം. പ്രത്യേക വൈദഗ്ദ്യം ആവശ്യമുള്ള മേഖലയായത് കൊണ്ട് തന്നെ ഉയർന്ന ശമ്പളവും ലഭിക്കുന്നു.

മെഡിക്കൽ സ്പെഷ്യലിസ്റ്റ്-ശസ്ത്രക്രിയാ വിദഗ്ധർ, അനസ്‌തേഷ്യോളജിസ്റ്റുകൾ, റേഡിയോളജിസ്റ്റുകൾ തുടങ്ങിയ മെഡിക്കൽ സ്പെഷ്യലിസ്റ്റുകൾക്ക് യുകെയിൽ ഉയർന്ന പ്രതിഫലം ലഭിക്കും.

ലീഗൽ പ്രൊഫഷണൽസ്-കോർപ്പറേറ്റ് നിയമം, ബൗദ്ധിക സ്വത്തവകാശം, നികുതി നിയമം തുടങ്ങിയ മേഖലകളിൽ വിദഗ്ധരായ അഭിഭാഷകർക്കാണ് സാധ്യത കൂടുതൽ. നിയമ സ്ഥാപനങ്ങളിലെ പങ്കാളികളും വൻകിട കോർപ്പറേഷനുകളുടെ നിയമ കൺസൾട്ടന്റുമാരും ഈ മേഖലയിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്നവരിൽ ഉൾപ്പെടുന്നു.

മാനേജ്മെന്റ് കൺസൾട്ടൻസ് -വരുമാന വളർച്ചയും ബിസിനസ് ബ്രാൻഡ് അംഗീകാരവും വർദ്ധിപ്പിക്കുന്നതിന് മാർക്കറ്റിംഗ്, സെയിൽസ് മാനേജർമാർക്ക് പ്രധാന പങ്കുണ്ട്. വിജയകരമായ വിപണന തന്ത്രങ്ങൾ വികസിപ്പിക്കുന്നതിലും നടപ്പിലാക്കുന്നതിലും മികച്ച അനുഭവ പരിചമുള്ളവർക്ക് ഉയർന്ന ശമ്പളമാണ് കമ്പനികൾ വാഗ്ദാനം ചെയ്യുന്നത്.

എൻജിനീയറിംഗ്-സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ എഞ്ചിനീയർമാർക്കും യുകെയിൽ ഡിമാന്റ് ഏറെയും അതുപോലെ തന്നെ ശമ്പളവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+