കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ വളര്‍ച്ചാനിരക്കിനും തിരിച്ചടിയായി തൊഴിലില്ലായ്മ; കൊവിഡ് കാലത്ത് സ്ഥിതി ആശങ്കാജനകം

Google Oneindia Malayalam News

ദില്ലി: 2016-17 വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച ഉയര്‍ന്നപ്പോള്‍ ലോകത്തിലെ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥ എന്ന ടാഗും ലഭിച്ചിരുന്നു. എന്നാല്‍ അതിനിടയിലും സാമ്പത്തിക വിദഗ്ധര്‍ ആശങ്കപ്പെട്ടത് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ചൂണ്ടികാട്ടിയാണ്. സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ തൊഴിലില്ലായ്മ നിരക്ക് ഒരു വലിയ പ്രശ്‌നമായതോടെ അവര്‍ പ്രധാനമായും ഉയര്‍ത്തിയ ചോദ്യം ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് പോലെ ഇന്ത്യയുടെ തൊഴില്‍ എന്തുകൊണ്ട് വളരുന്നില്ലായെന്നായിരുന്നു. തൊഴിലില്ലായ്‌ന നിരക്ക് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പിന്നാലെ കഴിഞ്ഞ വര്‍ഷം ആദ്യം മുതല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് കുറഞ്ഞുവരികയായിരുന്നു. ഒപ്പം കൊവിഡ് വ്യാപനവും ഇന്ത്യന്‍ സമ്പദ്ഘടനയേയും തൊഴില്‍ ലഭ്യതയേയും സാരമായി ബാധിച്ചു. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണും ഇതിനെ സാരമായി ബാധിച്ചു.

job

ലോക്ക്ഡൗണിലെ അഞ്ച് മാസക്കാലം ഇന്ത്യയില്‍ തൊഴില്‍ ലഭ്യത കുത്തനെ ഇടിയുകയായിരുന്നു. അണ്‍ലോക്കിംഗ് പ്രക്രിയ നടക്കുമ്പോഴും ഇതില്‍ കാര്യമായ പുരോഗമനമൊന്നും രേഖപ്പെടുത്തിയിട്ടില്ല. രാജ്യത്ത് തൊഴിലില്ലായ്മക്ക് കാരണം സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം മാത്രമല്ല ഇന്ത്യയില്‍ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന മാസ ശമ്പളം ലഭിക്കുന്ന ജോലികള്‍ കുറയാന്‍ കാരണം.

2017-18 മുതല്‍ രാജ്യത്ത് തൊഴിലില്ലായ്മ ഒരു വലിയ പ്രതിസന്ധിയായിരുന്നു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ട്മുമ്പ് പ്രസിദ്ധീകരിച്ച സര്‍വ്വേയില്‍ 2017-18 ലെ രാജ്യത്തെ തൊഴിലില്ലായ്മ നാല് പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6.1 ശതമാനത്തിലെത്തിയിരുന്നു. ഗ്രാമ പ്രദേശങ്ങളിലെ അപേക്ഷിച്ച് നഗരങ്ങളിലാണ് തൊഴിലില്ലായ്മ കൂടുതലുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമേ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇന്ത്യയില്‍ ശമ്പളം ലഭിക്കുന്ന ജോലികള്‍ കുറഞ്ഞുവരികയാണെന്നുമാണ് സൂചന.

രാജ്യത്ത് സംരംഭകത്വം വളര്‍ന്നുവരുന്നതാണ് ശമ്പള ജോലികള്‍ കുറയുന്നതിന്റെ മറ്റൊരു കാരണമായി മുംബൈ ആസ്ഥാനമായ സിഎംഐഇ അഭിപ്രായപ്പെടുന്നത്. മറ്റൊരു കാര്യം രാജ്യത്തെ മുഴുവന്‍ സാലറി ജോലികളും ഒരുമിച്ച് ചേര്‍ത്താല്‍ പോലും അത് ഇന്ത്യയിലെ മൊത്തം തൊഴിലിന്റെ 21-22 ശതമാനം മാത്രമാണെന്നത് ആശങ്കാജനകമാണ്. സാലറി ജോലിക്കാരേക്കാള്‍ കുടുതല്‍ കര്‍ഷകര്‍ ഉണ്ട്, കൂലി തൊഴിലാളികളുണ്ട്, ഇന്ത്യയില്‍ തൊഴില്‍ പോപ്പുലേഷന്‍ എടുക്കുമ്പോള്‍ മൂന്നില്‍ രണ്ട് ഭാഗവും കര്‍ഷകരും ദൈനംദിന വേതനക്കാരുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സൂചിപ്പിക്കുന്നത് വലിയൊരു വിഭാഗം അനൗപചാരിക മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ്.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ .യുവാക്കള്‍ത്ത് പ്രതിവര്‍ഷം കുറഞ്ഞത് 10 ലക്ഷംജോലികള്‍ സൃഷ്ടിക്കേണ്ട ഒരു സമ്പദ്വ്യവസ്ഥയ്ക്ക് ഗ്രാമീണ വളര്‍ച്ച പര്യാപ്തമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സോണിയയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കങ്കണ; 'നിങ്ങളും ഒരു സ്ത്രീയല്ലേ;നിശബ്ദത വിലയിരുത്തപ്പെടുംസോണിയയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കങ്കണ; 'നിങ്ങളും ഒരു സ്ത്രീയല്ലേ;നിശബ്ദത വിലയിരുത്തപ്പെടും

എൽജെപി എൻഡിഎ വിടും? നീറിപുകച്ചിലിനിടെ നിലപാട് വ്യക്തമാക്കി പസ്വാൻ.. കോൺഗ്രസിന് ചിരിഎൽജെപി എൻഡിഎ വിടും? നീറിപുകച്ചിലിനിടെ നിലപാട് വ്യക്തമാക്കി പസ്വാൻ.. കോൺഗ്രസിന് ചിരി

 കൊവിഡ് മരണ നിരക്കില്‍ ഇന്ത്യ പിന്‍ നിരയില്‍; എന്നാല്‍ കണക്കുകള്‍ അപൂര്‍ണ്ണമെന്ന് വിദഗ്ധര്‍ കൊവിഡ് മരണ നിരക്കില്‍ ഇന്ത്യ പിന്‍ നിരയില്‍; എന്നാല്‍ കണക്കുകള്‍ അപൂര്‍ണ്ണമെന്ന് വിദഗ്ധര്‍

English summary
During the covid-19 pandemic The unemployment rate in India rising sharply and it effect india's growth rate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X