യുകെ ജോലി വേണോ: ഇതാ സർക്കാർ തന്നെ അവസരം തുറക്കുന്നു: മെയ് 4, 5, 6 തിയ്യതികളിൽ കൊച്ചിയിലെത്തൂ
നോർക്കാ റൂട്ട്സും യു കെ യിൽ എൻ എച്ച് എസ് സേവനങ്ങൾ ലഭ്യമാക്കുന്ന ഹംബർ ആൻഡ് നോർത്ത് യോർക്ക്ഷയർ ഹെൽത്ത്ആൻഡ് കെയർ പാർട്ടണർഷിപ്പും മാനസിക ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന അംഗീകൃത സംഘടനയായ നാവിഗോയും വെയിൽസ് സർക്കാരിന്റെ പ്രതിനിധികളും കരയർ ഫെയർറില്‍ പങ്കെടുക്കും.
കരിയർ ഫെയറിന്റെ രണ്ടാമത്തെ എഡിഷനാണ് മെയ് 4, 5, 6 തീയതികളിൽ കൊച്ചിയിലെ താജ് ഗേറ്റ് വേ ഹോട്ടലിൽ നടക്കുന്നത്. യു. കെ യിലെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും വിവിധ എൻ എച്ച് എസ് ട്രസ്റ്റ് ആശുപത്രികളിലേക്ക് നഴ്സ് വിഭാഗത്തിലേക്കാണ് അഭിമുഖം നടത്തുന്നത്.

ഒ ഇ ടി/ ഐ ഇ എല്‍ ടി എസ് ഭാഷാ യോഗ്യതയും ( ഒ ഇ ടി പരീക്ഷയിൽ റീഡിങ്ങ്, സ്പീക്കിങ്, ലിസണിങ് എന്നിവയിൽ ബി ഗ്രേഡും എഴുത്ത് പരീക്ഷയില്‍ സി പ്ളസും അല്ലേങ്കിൽ ഐ ഇ എല്‍ ടി എസ്റീഡിങ്ങ്, സ്പീക്കിങ്, ലിസണിങ് സ്കോർ 7നും എഴുത്തില്‍ സ്കോർ 6.5 ) നഴ്സിംഗിൽ ഡിഗ്രിയോ ഡിപ്ളോമയോ ഉള്ള ഉദ്യോഗാർത്ഥികൾക്ക് നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കാം.
കഴിഞ്ഞ 9 മാസത്തിനുള്ളിൽ ഒ ഇ ടി പരീക്ഷയിൽ ഏതെങ്കിലും 2 മോഡ്യൂളിന് ബി ഗ്രേഡോ ഐ ഇ എല്‍ ടി എസ് പരീക്ഷയിൽ ഏതെങ്കിലും 2 മോഡ്യൂളിന് സ്കോർ ഏഴോ ലഭിച്ച നഴ്സുമാർക്കും അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് നോർക്കാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വോജിന്റെ വെബ് പോർട്ടലിൽ (www.nifl.norkaroots.org) നല്കിയിട്ടുള്ള ലിങ്ക് വഴി മെയ് 3 വരെ അപേക്ഷിക്കാമെന്ന് നോർക്കാ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
വിശദ വിവരങ്ങൾക്ക് 1800 425 3939 ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം. ഉദ്യോഗാർത്ഥികള്‍ വരുമ്പോള്‍ ആവശ്യമായ യോഗ്യത സർട്ടിഫിക്കറ്റുകള്‍ ഉറപ്പായും കൊണ്ടുവരേണ്ടതാണ്.












Click it and Unblock the Notifications