യുകെ മോഹികള്‍ക്ക് ഒരു സന്തോഷ വാർത്ത: 10.52 കോടി രൂപയുടെ സ്‌കോളർഷിപ്പ്, ഇപ്പോള്‍ അപേക്ഷിക്കാം
കാനഡയ്ക്ക് സമാനമായി കഴിഞ്ഞ കുറച്ച് നാളുകളായി യുകെയിലും വലിയ പ്രതിസന്ധികളാണ് ഇന്ത്യന്‍ വിദ്യാർത്ഥികള്‍ അടക്കമുള്ള കുടിയേറ്റ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത്. വിദേശ വിദ്യാർത്ഥികള്‍ക്ക് മേല്‍ രാജ്യം കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരികയാണ്. കുടിയേറ്റ ജനസംഖ്യ പിടിച്ച് നിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാറിന്റെ നീക്കങ്ങള്‍.
സർക്കാർ നിയന്ത്രണങ്ങളോടൊപ്പം തന്നെ ജീവിതച്ചിലവുകള്‍ ഉയരുന്നതും പ്രധാന പ്രതിസന്ധിയാണ്. ഈ സാഹച്യത്തില്‍ പലപ്പോഴും ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്ക് ആശ്വാസകരമായി മാറുന്നത് സ്കോളർഷിപ്പുകളാണ്. അത്തരത്തിന്‍ ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്കായി ബർമിംഗ്ഹാം സർവകലാശാല ഇപ്പോള്‍ 10.52 കോടി രൂപയുടെ സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. യുകെയിലുള്ളവർക്കും വിദേശ പഠനത്തിന് ഓഫർ ലെറ്റർ ലഭിച്ചവർക്കും ഈ സ്കോളർഷിപ്പുകള്‍ക്ക് അപേക്ഷിക്കാം.

ട്യൂഷന്‍ ഫീ മുഴുവനായി വഹിക്കുന്നത് ഉള്‍പ്പെടേയുള്ള ആനുകൂല്യങ്ങള്‍ സ്കോളർഷിപ്പിലൂടെ ലഭിക്കും. 2024 സെപ്റ്റംബറിലാണ് സ്കോളർഷിപ്പികള്‍ അനുവദിക്കുകയെങ്കിലും ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്ക് ഇപ്പോള്‍ തന്നെ അപേക്ഷകള്‍ നല്‍കാം. ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഒരു മില്യൺ പൗണ്ടിലധികം വിലമതിക്കുന്ന സ്‌കോളർഷിപ്പുകളാണ് ബിർമിംഗ്ഹാം യൂണിവേഴ്സിറ്റി (UoB) പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ സ്കോളർഷിപ്പുകളിലൂടെ, ശക്തമായ അക്കാദമിക്, പാഠ്യേതര റെക്കോർഡുകളുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ സർവ്വകലാശാലയിൽ പഠിക്കാൻ സഹായിക്കുക എന്നതാണ് സർവകലാശാല ലക്ഷ്യമിടുന്നത്. ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്കുള്ള 2024-25 അധ്യയന വർഷത്തെ സ്‌കോളർഷിപ്പുകൾ നിർദ്ദിഷ്ട അക്കാദമിക് മേഖലകൾക്കുള്ള മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതും സ്വയമേവയുള്ളതുമായ അവാർഡുകളായി തരം തിരിച്ചിട്ടുണ്ട്. ബിസിനസ്, കമ്പ്യൂട്ടർ സയൻസ്, കല; നിയമം, പരിസ്ഥിതി , ഫിസിക്കൽ സയൻസസ്, ഭൂമിശാസ്ത്രം, ഭൂമി; പരിസ്ഥിതി ശാസ്ത്രം തുടങ്ങിയ കോഴ്സുകളില്‍ പഠിക്കുന്നവർക്കായിരിക്കും സ്കോളർഷിപ്പുകള്‍ നല്‍കുക.
ലോകത്തിലെ ഏറ്റവും മികച്ച 100 സർവ്വകലാശാലകളിൽ ഇടം നേടിയ സ്ഥാപനമാണ് ബിർമിംഗ്ഹാം യൂണിവേഴ്സിറ്റി. കൂടാതെ യുകെ സർവ്വകലാശാലകളുടെ പ്രശസ്തമായ റസ്സൽ ഗ്രൂപ്പിലെ അംഗവുമാണ്. 'ഞങ്ങളുടെ ആഗോള വിദ്യാർത്ഥി സമൂഹത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള പ്രാധാന്യവും തന്ത്രപരമായ പങ്കാളിയെന്ന നിലയിൽ ഇന്ത്യയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയും ഈ സ്കോളർഷിപ്പുകൾ തെളിയിക്കുന്നു. ഇന്ത്യയുമായി ദീർഘവും വിശിഷ്ടവുമായ ബന്ധമുള്ള ഒരു ആഗോള പൗര സർവ്വകലാശാലയാണ് ബർമിംഗ്ഹാം സർവകലാശാല. ബർമിംഗ്ഹാമിലെ ഞങ്ങളുടെ മനോഹരമായ ചരിത്ര കാമ്പസിലേക്ക് കൂടുതല്‍ ഇന്ത്യൻ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.'ബർമിംഗ്ഹാം സർവകലാശാലയിലെ പ്രോ-വൈസ് ചാൻസലർ (ഇന്റർനാഷണൽ) പ്രൊഫസർ റോബിൻ മേസൺ പറഞ്ഞു.
ഗ്ലോബൽ മാസ്റ്റേഴ്‌സ് സ്‌കോളർഷിപ്പ് സ്‌കീമിന് കീഴിൽ ബിരുദ വിദ്യാർത്ഥികൾക്ക് 4,000 പൗണ്ട് വീതമുള്ള 20 ഉം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് 2,000 പൗണ്ട് വീതമുള്ള ഇന്ത്യ ചാൻസലർ സ്‌കോളർഷിപ്പിന്റെ 15 ഉം 2,000 പൗണ്ട് വീതം അൺലിമിറ്റഡ് ഓട്ടോമാറ്റിക് സ്‌കോളർഷിപ്പുകളും ഉണ്ട്. ഇന്ത്യൻ വിദ്യാർത്ഥികൾക്കായി പ്രത്യേകമായി പ്രഖ്യാപിച്ചിട്ടുള്ള മറ്റ് നിരവധി സ്കോളർഷിപ്പുകളും യുകെയില്‍ ലഭ്യമാണ്.
സ്കോളർഷിപ്പുകള്‍ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് [https://www.birmingham.ac.uk/study/postgraduate/scholarships-and-funding/postgraduate-scholarships/scholarships-for-2024-entry ] വഴി അപേക്ഷിക്കാം.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications