യുഐഡിഎഐയില്‍ അവസരം; 75000 രൂപ വരെ ശമ്പളം, ആര്‍ക്കൊക്കെ അപേക്ഷിക്കാം
യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) കണ്‍സള്‍റ്റന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ (ടെക്നോളജി), കണ്‍സള്‍ട്ടന്റ് അസിസ്റ്റന്റ് ഡയറക്ടര്‍, കണ്‍സള്‍ട്ടന്റ് ടെക്നിക്കല്‍ ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വൈദഗ്ധ്യവും കഴിവുമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിക്കുന്നു. കരാര്‍ ഒരു വര്‍ഷത്തേക്കായിരിക്കും.
ആവശ്യാനുസരണം കരാര്‍ മൂന്ന് വര്‍ഷം അല്ലെങ്കില്‍ 65 വയസ്സ് വരെ ഏതാണോ ആദ്യം അതുവരെ നീട്ടാവുന്നതാണ്. പ്രസ്തുത തസ്തികകളിലേക്കുള്ള ഉയര്‍ന്ന പ്രായപരിധി 63 വയസായിരിക്കണം. ആകെ 13 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. ബെംഗളൂരു, മനേസര്‍ ഡാറ്റാ സെന്റര്‍, ഡല്‍ഹിയിലെ യുഐഡിഎഐ ഹെഡ് ഓഫീസ് എന്നിവിടങ്ങളിലായിരിക്കും നിയമനം.

കണ്‍സള്‍റ്റന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് (ടെക്‌നോളജി) പ്രതിമാസ ശമ്പളമായി 75000 രൂപ വരെ ലഭിക്കും. കണ്‍സള്‍ട്ടന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് 60000 രൂപയും കണ്‍സള്‍ട്ടന്റ് ടെക്നിക്കല്‍ ഓഫീസര്‍ക്ക് 50000 രൂപയും ആണ് പ്രതിമാസ ശമ്പളമായി ലഭിക്കുക. അപേക്ഷകള്‍ 21-02-2024-ന് മുമ്പ് ചുവടെ നല്‍കിയിരിക്കുന്ന വിലാസത്തില്‍ പ്രസക്തമായ ഡോക്യുമെന്റുകള്‍ സഹിതം സമര്‍പ്പിക്കണം.
വിലാസം: ഡയറക്ടര്‍ (എച്ച്ആര്‍), യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ), നാലാം നില, ബംഗ്ലാ സാഹിബ് റോഡ്, കാളി മന്ദിറിന് പിന്നില്‍, ഗോലെ മാര്‍ക്കറ്റ്, ന്യൂഡല്‍ഹി-110 001.












Click it and Unblock the Notifications