Get Updates
Get notified of breaking news, exclusive insights, and must-see stories!

യുകെയിലെ പഠനം ഭാരമാകില്ല; പണം മുടക്കാതെ തന്നെ ഡിഗ്രിയെടുക്കാം, അറിയാം ഈ സ്കോളർഷിപ്പുകൾ

ലണ്ടൻ: ഉന്നത പഠനത്തിന് യുകെയിൽ പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടാകുന്നത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ആഗോള പ്രശസ്തമായ സർവ്വകലാശാലകൾ, ജോലി സാധ്യതകൾ ഇവയെല്ലാമാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്. എന്നിരുന്നാലും യുകെയിൽ ഉപരിപഠനം എന്നത് ഏറെ ചിലവേറിയതാണെന്ന കാര്യത്തിൽ തർക്കമില്ല.

എന്നാൽ അധികം പണം മുടക്കാതെ തന്നെ വിദേശ പഠനമെന്ന മോഹം സാധ്യമായാലോ? സ്കോളർഷിപ്പുകളിലൂടെ നിങ്ങൾക്ക് പഠനചെലവ് കണ്ടെത്താനാകും. സ്കോളർഷിപ്പുകൾക്ക് സമയത്തിന് തന്നെ അപേക്ഷിക്കണമെന്നതും പ്രധാനമാണ്. അതുകൊണ്ട് തന്നെ ഇവയെ കുറിച്ച് വിശദമായി അറിയാം

 ukstudy2-1

ഗ്രേറ്റ് സ്കോളർഷിപ്പ്

യുകെ ഗവൺമെന്റിന്റെ ഗ്രേറ്റ് ബ്രിട്ടൻ കാമ്പെയ്‌നും ബ്രിട്ടീഷ് കൗൺസിലും ചേർന്നാണ് ഈ സ്കോളർഷിപ്പ് നൽകുന്നത്.ഇന്ത്യയിൽ നിന്ന് ഉൾപ്പെടെയുള്ള അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് യുകെയിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്കാണ് ഈ സ്കോളർഷിപ്പ് വഴി സാമ്പത്തിക സഹായം ലഭിക്കുന്നത്.ട്യൂഷൻ ഫീസായി 10,000 പൗണ്ട് വരെയാണ് ലഭിക്കുക.

കോമൺവെൽത്ത് സ്കോർഷിപ്പ്

യുകെയിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ പിജി, പിഎച്ച് ഡി ചെയ്യാൻ വിവിധ കോമൺവെൽത്ത് രാജ്യങ്ങളിലെ വിദ്യാർത്ഥികൾ. 700 ഓളം വിദ്യാർത്ഥികൾക്കാണ് ഒരു വർഷം സ്കോളർഷിപ്പ് ലഭിക്കുക. യുകെയിലെ യൂണിവേഴ്‌സിറ്റികളിലേക്ക് നേരിട്ട് ഈ സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ സാധിക്കില്ല. ഇന്ത്യ ഗവണ്മെന്റ് നിർദേശിക്കുന്നവർക്കാണ് സ്‌കോളർഷിപ്പ് കിട്ടുന്നത്.

ചാൾസ് വാലൻസ് ഇന്ത്യ ട്രെസ്റ്റ് സ്കോളർഷിപ്പ്

പ്രത്യേക വിഷയങ്ങളിൽ ഉപരിപഠനം നടത്തുന്നതോ ഗവേണഷണങ്ങൾ നടത്തുന്നതോ ആയ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. സാംസ്കാരിക വിനിമയത്തിന് ഊന്നൽ നൽകുകയും ദൃശ്യകല, പൈതൃക സംരക്ഷണം, സംഗീതം തുടങ്ങിയ മേഖലകളിൽ വൈദഗ്ദ്യം നേടിയെടുക്കുന്നതിനാണ് സഹായം. യുകെയിലെ ജീവിതച്ചെലവും കോഴ്‌സ് ഫീസും ഉൾക്കൊള്ളുന്നതാണ് സ്കോളർഷിപ്പ്. മാത്രമല്ല അന്താരാഷട്ര യാത്രയ്ക്ക് 600 ജിബിപിയും സംഭാവന ചെയ്യുന്നു. ഷോട്ട് ടേം ആയും ലോങ് ടേം ആയും സ്കോളർഷിപ്പ് നൽകുന്നുണ്ട്.ഹ്രസ്വകാല ഗ്രാന്റായി 1,500 പൗണ്ട് ഒറ്റത്തവണയായാണ് ലഭിക്കുക.

ബ്രിട്ടീഷ് കൗൺസിൽ വിമൺ ഇൻ സ്റ്റെം സ്കോളർഷിപ്പ്

യുകെ സർവകലാശാലകളിൽ സയൻസ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് (STEM) മേഖലകളിൽ ബിരുദാനന്തര ബിരുദ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. വിദ്യാർത്ഥിനികളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 21 യുകെ യൂനിവേഴ്സിറ്റികളുമായി ചേർന്നാണ് സ്കോളർഷിപ്പ് നടപ്പാക്കുന്നത്. ട്യൂഷൻ ഫീസ്, സ്റ്റൈപ്പൻഡുകൾ, യാത്രാ ചെലവുകൾ, വിസ ഫീസ്, ആരോഗ്യ പരിരക്ഷ, ഇംഗ്ലീഷ് ഭാഷാ സഹായം എന്നിവയാണ് സ്കോളർഷിപ്പിൽ ഉൾക്കൊള്ളുന്നത്.

ചെവനിംഗ്, ദി ഫെലിക്സ് സ്കോളർഷിപ്പ്, ഇൻലാക്സ് സ്കോളർഷിപ്പുകൾ തുടങ്ങി നിരവധി സ്കോളർഷിപ്പുകളും വിവിധ സംഘടനകളും യുകെ സർക്കാരും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും (HEIs) വാഗ്ദാനം ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+